Connect with us

kerala

മന്ത്രിമാരുടെ രാജി; രാഷ്ട്രീയ ശുപാര്‍ശയില്‍ ജോലി ലഭിച്ച 37 പഴ്‌സനല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ഇനി സര്‍ക്കാരിന്റെ ബാധ്യത

പെന്‍ഷനു പുറമേ മറ്റു ആനുകൂല്യങ്ങളും നല്‍കേണ്ടിവരും.

Published

on

എല്‍.ഡി.എഫ് സര്‍ക്കാരിലെ 2 മന്ത്രിമാര്‍ രാജിവച്ചതോടെ, രാഷ്ട്രീയ ശുപാര്‍ശയില്‍ ജോലിയില്‍ കയറിയ 37 പഴ്‌സനല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ സര്‍ക്കാരിന്റെ ബാധ്യതയാകും. പെന്‍ഷനു പുറമേ മറ്റു ആനുകൂല്യങ്ങളും നല്‍കേണ്ടിവരും. പുതുതായി നിയമിച്ച രണ്ടു മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ബാധ്യതയും സര്‍ക്കാരിലേക്കെത്തും.

മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ക്കു പെന്‍ഷന്‍ നല്‍കാനായി ഒരു മാസം ചെലവഴിക്കുന്നത് 73 ലക്ഷംരൂപയാണ്. 1340 പേരാണ് നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നത്. പരമാവധി അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയാണ്.

ജോലി ചെയ്ത തസ്തിക അനുസരിച്ച് 3350 രൂപ മുതല്‍ 70,000 രൂപവരെ പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിലുള്ള സി.എം രവീന്ദ്രനാണ് ഉയര്‍ന്ന അടിസ്ഥാന പെന്‍ഷന് അര്‍ഹത-69,970രൂപ. സ്റ്റാഫിലുള്ളതിനാല്‍ നിലവില്‍ പെന്‍ഷന്‍ ലഭിക്കില്ല. 63 പേരാണ് പതിനായിരം രൂപയ്ക്കു മുകളില്‍ പെന്‍ഷന്‍ വാങ്ങുന്നത്.

എല്‍.ഡി.എഫിലെ ധാരണയനുസരിച്ച് രണ്ടരവര്‍ഷത്തിനുശേഷം രാജിവച്ച തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍കോവിലിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത് 25 പേര്‍. 7 പേര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍. 18 പേര്‍ രാഷ്ട്രീയനിയമനം. അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ 3.

ഇതില്‍ 2 പേര്‍ രാഷ്ട്രീയ നിയമനം. 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരില്‍ 2 പേര്‍ രാഷ്ട്രീയ നിയമനം ലഭിച്ചവര്‍. ഒരു പിഎ, ഒരു അഡിഷനല്‍ പിഎ, 4 ക്ലര്‍ക്കുമാര്‍, 5 പ്യൂണ്‍മാര്‍, 2 ഡ്രൈവര്‍മാര്‍, 1 പാചകക്കാരന്‍.

ഇവരെല്ലാം രാഷ്ട്രീയ നിയമനം. 21 പേരാണ് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. 19 പേരും രാഷ്ട്രീയ നിയമനമായിരുന്നു. 1 അഡിഷനല്‍ സെക്രട്ടറിയും 1 ക്ലര്‍ക്കും ഡപ്യൂട്ടേഷനിലെത്തി. 2 അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി, 4 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, 1 അഡിഷനല്‍ പിഎ, 1 അസിസ്റ്റന്റ്, 4 ക്ലര്‍ക്ക്, 4 ഓഫിസ് അസിസ്റ്റന്റ്, 2 ഡ്രൈവര്‍മാര്‍, 1 പാചകക്കാരന്‍.

 

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

kerala

സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു

Published

on

കോഴിക്കോട്: സ്ലാബ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി തറോലിലാണ് സംഭവം. വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം.
പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുല്‍ ബാസിറാണ് മരിച്ചത്.

Continue Reading

kerala

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്

Published

on

: എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ വെണ്‍മണി പാലവിള കിഴക്കതില്‍ വിജയന്റെ മകന്‍ അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്.

എം.സി റോഡിലെ കുരമ്പാല ചിത്രോദയം വായനശാലക്ക് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം. അടൂരില്‍ നിന്ന് വെണ്മണിയിലേക്ക് വരികയായിരുന്ന ബൈക്ക് പന്തളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അര്‍ജുന്‍ വിജയന്‍ മരിച്ചിരുന്നു.

അപകടസമയം കൊട്ടാരക്കരയില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Continue Reading

Trending