Connect with us

Video Stories

റിയാസ് മൗലവിയുടെ കൊലപാതകം: പ്രതികളില്‍ രണ്ടുപേര്‍ ആര്‍.എസ്.എസ് മുഖ്യശിക്ഷക്മാര്‍

Published

on

കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസ അധ്യാപകനും, പള്ളി മുഅദ്ദിനുമായ മുഹമ്മദ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ രണ്ടു പേര്‍ ആര്‍.എസ്.എസിന്റെ മുഖ്യശിക്ഷക്മാര്‍. കേസിലെ ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് ആര്‍.എസ്.എസിന്റെ മുഖ്യശിക്ഷക്മാര്‍. അറസ്റ്റിലായ മൂന്നാമന്‍ നിതിന്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. ആര്‍.എസ്.എസ് ശാഖയില്‍ പരിശീലനം ലഭിച്ചവരാണ് മൂവരും. മുമ്പ് പല ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇവര്‍ പിടിക്കപ്പെടുന്നത് ഇതാദ്യമായാണ്.

കൊലപാതകവുമായോ, ഘാതകരുമായോ ബി.ജെ.പി- സംഘ് പരിവാര്‍ പ്രസ്ഥാനത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് കൊല നടന്നതിന് പിന്നാലെ ബി.ജെ.പി ജില്ലാ നേതാക്കള്‍ പത്രസമ്മേളനത്തിലും, പ്രസ്താവനകളിലും വ്യക്തമാക്കിയത്. എന്നാല്‍ കേസിലെ ഒന്നാം പ്രതി അജേഷിന്റെ ആര്‍.എസ്.എസ് വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ ബി.ജെ.പി നേതാക്കളുടെ വാദം പൊളിയുകയായിരുന്നു. ഒരു മാസം മുമ്പ് കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍കോട്ട് നടന്ന പ്രതിഷേധ പ്രകടനത്തിലും, ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമത്തിലും അജേഷ് പങ്കാളിയായിരുന്നതായാണ് വ്യക്തമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടികളില്‍ അജേഷ് പ്രവര്‍ത്തിച്ചിരുന്നു. അതേ സമയം മതസ്പര്‍ദയുണ്ടാക്കി ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് കൊലക്ക് പിന്നിലെന്നാണ് ആരോപണം. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് പ്രകോപനമില്ലാതെ പള്ളിയില്‍ കയറി നിരപരാധിയെ കഴുത്തറുത്ത് കൊന്നത്. സാമുദായിക നേതാക്കളുടെയും, ജനപ്രതിനിധികളുടെയും സമയോചിത ഇടപെടല്‍ കാരണമാണ് കൊലപാതകത്തിന് പിന്നിലെ ഹിഡന്‍ അജണ്ട നടപ്പിലാകാതെ പോയത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നല്‍കിയ വിശദീകരണത്തില്‍ പലരും സംശയം ഉന്നയിക്കുന്നുണ്ട്. കളി സ്ഥലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് കൊലക്ക് കാരണമാണെന്ന പൊലീസ് വിശദീകരണം കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കേസില്‍ പൊലീസ് ചുമത്തിയ വകുപ്പുകളിലും, പൊതുജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. കേവലം മദ്യാസക്തി കൊണ്ടുള്ള അതിക്രമമാണെന്ന് വരുത്തിത്തീര്‍ത്ത് കേസൊതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുണ്ട്. അതിനിടെ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന് മുസ്്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. വര്‍ഗീയ കൊലപാതക കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതാണ് കാസര്‍കോട്ടെ ക്രമസമാധാനനിലക്ക് താളപ്പിഴ സംഭവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പഴയ ചൂരി ഇസത്തുല്‍ ഇസ്്‌ലാം മദ്രസ അധ്യാപകനും ചൂരി മുഹ്‌യുദ്ദീന്‍ പള്ളി മുഅദ്ദിനുമായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് താമസസ്ഥലത്ത് വെച്ച് അരുംകൊലചെയ്യപ്പെട്ടത്.

kerala

സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം

കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

Published

on

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.

ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന്‌ പത്രം പറയുന്നു.

Continue Reading

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് ​വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രം​പ് മൊ​ത്തം 312 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി. 226 വോ​ട്ടു​ക​ൾ നേ​ടാ​ൻ മാ​ത്ര​മാ​ണ് ക​മ​ല​ക്ക് ക​ഴി​ഞ്ഞ​ത്. സെ​ന​റ്റി​ലും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ട്രം​പി​ന് മൊ​ത്തം 270 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Continue Reading

kerala

‘ഷാഫി കലക്കിയ നാടകമെന്ന സാധ്യതയാണ് പറഞ്ഞത്’; പാതിരാ റെയ്ഡില്‍ നിലപാട് മാറ്റി പി.സരിന്‍

പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

Published

on

ഷാഫി പറമ്പിലിന്റെ നാടകമാണ് പാതിര റെയ്ഡ് എന്ന നിലപാട് മാറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. ഷാഫി കലക്കിയ നാടകമാണ് എന്ന സാധ്യതയാണ് താന്‍ പറഞ്ഞത്. പാതിര പരിശോധന സംബന്ധിച്ച് താന്‍ കൂടുതല്‍ ഇടപെട്ടിട്ടില്ലെന്നും സരിന്‍  പറഞ്ഞു.

”രണ്ട് തരത്തിലുള്ള സാധ്യതകളും പരിശോധിക്കപ്പെടേണ്ടതാണ് എന്നാണ് പറഞ്ഞത്. അവിടെ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരംവച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. ഞാനിത് അന്വേഷിക്കാന്‍ അതിന്റെ പിന്നാലെ നടന്നിട്ടില്ല.

പ്രചരണത്തിന്റെ തിരക്കിലായിരുന്നു. കോണ്‍ഗ്രസിന്റെ അന്തര്‍നാടകങ്ങളറിയുന്ന ഒരാളെന്ന നിലയില്‍ ബോധപൂര്‍വം ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമിച്ചതാണോ എന്നും പരിശോധിക്കണം. ഇനി അല്ലായെന്ന തെളിവ് വരുമ്പോള്‍ അതും പരിശോധിക്കണം. ഇതെങ്ങെനയാണ് പുറത്തുവന്നത്. കോണ്‍ഗ്രസുകാര് ചോര്‍ത്താതെ ഇതു പുറത്തുവരില്ല. ചോര്‍ത്തിയതാണോ? അതോ ഇങ്ങനെയൊരു പുകമറ സൃഷ്ടിക്കണോ? എന്നും പരിശോധിക്കണമെന്നും സരിന്‍ പറഞ്ഞു.

Continue Reading

Trending