Connect with us

Culture

സുനന്ദ പുഷ്‌കറിന്റെ മരണം: വാര്‍ത്ത നല്‍കും മുമ്പ് റിപ്പബ്ലിക് ടി.വി തരൂരിന്റെ അഭിപ്രായം ആരായണമെന്ന് കോടതി

Published

on

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ഭര്‍ത്താവ് ശശി തരൂരിന്റെ കൂടി ഭാഗം ഭാഷ്യം കേള്‍ക്കണമെന്ന് റിപ്പബ്ലിക് ടി.വിയോട് ഡല്‍ഹി ഹൈക്കോടതി. തന്നെ കുറ്റക്കാരനായി ചിത്രീകരിച്ച് വാര്‍ത്ത നല്‍കിയ റിപ്പബ്ലിക് ടി.വിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡോ. ശശി തരൂര്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് മന്‍മോഹന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

സുനന്ദ കേസില്‍ നല്‍കാനുദ്ദേശിക്കുന്ന വാര്‍ത്ത ശശി തരൂരിനെ മുന്‍കൂര്‍ കാണിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം തേടുകയും വേണം. ഈ അഭിപ്രായം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. നിശ്ചിത സമയത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ ചാനലിന് വാര്‍ത്ത നല്‍കാം. എന്നാല്‍ യാഥാര്‍ത്ഥ്യം വളച്ചൊടിക്കുകയോ ഉറപ്പില്ലാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുത്. അന്വേഷണം നടക്കുന്ന കേസുകളിലെ റിപ്പോര്‍ട്ടിങില്‍ സന്തുലിതാവസ്ഥ പുലര്‍ത്തണം.

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ചുള്ള അന്തിമ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ വാര്‍ത്ത നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ശശി തരൂരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍, അന്വേഷണം നടക്കുന്ന കേസുകളില്‍ ആരെയെങ്കിലും കുറ്റക്കാരായി ചിത്രീകരിക്കാനും മുദ്രകുത്താനും മാധ്യമങ്ങള്‍ക്ക് അധികാരമില്ലെന്നും ശ്രദ്ധയോടെ വേണം റിപ്പോര്‍ട്ടിങ് എന്നും കോടതി വ്യക്തമാക്കി.

മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആണ് തരൂരിനു വേണ്ടി ഹാജരായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ടൊവിനോയുടെ പുത്തന്‍ ചിത്രം ‘പള്ളിച്ചട്ടമ്പി’ വരുന്നു

ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്.

Published

on

ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പള്ളിച്ചട്ടമ്പിക്ക് ആരംഭം. ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്.

ദാദാ സാഹിബ്, ശിക്കാർ, കനൽ, നടൻ, ഒരുത്തി എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ പ്രശസ്തനായ തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. പീരിഡ് സ്വഭാവമുള്ള ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓവർസീസ് ഫിലിം ഡിസ്ട്രിബ്യുഷനിൽ GCC രാജ്യങ്ങളിൽ ആദ്യമായി മാർക്കറ്റ് കീഴടക്കിയ ഇന്ത്യൻ കമ്പനിയാണ് വേൾഡ് വൈഡ് ഫിലിംസ്. ദിവാകർ മണിയാണ് പള്ളിച്ചട്ടമ്പിയുടെ ചായാഗ്രഹണം നിർവഹിക്കുന്നത്. ജേക്‌സ് ബിജോയിയുടെതാണ് സംഗീതം. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു.

തൻസീർ സലാം, സിസിസി ബ്രദേഴ്സ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ദിലീഷ് നാഥ് ആർട്ടും, മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. എൽസൺ എൽദോസ് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ. ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ. സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ. ഡിജിറ്റൽ മാർക്കറ്റിംഗ്: അഖിൽ വിഷ്ണു വി എസ്, പി.ആർ.ഓ അക്ഷയ് പ്രകാശ്.

Continue Reading

kerala

എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല: തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി, എതിര്‍പ്പറിയിച്ച് സിപിഐയും ആര്‍ജെഡിയും

എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എതിര്‍പ്പറിയിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

Published

on

പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാലയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സര്‍ക്കാര്‍ തിരുമാനിച്ചതാണെന്നും മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചു. എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എതിര്‍പ്പറിയിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

യോഗത്തില്‍ മറ്റൊരു ഘടകകക്ഷിയായ ആര്‍ജെഡിയും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഎമ്മും മുഖ്യമന്ത്രിയും. മദ്യനിര്‍മാണശാല തുടങ്ങുന്നതിനെ സിപിഐയും ആര്‍ജെഡിയും ഒഴികെ എല്ലാ ഘടകകക്ഷികളും പിന്തുണയ്ക്കുകയായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തെ മദ്യനയം സംബന്ധിച്ച ചര്‍ച്ചകളൊന്നും യോഗത്തില്‍ ഉണ്ടായില്ല.

യോഗം രണ്ടുമണിക്കൂറിലേറെ നീണ്ടു. വെള്ളത്തിന്റെ പ്രശ്നമാണ് സിപിഐയും ആര്‍ജെഡിയും പ്രധാനമായി ചൂണ്ടിക്കാട്ടിയത്. മദ്യനിര്‍മാണശാല വിഷയത്തില്‍ കുടിവെള്ളം ഉള്‍പ്പെടെ ഉറപ്പുവരുത്തണമെന്നു യോഗം തീരുമാനിച്ചു.

സംസ്ഥാനത്തു കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നതാണ് പദ്ധതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനമെടുത്ത സ്ഥിതിക്കു പിന്നോട്ടുപോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ പ്ലാന്റുമായി മുന്നോട്ടുപോകാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയാകുകയായിരുന്നു.

Continue Reading

india

ഹജ്ജിന് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്ക് ഇമെയില്‍ അയച്ച് അബ്ദുസ്സമദ് സമദാനി എം.പി

ഇപ്പോഴത്തെ നിയമമനുസരിച്ച് ഹജ്ജിനു പോകുന്ന പ്രവാസികള്‍ അവരുടെ പാസ്‌പോര്‍ട്ട് ഫെബ്രുവരി 18 നകം സമര്‍പ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Published

on

ഹജ്ജ് യാത്രക്ക് വേണ്ടി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന് ഇമെയില്‍ സന്ദേശം അയച്ച് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. ഇപ്പോഴത്തെ നിയമമനുസരിച്ച് ഹജ്ജിനു പോകുന്ന പ്രവാസികള്‍ അവരുടെ പാസ്‌പോര്‍ട്ട് ഫെബ്രുവരി 18 നകം സമര്‍പ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാരണത്താല്‍ 90 ഓളം ദിവസം പ്രവാസികള്‍ക്ക് നാട്ടില്‍ നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പരിഹരിക്കുന്നതിന് വേണ്ടി പാസ്‌പോര്‍ട്ട് സബ്മിഷന്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്നും ഹജ്ജ് പാക്കേജ് 20 ദിവസമായി കുറക്കണമെന്നും പ്രവാസികള്‍ക്ക് അവസാനത്തെ ഹജ്ജ് ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു.

Continue Reading

Trending