Connect with us

kerala

പിതാവിന്റെ വിയോഗ വാര്‍ത്തയറിയാതെ മൈതാനത്ത് നിറഞ്ഞുകളിച്ച് റിസ്വാനലി

കേരളത്തിന്റെ ഫൈനല്‍ പ്രവേശന വിജയാഘോഷത്തിനിടെ താരത്തോട് മരണവിവരം എങ്ങനെയറിയിക്കുമെന്നായിരുന്നു കേരള ടീം പരിശീലകന്‍ പി.ബി രമേശിന്റെയും മറ്റുള്ളവരുടേയും ആശങ്ക.

Published

on

കോഴിക്കോട്:കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മിസോറാമിനെ കീഴടക്കി സന്തോഷ്‌ട്രോഫി ഫൈനല്‍റൗണ്ട് മത്സരത്തിലേക്ക് യോഗ്യതനേടിയതിന്റെ വിജയാഘോഷത്തിനിടെ കേരളക്യാമ്പിന് നൊമ്പരമായി മധ്യനിരതാരം റിസ്വാനലിയുടെ പിതാവിന്റെ വിയോഗവാര്‍ത്ത. തൃക്കരിപ്പൂര്‍ വല്‍വക്കാട് പി.പി മുഹമ്മദലി മരണപ്പെടുമ്പോള്‍ റിസ്വാന്‍ മിസോറാമിനെതിരെ കളിക്കളത്തില്‍ പന്തുതട്ടുകയായിരുന്നു. പിതാവിന്റെ വിയോഗവാര്‍ത്തയറിയാതെ താരം കേരളത്തിനായി അതിവേഗനീക്കങ്ങളുമായി കളംനിറഞ്ഞു. 63ാം മിനിറ്റില്‍ പരിശീലകന്‍ താരത്തെ പിന്‍വലിച്ചു.

കേരളത്തിന്റെ ഫൈനല്‍ പ്രവേശന വിജയാഘോഷത്തിനിടെ താരത്തോട് മരണവിവരം എങ്ങനെയറിയിക്കുമെന്നായിരുന്നു കേരള ടീം പരിശീലകന്‍ പി.ബി രമേശിന്റെയും മറ്റുള്ളവരുടേയും ആശങ്ക. ഒടുവില്‍ റിസ്വാനലിയെ മാറ്റിനിര്‍ത്തി മരണവിവരം അറിയിക്കാമെന്ന് തീരുമാനിച്ചു. സങ്കടംഅടക്കാനാവാതെ മൈതാനത്ത് കണ്ണീരണിയുകായിരുന്നു റിസ്വാന്‍. പിന്നീട് സഹതാരങ്ങള്‍ക്കൊപ്പം മൈതാനത്ത് തുടരാനാവാതെ സുഹൃത്തിനൊപ്പം അതിവേഗം പുറത്തേക്ക് പോകുകയും ചെയ്തു.

crime

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു

Published

on

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സുമാർ ഡ്രസ് മാറുന്ന മുറിയിൽ ഒളികാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെ ഗാന്ധിനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു.

Continue Reading

kerala

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്

Published

on

ആഴപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. തൃക്കണ്ണൻ എന്ന ഐഡിയിൽ വരുന്ന ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് തൃക്കണ്ണൻ എന്ന ഹാഫിസ്.

Continue Reading

kerala

സൗമ്യനും ശക്തനുമായ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍: ഡോ.എം.കെ മുനീര്‍

Published

on

സൗമ്യനും ശക്തനുമായ നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരലി ശിഹാബ് തങ്ങളുടെ ധീരമായ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. രാഷ്ട്രീയമായും ആത്മീയമായും സമുദായത്തിന് അദ്ദേഹം ശക്തമായ നേതൃത്വം നൽകി. സൗമ്യമെങ്കിലും ശക്തമായിരുന്നു ഹൈദരലി തങ്ങളുടെ നിലപാടുകൾ. ഒരു തീരുമാനമെടുത്താൽ ആന വന്ന് കുത്തിയാലും അത് മാറ്റാത്ത കണിശക്കാരനായിരുന്നു അദ്ദേഹം.

അതേ പാരമ്പര്യമാണ് സാദിഖലി തങ്ങളുടേതും. മരണം വരെ വളരെ സജീവമായാണ് അദ്ദേഹം പൊതുരംഗത്ത് നിലകൊണ്ടത്. വിശ്രമം എന്നത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പാതിരാക്ക് കയറിവന്നാലും കോലായിൽ ഇരിക്കുന്ന മുഴുവൻ ആളുകളെയും കണ്ട ശേഷമേ വിശ്രമിക്കാറുള്ളൂ. അത്രയും ക്ഷമ പാണക്കാട് കുടുംബത്തിനല്ലാതെ മറ്റാർക്കുമില്ലെന്നും ഡോ. എം.കെ മുനീർ അനുസ്മരിച്ചു.

Continue Reading

Trending