Connect with us

kerala

പി ജയരാജന്റെ പുസ്തകത്തിന് മറുപടി

സി.പി.എമ്മിന്റെ വര്‍ഗ രാഷ്ട്രീയം രാഷ്ട്രീയ വര്‍ഗീയത; എം.കെ മുനീറിന്റെ പുസ്തകം മൂന്നു മാസത്തിനകം

Published

on

കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിച്ച് നിലനില്‍പ്പ് സാധ്യമാക്കുന്ന സി.പി.എമ്മിന്റെ തനി നിറം തുറന്നുകാണിച്ച് മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ പുസ്തക രചനയില്‍. സി.പി.എമ്മിന്റെ വര്‍ഗ രാഷ്ട്രീയവും രാഷ്ട്രീയ വര്‍ഗീയതയും എന്ന പേരിലുള്ള പഠന ഗ്രന്ഥം മൂന്നു മാസത്തിനകം പുറത്തിറക്കാനാണ് തീരുമാനം.

ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകളെ സമീകരിച്ച് രണ്ടും തരാരം ഉപയോഗിക്കുന്ന സി.പി.എമ്മിന്റെ തന്ത്രത്തിന്റെ ഭാഗമായി പി ജയരാജന്‍ രചിച്ച, കേരളം മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം ഉള്‍പ്പെടെ ഉന്നയിച്ച ദുരാരോപണങ്ങളെ പൊളിച്ചടുക്കുന്നതും സി.പി.എമ്മിന്റെ തനിനിറം തുറന്നുകാണിക്കുകയുമാണ് ലക്ഷ്യം. ഇസ്ലാമില്‍ ആദരണീയരായി കാണുന്ന ഖലീഫമാരെയും കേരളത്തിന്റെ മതേതര മുഖവും നവോത്ഥാന നായകരിലൊരാളുമായ കെ.എം സീതിസാഹിബ് ഉള്‍പ്പെടെയുള്ളവരെ ഭീകരരും വില്ലന്മാരുമായി അവതരിപ്പിക്കുന്ന പി ജയരാജന്റെ പുസ്തകത്തിന്റെ പുകമറ നീക്കുന്നതുകൂടിയാവും ഗ്രന്ഥം.
ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം എടുക്കാ ചരക്കായതിന്റെയും അണികളും നേതാക്കളുമാകെ ബി.ജെ.പിയില്‍ വിലയം പ്രാപിച്ചതിന്റെയും നേര്‍ ചിത്രം പുസ്തകം അനാവരണം ചെയ്യും. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും നവോത്ഥാന പ്രവര്‍ത്തനങ്ങളിലും സി.പി.എമ്മിന്റെ പൊളളവാദങ്ങള്‍ തുറന്നുകാണിക്കുന്നതോടൊപ്പം ദേശവിരുദ്ധതയിലും മനുഷ്യത്വവിരുദ്ധതയിലും സി.പി.എം നടത്തിയ ഞെട്ടിക്കുന്ന പ്രതിലോമ പ്രവര്‍ത്തനങ്ങളും രേഖകള്‍ സഹിതം സമര്‍ത്തിക്കുന്ന പുസ്തകം വേറിട്ടതാവും.

 

 

kerala

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.

അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11. 30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

 

Continue Reading

kerala

തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീകൊളുത്തിയ കാസര്‍കോട് സ്വദേശിനി മരിച്ചു

തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം എന്നയാളാണ് പ്രതി.

Published

on

തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീകൊളുത്തിയ കാസര്‍കോട് സ്വദേശിനി മരിച്ചു. മുന്നാട് പലചരക്ക് കട നടത്തുന്ന രമിതയാണ് (32) മരിച്ചത്. തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം എന്നയാളാണ് പ്രതി.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഇയാള്‍ ആക്രമണം നടത്തിയത്. രമിതയുടെ കടയ്ക്കു സമീപമാണ് ഇയാള്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കട നടത്തുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാള്‍ രമിതയുടെ കടയിലെത്തി പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് യുവതി കെട്ടിട ഉടമയോട് പരാതി പെട്ടതോടെ രാമാമൃതത്തോട് കട ഒഴിയാന്‍ ഉടമസ്ഥന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മദ്യപിച്ചെത്തിയ ഇയാള്‍ രമിതയെ ആക്രമിച്ചത്.

50 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് രമിത മരിച്ചത്. രാമാമൃതം റിമാന്‍ഡിലാണ്.

Continue Reading

kerala

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്

Published

on

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരന്മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ സഹോദരന്‍ ടി.പി ഷാജഹാനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

 

Continue Reading

Trending