Connect with us

crime

യു.എസില്‍ ഇസ്‌ലാമോഫോബിയയ്ക്ക് ഇരയായി കുത്തേറ്റ് കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലനെ ആദരിച്ച് യു.എസ് സഭയില്‍ പ്രമേയം

യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ ഡെലിയ റാമിറസ്, ലോറന്‍ അണ്ടര്‍വുഡ്, സാറാ ജേക്കബ്സ്, ബോണി വാട്‌സണ്‍ കോള്‍മാന്‍ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.

Published

on

യു.എസില്‍ കുത്തേറ്റു മരിച്ച 6 വയസുകാരനായ ഫലസ്തീന്‍-അമേരിക്കന്‍ ബാലന്‍ വാദെ അല്‍ ഫയൂമിയെ ആദരിച്ച് യു.എസ് പ്രതിനിധി സഭയില്‍ പ്രമേയം. ബുധനാഴ്ചയാണ് പ്രമേയം അവതരിപ്പിച്ചത്.

യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ ഡെലിയ റാമിറസ്, ലോറന്‍ അണ്ടര്‍വുഡ്, സാറാ ജേക്കബ്സ്, ബോണി വാട്‌സണ്‍ കോള്‍മാന്‍ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. വംശീയ പശ്ചാത്തലമോ മതവിശ്വാസമോ കാരണം ഒരു വ്യക്തി പോലും ആക്രമിക്കപ്പെടരുതെന്നും വിദ്വേഷ കുറ്റകൃത്യങ്ങള്‍, ഇസ്ലാമോഫോബിയ, യഹൂദവിരുദ്ധത, ഫലസ്തീനികള്‍ക്കെതിരായ വിവേചനം എന്നിവയെ ശക്തമായി അപലപിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ സത്യസന്ധമായ കാര്യങ്ങള്‍ എത്തിക്കാനും മനുഷ്യത്വരഹിതമായ വാര്‍ത്തകളിലൂടെ ആളുകളില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനുമുള്ള ഉത്തരവാദിത്തം ജനപ്രതിനിധികള്‍ക്കും മാധ്യമങ്ങള്‍ക്കുമുണ്ടെന്നും പ്രമേയം പറഞ്ഞു.’6 വയസുകാരനായ വാദെ അല്‍ഫയൂമിയെ ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തതിലൂടെ ഒരു വെളിച്ചമാണ് ഞങ്ങളുടെ സമുദായത്തിന് നഷ്ടപ്പെട്ടത്’ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ലോറന്‍ അണ്ടര്‍വുഡ് പറഞ്ഞു.

വാദെ, തന്റെ പ്രിയപ്പെട്ടവരുടേയും സഹപാഠികളുടേയും ജീവിതത്തില്‍ സന്തോഷവും വെളിച്ചവും പകര്‍ന്നവനായിരുന്നു. അവന്റെ ജീവിതത്തേയും സ്മരണയേയും ആദരിക്കാനുള്ള ഈ പ്രമേയത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും അവന്റെ കുടുംബത്തിനും സമുദായത്തിനുമൊപ്പം നില്‍ക്കാനായതിലും ഞാന്‍ അഭിമാനിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 16ാം തിയതിയായിരുന്നു അമേരിക്കയിലെ ചിക്കാഗോയില്‍ വാദെ അല്‍ ഫയൂമിയെ 71 കാരനായ ജോസഫ് എം. ചൂബയെന്നയാള്‍ കുത്തിക്കൊന്നത്. ഇസ്രായേല്‍ അനുകൂലിയായ വ്യക്തിയായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു. 71 കാരനായ പ്രതിക്കെതിരെ കൊലപാതകം, വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

പ്ലെയിന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ ഇയാളുടെ വീടിന്റെ താഴത്തെ നിലയിലായിരുന്നു വാദെയും അവന്റെ അമ്മയും താമസിച്ചിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. 26 തവണയാണ് അക്രമി കുത്തി പരിക്കേല്‍പ്പിച്ചത്. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

‘നിങ്ങള്‍ മുസ്‌ലിംകള്‍ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് വാദെയുടെ മാതാവ് ഹനാന്‍ ഷാഹിന്‍ പൊലീസിനോട് പറഞ്ഞിരുന്നു.ഇസ്രാഈല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആക്രമണം പ്രതി നടത്തിയതെന്ന് വില്‍ കൗണ്ടി പൊലീസും സ്ഥിരീകരിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ ഒരു ഗ്രാമത്തിലായിരുന്നു വാദേയുടെ ജനനം.

 

crime

പുതിയ ഹെയര്‍സ്റ്റൈല്‍ പിടിച്ചില്ല, കാമുകിയെ കുത്തിക്കൊലപ്പെടുത്തി

രക്തം പുരണ്ട കത്തിയും കാർമെൻ മാർട്ടിനെസ് സിൽവയുടെ മൃതദേഹവുമായി 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

പുതിയ ഹെയർ സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിന്‍റെ പേരില്‍ പെൻസിൽവാനിയയിലെ 49 -കാരന്‍ തന്‍റെ  50 -കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. പുതിയ ഹെയർ സ്റ്റൈലുമായി വീട്ടിലെത്തിയ കാമുകി കാർമെൻ മാർട്ടിനെസ് സിൽവയുമായി ബെഞ്ചമിൻ ഗാർസിയ ഗുവൽ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ ഇവരെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന കാമുകിയുടെ രണ്ട് ബന്ധുക്കള്‍ക്കും പരിക്കേറ്റു. രക്തം പുരണ്ട കത്തിയും കാർമെൻ മാർട്ടിനെസ് സിൽവയുടെ മൃതദേഹവുമായി 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നരഹത്യ, വധശ്രമം, ക്രൂരമായ മർദ്ദനം എന്നീ കുറ്റങ്ങൾ ഇയാള്‍ക്കെതിരെ ചുമത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ഹെയര്‍ സ്റ്റൈലുമായി കാർമെന്‍ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ഹെയര്‍ സ്റ്റൈലിനെ ചൊല്ലി ബെഞ്ചമിനുമായി തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ കാര്‍മെന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അയാള്‍ വീട്ടിലേക്ക് വരുമെന്ന് ഭയന്ന കാർമെന്‍, അവിടെ നിന്നും മകളുടെ വീട്ടിലേക്ക് പോയി.

രാത്രി അവിടെ ചെലവഴിക്കാൻ തീരുമാനിച്ചെങ്കിലും താന്‍ അവിടെയും സുരക്ഷിതയായിരിക്കില്ലെന്ന് തോന്നിയ അവര്‍ സഹോദരന്‍റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പിന്നാലെ, ബെന്യാമിനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നെന്ന് അവര്‍ ഒരു സുഹൃത്തിനെ അറിയിക്കുകയും അത് ബെന്യാമിനെ അറിയിക്കാനും ആവശ്യപ്പെട്ടു.

എന്നാല്‍, ബെന്യാമിന്‍, സഹോദരന്‍റെ വീട്ടിലേത്തുകയും വാതില്‍ തുറന്ന ഉടനെ കാർമെന്‍റെ സഹാദരനെ കുത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം ഇവിടേക്ക് എത്തിയ കാര്‍മെനെയും ഇയാള്‍ കുത്തി. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെയും ബെന്യാമിന്‍ ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പോലീസ് വീട്ടിലെത്തിയെങ്കിലും അതിനകം കാര്‍മെന്‍ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ കാർമെന്‍റെ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്താന്‍ ഉപയോഗിച്ച കത്തി ബെന്യമിനെ കണ്ടെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മയെ കൊല്ലുമെന്ന് ബെന്യാമിന്‍ പറഞ്ഞതായി കാർമെന്‍റെ മകള്‍ പോലീസിന് മൊഴി നല്‍കി.

 

Continue Reading

crime

കോഴിക്കോട് വീട്ടമ്മ മരിച്ചനിലയില്‍; മരുമകന്‍ കസ്റ്റഡിയില്‍

ഇവരുടെ ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്.

Published

on

കോഴിക്കോട് പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്‌കൂളിനു സമീപത്തെ സി.പി ഫ്‌ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂര്‍ സ്വദേശി കെ.പി. അസ്മാബിയാണ് മരിച്ചത്. ഇവരുടെ ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെയാണ് അസ്മബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ഭര്‍ത്താവ് മഹമൂദിനെ പാലക്കാട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മകള്‍ക്കും മരുമകനും ഒപ്പം കഴിഞ്ഞ നാല് വര്‍ഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

crime

14കാരിയെ പീഡിപ്പിക്കുന്നതിനിടെ 41കാരന്‍ മരിച്ചു; മരണ കാരണം ലൈംഗിക ശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നിന്റെ അമിതോപയോഗം

കിടപ്പിലായ പിതാവിനെ പരിശോധിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പലപ്പോഴും അവളുടെ വീട്ടില്‍ വന്നിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ കുടുംബം അവനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു

Published

on

മുംബൈ: ഗുജറാത്തിലെ ഡയമണ്ട് ഫാക്ടറി മാനേജര്‍ മുംബൈയിലെ ഹോട്ടലില്‍ വച്ച് അതേ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്.

കുറ്റാരോപിതനായ മാനേജര്‍ അവളുടെ അമ്മയും തളര്‍വാതരോഗിയായ പിതാവും തൊഴിലില്ലാത്ത സഹോദരനും അടങ്ങുന്ന കുടുംബത്തെ സാമ്പത്തികമായി പിന്തുണച്ചിരുന്നു. സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയും മുംബൈയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കിടപ്പിലായ പിതാവിനെ പരിശോധിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പലപ്പോഴും അവളുടെ വീട്ടില്‍ വന്നിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ കുടുംബം അവനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അവന്‍ അവരെ സാമ്പത്തികമായി സഹായിച്ചു. അമ്മയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി ഫാക്ടറിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കുടുംബം അവനെ വിശ്വസിച്ചു, അവനോടൊപ്പം പുറത്തുപോകാന്‍ അവളെ അനുവദിക്കും. ഒക്ടോബര്‍ 29ന് ഇയാള്‍ അവളുടെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തോടൊപ്പം മുംബൈയിലേക്ക് പോവുകയാണെന്ന് പറയുകയും മകളെ ഒപ്പം കൂട്ടാമോ എന്ന് അവരോട് ചോദിക്കുകയും ചെയ്തു. തുടര്‍ന്ന്, ശനിയാഴ്ച രാവിലെ 9.30 ഓടെ അയാള്‍ അവളെ കൂട്ടി മുംബൈയിലേക്ക് പോയി. 14 വയസുകാരി തന്റെ മകളാണെന്നാണ് പ്രതി ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡ് ഹാജരാക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

സാമ്പത്തിക സഹായം തടയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാനേജര്‍ അവളെ ഫാക്ടറിയില്‍ ലൈംഗികമായി ചൂഷണം ചെയ്തത്. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ അവളുടെ കുടുംബത്തെ സഹായിക്കുന്നത് നിര്‍ത്തുമെന്നും പണം തിരികെ നല്‍കാന്‍ നിര്‍ബന്ധിക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തും.

ശനിയാഴ്ച വൈകുന്നേരം പ്രതി ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മരുന്ന് കഴിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി ഹോട്ടല്‍ ജീവനക്കാരെ വിളിച്ചു, തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രതി മരിക്കുകയായിരുന്നു.

Continue Reading

Trending