Connect with us

More

ഇന്നും തിരച്ചില്‍ തുടരും; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേരും

Published

on

കൊച്ചി: പ്രളയ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും.

വെള്ളക്കെട്ടിറങ്ങാത്ത സ്ഥലങ്ങളില്‍ വീടുകളില്‍ തുടരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. വെള്ളമിറങ്ങിയ വീടുകള്‍ വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയതിനാല്‍ പകര്‍ച്ച വ്യാധിക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണ്. ചെങ്ങന്നൂരിലെ നാലു വാര്‍ഡുകളിലാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാനുളളത്. പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായി.

അതേസമയം, പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. വൈകുന്നേരം നാലിനാണ് യോഗം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസമാകും പ്രധാന ചര്‍ച്ചാവിഷയം. നിലവില്‍ പുനരധിവാസത്തിനായി പ്രത്യേക കര്‍മ്മ പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗവും പ്രളയദുരിതം ചര്‍ച്ച ചെയ്യും. കൂടുതല്‍ സഹായത്തിനായി കേന്ദ്ര സര്‍ക്കാറിന് വിശദമായ നിവേദനം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

സന്തോഷ് ട്രോഫി കേരളം സെമിയില്‍; ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍

ഡിസംബര്‍ 29ന് മണിപ്പൂരിനെതിരെയാണ് കേരളത്തിന്റെ സെമി ഫൈനല്‍ പോരാട്ടം

Published

on

ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്.

72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാനായില്ല.

Continue Reading

kerala

CPM ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം., പരാതി നൽകി യൂത്ത് ലീഗ്

Published

on

കൊയിലാണ്ടി: തിക്കോടി കുറ്റിവയൽ പ്രദേശത്ത് പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗം നടത്തിയ സി.പി..എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ നിയോജകമണ്ഡലം യൂത്ത് ലീഗ് പരാതി നൽകി.

കഴിഞ്ഞ ഞായറാഴ്ച പാർട്ടിയുടെ കുറ്റിവയൽ ബ്രാഞ്ച് കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഉയർത്തിയ കൊടികൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് രക്തസാക്ഷി അരിയിൽ ഷുകൂറിന്റെ കൊലപാതകത്തെ ഓർമ്മപ്പെടുത്തി കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിച്ച് കളത്തിൽ ബിജു കൊലവിളി പ്രസംഗം നടത്തിയത്.

പ്രസ്ഥാനത്തിന്റെ നേരെ വന്നാൽ ഷുകൂറിന്റെ ഗതിയായിരിക്കുമെന്ന് ഭീഷണിയോടെയും സമാധാന അന്തരീക്ഷത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന തിക്കോടി പ്രദേശത്ത് ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം നൽകുന്ന തരത്തിലുമായിരുന്നു ബിജുവിന്റെ പ്രകോപനപരമായ പ്രസംഗം.
ഷുകൂർ വധത്തിൽ സിപിഐമ്മിന്റെ പങ്ക് വ്യക്തമാണ് എന്ന് തെളിയിക്കുന്നതാണ് ലോക്കൽ സെക്രട്ടറിയുടെ പ്രസംഗം.

ഷുകൂർ കേസിൽ തന്നെ കുറ്റവിമുക്തനാക്കാൻ കോടതിയെ സമീപിച്ച പി ജയരാജനും പാർട്ടിയും കൊലപാതകത്തിൽ പങ്കില്ല എന്ന നുണകൾ ആവർത്തിക്കുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തിലും അത് സമ്മതിക്കുന്ന തരത്തിലും ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം പുറത്തുവരുന്നത്.

മനുഷ്യ ജീവനുകളെ മൃഗങ്ങളെക്കാൾ ക്രൂരതയോടെ വേട്ടയാടി കൊലപ്പെടുത്തുന്ന കാടത്തത്തെ ഒരു പ്രത്യയശാസ്ത്രം കൊണ്ടും ന്യായീകരിക്കാൻ പറ്റുന്നതല്ല. പ്രത്യയശാസ്ത്രത്തിലെ മാനവിക ചോർന്നുപോയ വെറും ക്രിമിനൽ സംഘമായി സി പി ഐ എം മാറിയിരിക്കുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രക്തസാക്ഷി ഷുകൂറിനെ അവഹേളിച്ച് കൊണ്ടും അതിനെ ന്യായീകരിച്ചും തിക്കോടി ലോക്കൽ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം.

Continue Reading

More

സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു; മാരുതി 800ന്റെ ഉപജ്ഞാതാവ്

ലിംഫോമ എന്ന രോഗത്തെ തുടർന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

Published

on

സുസുക്കി മോട്ടോര്‍സിന്റെ മുൻ ചെയർമാനും ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലക്ക് ഒരു പുതുയുഗത്തിന് തുടക്കമിട്ട വ്യക്തിയുമായി ഒസാമു സുസുക്കി 94-ാം വയസ്സിൽ അന്തരിച്ചു. ലിംഫോമ എന്ന രോഗത്തെ തുടർന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സുസുക്കി മോട്ടോർ കോർപ്പറേഷനിൽ ജൂനിയർ മാനേജ്‌മെന്റ് തസ്തികയിൽ തുടങ്ങി കമ്പനിയുടെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തോടെ 1963-ൽ ഡയറക്ടർ സ്ഥാനത്തെത്തിയ ഒസാമു, 1978-ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി.

2000-ൽ അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. മൂന്ന് ദശകങ്ങളായി നേതൃസ്ഥാനത്ത് തുടർന്ന ഒസാമു തന്റെ 86-ാം വയസിൽ 2016-ൽ പ്രസിഡന്റ് സ്ഥാനം മകൻ തൊഷിഹിറോ സുസുക്കിക്ക് കൈമാറി. 2021-ൽ തന്റെ 91-ാം വയസിലായിരുന്നു ഒസാമു സുസുക്കി മോട്ടോറിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചത്.

ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയുടെ പിറവിയുടെ സാക്ഷിയാകാൻ ഒസാമു സുസുക്കിക്ക് സാധിച്ചു. 1980-കളിൽ ഇന്ത്യൻ വാഹന വിപണി വളരെ ചെറുതായിരുന്നപ്പോൾ, അതിന്റെ അപാരമായ സാധ്യതകൾ തിരിച്ചറിഞ്ഞത് ഒസാമു സുസുക്കിയായിരുന്നു. 1980ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച സുസുകി, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളിലൊന്നായി മാറി. 1983-ൽ പുറത്തിറങ്ങിയ മാരുതി 800 ഇന്ത്യൻ റോഡുകളിൽ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ഇന്ന് ഇന്ത്യയുടെ നിരത്തുകളിൽ മാരുതി കാറുകൾ സാധാരണക്കാരായെത്തുന്ന കാഴ്ച സുസുക്കിയുടെ ദീർഘദർശിയായ നേതൃത്വത്തിന്റെ ഫലമാണ്.

1930 ജനുവരി 30 ന് ജപ്പാനിലെ ജെറോയിലാണ് ഒസാമുവിന്റെ ജനനം. സുസുകി സ്ഥാപകന്‍ മിഷിയോ സുസുകിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചാണ് ഒസാമു സുസുകി കുടുംബത്തിലേയ്ക്ക് എത്തുന്നത്. വ്യവസായ പാരമ്പര്യത്തിന് അനന്തരാവകാശിയാകാന്‍ കുടുംബത്തില്‍ ആണ്‍കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ ഒസാമുവിന്റേത് ദത്തെടുക്കല്‍ വിവാഹമായിരുന്നു. അതിന് ശേഷമാണ് ഭാര്യയുടെ കുടുംബപ്പേരായ സുസുകി ഒസാമുവിന്റെ പേരിനൊപ്പം ചേരുന്നത്. 1958-ൽ മിഷിയോ സുസുകിയുടെ കോർപ്പറേഷനിൽ ചേർന്നതോടെയാണ് കമ്പനിയുമായുള്ള സുസുക്കിയുടെ ഇടപെടൽ ആരംഭിച്ചത്. 1970-കളുടെ അവസാനത്തിൽ അദ്ദേഹം പ്രസിഡൻ്റായി. ടൊയോട്ടയുമായി ഒരു എഞ്ചിൻ വിതരണ കരാർ നേടുകയും 1979-ൽ ജനപ്രിയ ആൾട്ടോ മിനിവാൻ നിർമ്മിക്കുകയും ചെയ്തുകൊണ്ട് സ്ഥാപനത്തെ കടത്തിൽ നിന്ന് രക്ഷിച്ചു.

Continue Reading

Trending