Connect with us

News

സഊദിയില്‍ വീണ്ടും വര്‍ധന; 5362 പേര്‍ക്ക് കോവിഡ് ബാധ

53,190,844 ഇതിനകം വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

റിയാദ് : സഊദിയില്‍ ഇന്ന് 5362 പേര്‍ക്ക് പുതുതായി കോവിഡ് രോഗബാധ കണ്ടെത്തി. രണ്ട് പേര്‍ മരിച്ചു . 2499 പേര്‍ രോഗമുക്തി നേടി . ഇന്ന് 28 പേരെ കൂടി പ്രവേശിപ്പിച്ചതോടെ രാജ്യത്തെ വിവിധ ആശുപത്രികളിലായി 218 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. 32,589 പേരാണ് ഇപ്പോള്‍ രാജ്യത്ത് മൊത്തം ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെയായി 5,93,545 പേര്‍ക്ക് രോഗം ബാധിക്കുകയും 5,52,057 രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് ബാധിച്ച് 8899 പേരാണ് ഇതുവരെ മരണപ്പെട്ടത്. 53,190,844 ഇതിനകം വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെയായി 34,728,160 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി. ഇന്നലെ റിയാദില്‍ മാത്രം 1492 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ജിദ്ദ 961, മക്ക 436, മദീന 273 , ദമാം 165, ത്വായിഫ് 141, ഹൊഫൂഫ് 127 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ കോവിഡ് ബാധ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തിരഞ്ഞെടുപ്പ് ചൂടില്‍ മഹാരാഷ്ട്രയും, ജാര്‍ഖണ്ഡു; നാളെ പോളിങ്

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ താനെയിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പ്പൂര്‍ മേഖലയിലും ശരത് പവാര്‍ ബാരാമതിയിലും ഉദ്ദവ് തക്കറെ ഇന്ന് മുംബൈ മേഖലയിലുമാണ് ഉള്ളത്.

Published

on

മഹാരാഷ്ട്രയില്‍ നാളെയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് പ്രധാന നേതാക്കളെല്ലാം അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ടുറപ്പാക്കാനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ താനെയിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പ്പൂര്‍ മേഖലയിലും ശരത് പവാര്‍ ബാരാമതിയിലും ഉദ്ദവ് തക്കറെ ഇന്ന് മുംബൈ മേഖലയിലുമാണ് ഉള്ളത്.

അദാനി-നരേന്ദ്ര മോദി കൂട്ടികെട്ടിനായി മഹാരാഷ്ട്രയുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാനാണ് മഹായുതി സഖ്യം ശ്രമിക്കുന്നതെന്ന ആരോപണം ഇന്നലെ മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. 288 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏറ്റവും അധികം സീറ്റുകളില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. മഹാവികാസ് അഘാടിയിലെയും മഹായുതി സഖ്യത്തിലെയും ശിവസേന-എന്‍സിപി പാര്‍ട്ടികള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിലനില്പിന്റെ കൂടി പോരാട്ടമാണ്.

ജാര്‍ഖണ്ഡിലെ രണ്ടാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പും നാളെയാണ്. 38 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്പന സോറന്‍, മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡി എന്നിവരാണ് രണ്ടാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍. 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 13ന് നടന്നിരുന്നു. രണ്ടാം ഘട്ടത്തില്‍ ഗോത്ര മേഖലയിലാണ് കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ളത്. ആകെ 528സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് ഉള്ളത്. ആകെ 14,218 ബൂത്തുകളില്‍ 900 ബൂത്തുകള്‍ മാവോയിസ്റ്റ് മേഖലകളിലാണ്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

ദുബൈ കെഎംസിസി മാറാക്കര പ്രവർത്തക സമിതി, വളണ്ടിയർ മീറ്റും യാത്രയയപ്പ് സംഗമവും നടന്നു

Published

on

നീണ്ട 48 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പട്ടാക്കൽ കുഞ്ഞാപ്പു ഹാജിക്ക് മാറാക്കര പഞ്ചായത്ത് ദുബൈ കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നൽകി ജദ്ദാഫ് സാബിൽ ക്രൂയിസറിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ബാപ്പു ചേലകുത്ത് അധ്യക്ഷത വഹിച്ചു മലപ്പുറം ജില്ല കെഎംസിസി ട്രഷറർ സിവി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ പോലെ ആധുനിക സൗകര്യങ്ങൾ ഇല്ലാത്ത കാലത്തെ പ്രവാസ ജീവിതത്തെ അനുഭവങ്ങളും കഷ്ടതകളും പങ്കു വെച്ചു കൊണ്ട് കുഞ്ഞാപ്പു ഹാജി നടത്തിയ നന്ദി പ്രസംഗം പുതിയ തലമുറയിലെ പ്രവാസികൾക്ക് പഠനാർഹവും കൗതുകവുമായി,മാറാക്കര സോക്കർ ഫെസ്റ്റിൽ വളണ്ടിയർ വിങ് സേവനം ചെയ്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫക്രുദീൻ മാറാക്കര,ഷെരീഫ് പിവി കരേക്കാട്, സമീർ കാലൊടി ,ജലീൽ കൊന്നക്കൽ ,ജാഫർ പതിയിൽ,സൈദലവി പി,ഷെരീഫ് മുത്തു, ബദറു കല്പക,മുബഷിർ ,ഷമീം സി,അയ്യൂബ് സിപി, തുടങ്ങിയർ സംസാരിച്ചു ജനറൽ സെക്രട്ടറി അഷറഫ് ബാബു കാലൊടി സ്വാഗതവും ട്രഷറർ ഷിഹാബ് എപി നന്ദിയും പറഞ്ഞു

Continue Reading

india

ഇന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 107-ാം ജന്മ വാര്‍ഷിക ദിനം

സംവരണം പോലും അന്യമായിരുന്ന ഒരു കാലത്ത് സ്ത്രീകള്‍ പൊതുരംഗത്തേയ്ക്ക് കടന്നു വരേണ്ടതിന്റെ ആവശ്യം ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു ഇന്ദിരാഗാന്ധി.

Published

on

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 107-ാം ജന്മ വാര്‍ഷിക ദിനമാണ് ഇന്ന്. ആഗോള സമൂഹത്തില്‍ തന്നെ പകരം വെക്കാനില്ലാത്ത കര്‍മരേഖയായിരുന്നു ഇന്ദിരാഗാന്ധിയുടെ ജീവിതം.

ഇന്ത്യന്‍ ജനത എക്കാലവും സ്നേഹാദരങ്ങളോടെ മനസില്‍ സൂക്ഷിക്കുന്ന നേതാവാണ് ഇന്ദിരാഗാന്ധി. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ, അധികാരത്തിന്റെ എല്ലാ പതിവ് ലക്ഷണങ്ങളും തിരുത്തിക്കുറിച്ച ഉരുക്ക് വനിത. രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ ഇന്ദിരാഗാന്ധിയുടെ സേവനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല.

ഇന്ദിരയുടെ ഭരണകാലത്താണ് ഇന്ത്യ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറിയത്. രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായി വലിയ ശക്തിയായി മാറിയതും ഇക്കാലത്തുതന്നെ. ഇക്കാരണം കൊണ്ട് തന്നെയാണ് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും മഹാത്മാ ഗാന്ധിക്കും നെഹ്റുവിനും ശേഷം ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട രാഷ്ട്രീയ നേതാവായി ഇന്ദിരാഗാന്ധി മാറിയത്. സംവരണം പോലും അന്യമായിരുന്ന ഒരു കാലത്ത് സ്ത്രീകള്‍ പൊതുരംഗത്തേയ്ക്ക് കടന്നു വരേണ്ടതിന്റെ ആവശ്യം ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചു ഇന്ദിരാഗാന്ധി.

രാജ്യത്തിന്റെ നേനതൃ സ്ഥാനത്തേക്ക് ഇന്ദിരാഗാന്ധി കടന്നുവന്നപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക് പ്രവൃത്തിയിലൂടെയാണ് ഈ ധീരവനിത മറുപടി നല്‍കിയത്. കൃത്യവും കാര്‍ക്കശ്യവും നിറഞ്ഞ ഭരണരീതികളിലൂടെ പ്രഖ്യാപനങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ ഇന്ദിര ഗാന്ധിക്ക് കഴിഞ്ഞു. ഇന്ന് കോടിക്കണക്കിന് സ്ത്രീകള്‍ അധികാരത്തിലേക്ക് കടന്നു വരുമ്പോള്‍ യാഥാര്‍ഥ്യമാകുന്നത് ഇന്ദിരാജിയുടെ ദീര്‍ഘവീക്ഷണമാണ്.

അധികാരത്തിന്റെ ഉന്നതിയില്‍ ഇരിക്കുമ്പോളും ലളിത ജീവിതം നയിച്ച ഇന്ദിര വ്യക്തിപരമായും ഒരു വലിയ മാതൃകയായി. ഗൗരവം നിറഞ്ഞ ഭരണകര്‍ത്താവെന്നതിലുപരി സവിശേഷ വ്യക്തിത്വത്തിനുകൂടി ഉടമയായിരുന്നു ഇന്ദിരാജി. തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളില്‍ പോലും എഴുത്തിനും വായനനയ്ക്കും അവര്‍ സമയം കണ്ടെത്തി. സിഖ് കലാപത്തെതുടര്‍ന്ന് അംഗരക്ഷകരില്‍ നിന്നും സിഖുകാരെ മാറ്റണമെന്ന ആവശ്യം ചെവിക്കൊണ്ടില്ല ഇന്ദിരാഗാന്ധി. സ്വന്തം അംഗരക്ഷകരില്‍ നിന്നുതന്നെ വെടിയേറ്റ് ആ ധീരപുഷ്പം ജീവനറ്റു എന്ന വാര്‍ത്തയും ലോകം ഞെട്ടലോടെ കേട്ടു. സ്ത്രീശക്തിയുടെ ഉത്തമമാതൃക ലോകത്തിന് കാണിച്ചുകൊടുത്ത ആ ധീരവനിതയുടെ ജന്മദിനത്തില്‍ നല്ലൊരു നാളെ നമുക്ക് സ്വപ്നം കാണാം.

Continue Reading

Trending