Connect with us

kerala

സ്‌കോട്‌ലാന്‍ഡ് പ്രധാനമന്ത്രി നിക്കോള സ്റ്റര്‍ജിയോണ്‍ രാജിവെച്ചു

രാജിവെച്ചെങ്കിലും പുതിയ പ്രധാനമന്ത്രി പദവിയേല്‍ക്കുംവരെ തുടരുമെന്ന് നിക്കോള അറിയിച്ചു. രാജ്യത്ത് വലിയ ഞെട്ടലാണ് നിക്കോളയുടെ രാജി ഉയര്‍ത്തിവിട്ടിരിക്കുന്നത്.

Published

on

ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിക്ക് പിറകെ സ്‌കോട്‌ലാന്‍ഡ് പ്രധാനമന്ത്രിയായ വനിതയും രാജിവെച്ചു. രാഷ്ട്രീയം ‘ മൃഗീയമാണെന്നാണ് രാജിക്ക് കാരണമായി പറയുന്നത്. എന്റെ ഭാവിയെക്കുറിച്ച് കുറച്ചുകാലമായി ഞാന്‍ ചിന്തിക്കുകയായിരുന്നു. ”പുതിയ രാഷ്ട്രീയത്തില്‍ വളരെ തീവ്രമായി ഇടപെടണം. അതായത് മൃഗീയമായി.”അവര്‍ രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫസ്റ്റ് മിനിസ്റ്റര്‍ അഥവാ പ്രൈം മിനിസ്റ്റര്‍ ആണ് നിക്കോള സ്റ്റര്‍ജിയോണ്‍.കഴിഞ്ഞ എട്ടുവര്‍ഷമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നിക്കോള. ന്യൂസീലാന്‍ഡിലും സമാനമായി ജസീന്ത ആര്‍ദേന്‍ രാജിവെക്കുകയായിരുന്നു കഴിഞ്ഞമാസം.
രാജിവെച്ചെങ്കിലും പുതിയ പ്രധാനമന്ത്രി പദവിയേല്‍ക്കുംവരെ തുടരുമെന്ന് നിക്കോള അറിയിച്ചു. രാജ്യത്ത് വലിയ ഞെട്ടലാണ് നിക്കോളയുടെ രാജി ഉയര്‍ത്തിവിട്ടിരിക്കുന്നത്.

kerala

കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ പിണറായി വിജയന്‍ സാറെ, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’: ഡോ പുത്തുര്‍ റഹ്‌മാന്‍

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് ഡോ പുത്തുര്‍ റഹ്‌മാന്‍

Published

on

സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്‍ ഒരു രഹസ്യമല്ലെന്ന് യൂ എ ഇ കെഎംസിസി പ്രസിഡന്റ് ഡോ പുത്തുര്‍ റഹ്‌മാന്‍. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാരെപ്പോലും അസ്വസ്ഥമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സമസ്തയുടെ പത്രത്തിലെ തെരെഞ്ഞെടുപ്പ് പരസ്യവും പിണറായി വിജയന്റെ ഉണ്ടയില്ലാ വെടിയും വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

ഒരുകാലത്തു ജമാത്തെ ഇസ്ലാമിക്കാരുടെയും പി.ഡി.പിക്കാരുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി ജയിച്ചവരാണ് ഇടതുപക്ഷമെന്നും മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ മേല്പറഞ്ഞ പാര്‍ട്ടികള്‍ക്കെല്ലാം ചെല്ലും ചെലവും കൊടുത്തെന്നും പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇപ്പോള്‍ അവര്‍ക്കും പിണറായി വിജയനെ മനസ്സിലായെന്നും ജമാാത്തെ ഇസ്ലാമിയെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തലയില്‍ വെച്ച് കെട്ടിയാല്‍ ലീഗിനെ കേരള ജനത ദൂരെ നിര്‍ത്തുമെന്നത് പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമാണെന്നും പുത്തുര്‍ റഹ്‌മാന്‍ പറയുന്നു.

മുസ്ലിം ലീഗിനും അതിന്റെ സംസ്ഥാന അധ്യക്ഷനും തല്‍ക്കാലം എ.കെ.ജി സെന്ററില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കേരളം അനുഭവിച്ചറിഞ്ഞ നന്മയാണ് പാണക്കാട്ടെ തങ്ങന്മാരെന്നും പുത്തൂര്‍ റഹ്‌മാന്‍ പറയുന്നു. ഏതു പ്ലാനിന്റെ ഭാഗമായാലും അവരെ അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ പിണറായി വിജയനെക്കൊണ്ട് പറ്റില്ലെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പിണറായി ഇപ്പോള്‍ ചെയ്തുകൂട്ടുന്ന വങ്കത്തങ്ങള്‍ സി.പി.എമ്മിന്റെ അന്ത്യവിധി എഴുതുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്‍ വിജയന്‍, നിങ്ങള്‍ക്ക് ‘ഒരു ചുക്കുമറിയില്ല’ എന്നാണ് നിങ്ങളുടെ ഇപ്പോഴത്തെ ചെയ്തികള്‍ വെളിപ്പെടുത്തുന്നതെന്നും
പുത്തുര്‍ റഹ്‌മാന്‍ കുറിക്കുന്നു. ഇന്നാട്ടില്‍ ഇടതുപക്ഷ രാഷ്ട്രീയം ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഞങ്ങള്‍ക്കതില്‍ ഖേദമുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

Continue Reading

kerala

വോട്ടെണ്ണല്‍ നാളെ; ചേലക്കരയില്‍ ആദ്യമെണ്ണുക വരവൂര്‍ പഞ്ചായത്തിലെ വോട്ടുകള്‍

രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

Published

on

ചേലക്കര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് നാല് ടേബിളുകളും ഇടിപിബിഎംഎസ്ന് ഒരു ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളുമുള്‍പ്പെടെ ആകെ 19 ടേബിളുകളാണ് ഉണ്ടാകുക. തിരഞ്ഞെടുക്കുന്ന അഞ്ച് വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വിവിപാറ്റ് കൗണ്ടിങ് ബൂത്തും ഉണ്ടാകും.

തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടെണ്ണല്‍. ആദ്യം വരവൂര്‍ പഞ്ചായത്തിലെ വോട്ട് എണ്ണിത്തുടങ്ങും. തുടര്‍ന്ന് ദേശമംഗലം, ചെറുതുരുത്തി, പാഞ്ഞാള്‍, ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, മുള്ളൂര്‍ക്കര, പഴയന്നൂര്‍ എന്നീ ക്രമത്തിലായിരിക്കും എണ്ണല്‍. തൃക്കണായ ബൂത്താണ് അവസാനമായി എണ്ണുക.

 

 

Continue Reading

kerala

കൊടുവായൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച് വയോധികരെ ഇടിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

Published

on

പാലക്കാട് കൊടുവായൂരില്‍ മദ്യലഹരിയില്‍ കാറോടിച്ച് വയോധികരെ ഇടിച്ചിതെറിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി. മേനോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.

കൊടുവായൂര്‍ കിഴക്കേത്തലയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്കു പോയ കാര്‍ വയോധികരെ ഇടിക്കുകയായിരുന്നു. മീറ്ററുകളോളം ദൂരേക്ക് ഇവര്‍ തെറിച്ചുവീണു. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

Continue Reading

Trending