Connect with us

kerala

സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരം എം.എ യൂസഫലിക്ക്

പുരസ്‌കാരം നവംബര്‍ 12ന് ദുബായില്‍ വെച്ച് കൈമാറും

Published

on

മലപ്പുറം: സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരില്‍ കുടുംബം ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം പത്മശ്രീ എം.എ യൂസഫലിക്ക്.

ജീവകാരുണ്യ, തൊഴില്‍ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രഥമ പുരസ്‌കാരം എം.എ യൂസഫലിക്ക് നല്‍കുന്നതെന്ന് പുരസ്‌കാരം പ്രഖ്യാപിച്ച് കൊണ്ട് ജൂറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്വദേശത്തും വിദേശത്തും അദ്ദേഹം നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനോടൊപ്പം പാവപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്നു.

അറബ് നാടുകളിലടക്കം മലയാളികളുടെ രക്ഷിതാവായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. കേരള പൊതുസമൂഹത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹനാണ് എം.എ യൂസഫലിയെന്നും നവംബര്‍ 12ന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറുമെന്നും തങ്ങള്‍ പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലടക്കം പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബത്തിന്റെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം.കെ മുനീര്‍ പറഞ്ഞു. പിതാവിന്റെ പേരില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ വിവിധ ഭാഗങ്ങളിലായി നല്ല രീതിയില്‍ നടന്നുവരുന്നു. പാവപ്പെട്ടവര്‍ക്കെല്ലാം വലിയ ആശ്വാസമാകുന്ന സി.എച്ച് സെന്ററുകള്‍ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇവയുടെ കൂടെ തന്നെ സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷനും പ്രവര്‍ത്തിക്കും. ഏകാംഗ ജൂറിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വ്യത്യസ്ഥമായി വിവിധ പദ്ധതികള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ ഡോ.മുഹമ്മദ് മുഫ്‌ലിഹ് പറഞ്ഞു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുരസ്‌കാര ചടങ്ങില്‍ പ്രഖ്യാപിക്കും. കേരളത്തിലേയും വിദേശത്തേയും നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. സമൂഹത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ആശ്വാസമാകുകയെന്നതാണ് ഫൗണ്ടേഷന്റെ പ്രഥമ ലക്ഷ്യം. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലേക്കാണ് ഫൗണ്ടേഷന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ക്രിയാത്മകമായി പുതിയ കാലത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഫൗണ്ടേഷന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

ബോംബ് വെച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളില്‍ പൊട്ടുമെന്നും പറഞ്ഞ് പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിലാണ് സന്ദേശം വന്നത്

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി. നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഭീഷണി. രണ്ടിടത്തും ബോംബ് വെച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളില്‍ പൊട്ടുമെന്നും പറഞ്ഞ് പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിലാണ് സന്ദേശം വന്നത്.

തെലങ്കാനയില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചിട്ടുള്ളത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രോട്ടോകോള്‍ അനുസരിച്ചുള്ള പരിശോധനകള്‍ പൂര്‍ത്തിയായെന്നും ട്രെയിന്‍ ഗതാഗതത്തിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും റെയില്‍വേ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് 2015 മുതല്‍ 2024 വരെ വന്യജീവി ആക്രമണത്തില്‍ 977 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്

അതില്‍ 119 ആദിവാസികളും 858 മറ്റുള്ളവരമാണ്.

Published

on

വന്യമൃഗ ആക്രമണത്തില്‍ സംസ്ഥാനത്ത് 2015 മുതല്‍ 2024 മാര്‍ച്ച് വരെ 977 പേരുടെ ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. അതില്‍ 119 ആദിവാസികളും 858 മറ്റുള്ളവരമാണ്. വയനാട്ടിലാണ് ഏറ്റവുമധികം ആദിവാസികള്‍ മരണപ്പെട്ടത്്. വയനാട് 31, പാലക്കാട് 29, ഇടുക്കി 12, കണ്ണൂര്‍ 12 ആദിവാസികളും കൊല്ലപ്പെട്ടു.

ആദിവാസികള്‍ അല്ലാത്തവര്‍ ഏറ്റവുമധികം കൊല്ലപ്പെട്ടത് പാലക്കാടാണ്. പാലക്കാട് 194, തൃശ്ശൂര്‍ 133, എറണാകുളം 39, ഇടുക്കി 55, ആലപ്പുഴ 57, മലപ്പുറം 83, കോഴിക്കോട് 41, വയനാട് 22, കൊല്ലം 72, കാസര്‍ഗോഡ് 34 എന്നിങ്ങനെയാണ് ആദിവാസി ഇതര വിഭാഗത്തില്‍പ്പെട്ടവര്‍ കൊല്ലപ്പെട്ടത്.

Continue Reading

kerala

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി റിമാന്‍ഡില്‍

മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി

Published

on

അടൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി പത്താം മൈല്‍ കക്കാട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡ് ചെയ്തു. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.

ചേന്നംപുത്തൂര്‍ കോളനിക്ക് സമീപം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുട്ടിയെ സുധീഷും തുടര്‍ന്ന് കൗമാരക്കാരനും പീഡനത്തിന് ഇരയാക്കുകയായിരുന്നു.തുടര്‍ന്ന് സംഭവമറിഞ്ഞ വീട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ ചേന്നംപുത്തൂര്‍ കോളനിയില്‍ നിന്നും കഴിഞ്ഞദിവസം പുലര്‍ച്ചയാണ് പിടികൂടിയത്.

Continue Reading

Trending