Connect with us

kerala

കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്ക യാത്ര നാളെ മുതല്‍; ആദ്യ വിമാനം ഇന്ന് വൈകുന്നേരം കരിപ്പൂരില്‍ ഇറങ്ങും

കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് വൈകുന്നേരം 5.35ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങും

Published

on

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്ക യാത്ര ഇന്ന് ആരംഭിക്കും. മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര. കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് വൈകുന്നേരം 5.35ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങും. കണ്ണൂരിലേക്കുള്ള ആദ്യ വിമാനം 14ന് വെള്ളിയാഴ്ച 12.45നും, കൊച്ചിയിലേക്കുള്ള വിമാനം 18ന് രാവിലെ 10 മണിക്കുമാണ് ഷെഡ്യുള്‍ ചെയ്തിട്ടുള്ളത്.

കരിപ്പൂരില്‍ ഇറങ്ങുന്ന ആദ്യ വിമാനത്തിലെ ഹാജിമാരെ 13ന് സ്പോര്‍ട്സ്, ഹജ്ജ് വഖഫ് വകുപ്പു മന്ത്രി വി.അബ്ദുറഹമാന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ഹജ്ജ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരിക്കും. 11556 പേരാണ് ഇത്തവണ കേരളത്തില്‍ നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതില്‍ 11252 പേര്‍ കേരളത്തില്‍ നിന്നുള്ളവും 304 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.

 

kerala

ആലപ്പുഴയില്‍ കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടി; ബിജെപി പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് പിടിയിലായത്

Published

on

ആലപ്പുഴയില്‍ കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബിജെപി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് പിടിയിലായത്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശി വിനോദ് ഏബ്രഹാമിന്റെ എടിഎം കാര്‍ഡാണ് കളഞ്ഞുപോയത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വിനോദ് ഏബ്രഹാമിന്റെ കാര്‍ഡിനു പിന്നില്‍ എഴുതിവെച്ച പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് ബിജെപി അംഗം പണം പിന്‍വലിച്ചത്. വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി 25,000 രൂപയാണ് തട്ടിയത്. സജന്യയുടെ കൂട്ടാളി സലിഷ് മോനെയും ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

താമരശ്ശേരിയില്‍നിന്നും കാണാതായ 13കാരിയെയും യുവാവിനെയും ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി

കര്‍ണാടക പൊലീസാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്

Published

on

കോഴിക്കോട് താമരശ്ശേരിയില്‍നിന്നും കാണാതായ 13കാരിയെ ബംഗളൂരുവില്‍ കണ്ടെത്തി. കര്‍ണാടക പൊലീസാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. കുട്ടി യുവാവിനൊപ്പം ബംഗളൂരുവില്‍ ഉണ്ടെന്നാണ് വിവരം ലഭിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്. മലപുറത്തുള്ള വീട്ടില്‍നിന്നും പുതുപ്പാടി ഹൈസ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയതാണ്. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇരുവരും 14 ാം തീയതി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ റൂം നല്‍കിയിരുന്നില്ല.പിന്നീട് വാര്‍ത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാരന്‍ സിസിടിവി ദൃശ്യം പൊലീസിന് കൈമാറുകയായിരുന്നു.

Continue Reading

kerala

തിരുവനന്തപുരം കൂട്ടക്കൊല; അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക

Published

on

തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക. നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ പാങ്ങോട്, കിളിമാനൂര്‍ പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Continue Reading

Trending