Connect with us

Sports

തോറ്റ ഓസ്‌ട്രേലിയക്ക് കയ്യടിക്കാം; അവര്‍ക്ക് എല്ലാം അറിയാമായിരുന്നു

Published

on

മുഹമ്മദ് ഷാഫി

ഫ്രാന്‍സ് 2 – ഓസ്‌ട്രേലിയ 1

നിങ്ങളുടെ കൈവശം വേണ്ടത്ര ആയുധങ്ങളില്ലെങ്കില്‍ ഉള്ള ആയുധങ്ങള്‍ കൊണ്ട് പരമാവധി ആക്രമിക്കുക. ധീരതയോടൊപ്പം ഭാഗ്യംകൂടി ചേര്‍ന്നാല്‍ ഒരുപക്ഷേ ജയം നിങ്ങളുടെ പക്ഷത്തായിരിക്കാം. പക്ഷേ, കരുത്തരായ ഫ്രാന്‍സിനെതിരെ പല്ലുംനഖവുമുപയോഗിച്ച് പോരാടിയിട്ടും ഓസ്‌ട്രേലിയ തോറ്റു; നാണക്കേട് തോന്നേണ്ടതില്ലാത്ത, തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഗ്രൗണ്ടില്‍ നിന്ന് കയറാവുന്ന തോല്‍വി.

2010-ല്‍ നെതര്‍ലാന്റ്‌സിനെ ലോകകപ്പ് ഫൈനലിലെത്തിച്ച ബെര്‍ത് വാന്‍ മാര്‍വീക് എന്ന കോച്ചിന്റെ സ്വാധീനം ഓസ്‌ട്രേലിയന്‍ കളിക്കാരിലുണ്ടാക്കിയ സ്വാധീനം സുവ്യക്തമായിരുന്നു. പന്ത് കാലിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും എന്തുചെയ്യണമന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നില്ല. ഒരു ഗോള്‍ വഴങ്ങിയാല്‍ എങ്ങനെ പ്രതികരിക്കണമെന്നതും സോക്കറൂസിന് മനഃപാഠമായിരുന്നു. അതിനാല്‍ തന്നെ, ഒരു ഗോളിന് പിന്നിലായ ശേഷവും അവര്‍ തിരിച്ചടിച്ചു. അവസരം കിട്ടുമ്പോഴൊക്കെ ആയുധങ്ങള്‍ പ്രയോഗിച്ചു.

ബോക്‌സിന്റെ പരിസരത്തെത്തുമ്പോള്‍ ഓസ്‌ട്രേലിയക്ക് അങ്കലാപ്പൊന്നുമുണ്ടായിരുന്നില്ല. കിട്ടിയ അവസരങ്ങളിലൊക്കെ പന്ത് ഗോള്‍ ലക്ഷ്യമാക്കി പറന്നു. അനാവശ്യ പാസുകളോ കോംപ്ലിക്കേറ്റഡ് നീക്കങ്ങളോ ഇല്ല. അവരെക്കൊണ്ടാവുന്നത് അവര്‍ ചെയ്തു. സെറ്റ്പീസുകളിലും ഓസീസ് മികച്ചു നിന്നു. ആദ്യപകുതിയിലെ ഒരു ഫ്രീകിക്കില്‍ ലോറിസിന് മത്സരത്തിലെ ഏറ്റവും മികച്ച സേവ് നടത്തേണ്ടി വന്നെങ്കില്‍ മറ്റൊന്നില്‍ ഉംതിതിക്ക് പെനാല്‍ട്ടി വഴങ്ങേണ്ടി വന്നു.

ഇത്തവണ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നാണ് ഫ്രാന്‍സ്. പക്ഷേ, ഇന്നു കളിച്ച കളിയാണ് കൈവശമുള്ളതെങ്കില്‍ വളരെ നേരത്തെ തന്നെ പായ മടക്കുന്നതായിരിക്കും നല്ലത്. ഗ്രീസ്മന്‍, എംബാപ്പെ, ഡെംബലെ, ജിറൂഡ്, നബീല്‍ ഫക്കീര്‍ എന്നീ അഞ്ച് സ്‌ട്രൈക്കര്‍മാരെ മാറിപരീക്ഷിച്ചിട്ടും വിജയഗോളടിക്കാന്‍ പോഗ്ബയുടെ വ്യക്തിഗത മികവ് വേണ്ടിവന്നെങ്കില്‍ ദെഷാംപ്‌സിന്റെ തന്ത്രങ്ങള്‍ക്ക് കാര്യമായ കുഴപ്പമുണ്ട്. എന്‍സോസിയെയോ ലെമാറിനെയോ ഇറക്കി 4-4-2 (4-1-3-2) ആയിരിക്കും അവര്‍ക്ക് ഇണങ്ങുക. എന്‍ഗോളോ കാന്റെക്ക് പിടിപ്പത് പണിയുള്ള മിഡ്ഫീല്‍ഡില്‍ കുറച്ചുകൂടി ആക്രമണാത്മകമായി ചിന്തിക്കുന്ന ഒരാള്‍ വന്നാല്‍ മുന്‍നിരയിലേക്ക് പന്തെത്തുന്നതിന്റെ ആവര്‍ത്തി കൂടും.

പതിവുപോലെ ഇന്നും എന്‍ഗോളോ കാന്റെയെ നമ്മള്‍ ടി.വിയില്‍ അധികനേരം കണ്ടിരുന്നില്ല. പക്ഷേ, ഫ്രഞ്ച് നിരയില്‍ അദ്ദേഹമായിരുന്നു ഏറ്റവും നന്നായി കളിച്ചത്. ഓസ്‌ട്രേലിയയുടെ വേഗതയേറിയ മുന്നേറ്റങ്ങള്‍ക്കിടയില്‍ കാന്റെ 14 റിക്കവറിയാണ് നടത്തിയത്. അദൃശ്യമായ മാസ്റ്റര്‍ക്ലാസ്.

ഓസ്‌ട്രേലിയന്‍ ഡിഫന്‍സിന് കയ്യടിക്കാം. പ്രത്യേകിച്ചും മാര്‍ക് മിലിഗന്‍, ട്രെന്റ് സെയ്ന്‍സ്ബറി എന്നീ ഫുള്‍ബാക്കുകള്‍ക്ക്. ഗ്രീസ്മന്റെയും എംബാപ്പെയുടെയും ഡെംബലെയുടെയും മുന്നില്‍നിന്ന് പന്ത് ക്ലിയര്‍ ചെയ്യുന്ന കാഴ്ച മനോഹരമായിരുന്നു. ക്യാപ്ടന്‍ യെദിനാക്കും വലതു മിഡ്ഫീല്‍ഡര്‍ ലെക്കിയും നന്നായി കളിച്ചു. എത്ര കൂളായാണ് യെദിനാക്ക് പെനാല്‍ട്ടി വലയിലാക്കിയത്.

മികച്ച ടീമുകള്‍ക്കുള്ള അധികഗുണം അവസാന നിമിഷങ്ങളില്‍ അവര്‍ക്ക് എതിരാളികള്‍ക്കു മേല്‍ ശാരീരികവും മാനസികവുമായ സമ്മര്‍ദം ചെലുത്താന്‍ കഴിയുമെന്നതാണ്. ഇന്നലെ ഈജിപ്തും ഇന്ന് ഓസ്‌ട്രേലിയയിലും അതിന്റെ ഇരകളായി.

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Football

ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും

സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

Published

on

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.

പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.

Continue Reading

Trending