Connect with us

crime

‘ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്’; വയനാട് ഉരുൾപൊട്ടൽ വാർത്തക്കടിയിൽ വിദ്വേഷം വിളമ്പി ഹിന്ദുത്വവാദികൾ

വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാർത്തകൾക്കടിയിൽ വിദ്വേഷം നിറഞ്ഞ കമന്റുകൾ നിറയുകയാണ്.

Published

on

നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ​പ്രവർത്തനത്തിനിറങ്ങിയും സഹായങ്ങൾ കൈമാറിയുമെല്ലാം മലയാളികൾ പരസ്പരം കൈകോർക്കുമ്പോഴും മുസ്‌ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികൾ. വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാർത്തകൾക്കടിയിൽ വിദ്വേഷം നിറഞ്ഞ കമന്റുകൾ നിറയുകയാണ്.

രാഹുൽ ​ഗാന്ധിയെ ജയിപ്പിച്ചവർക്കുള്ള മറുപടി, ബീഫ് ഭക്ഷിച്ചതിനുള്ള ശിക്ഷ, ഹിന്ദിയെ അം​ഗീകരിക്കാതിരിക്കൽ, ക്രിസ്തുമതത്തെ പിന്തുടരൽ, ബി.ജെ.പിയെ വിജയിപ്പിക്കാതിരിക്കൽ, ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ‘വിമർശനം’.ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണ മാധ്യമമായ തത്വ ഇന്ത്യയുടെ കമന്റ് സെക്ഷനിലാണ് കേരളത്തെയും മുസ്‌ലിം വിഭാ​ഗത്തെയും ദുരന്തത്തേയും അവഹേളിക്കും വിധത്തിലുള്ള കമന്റുകൾ നിറയുന്നത്.

ദൈവത്തിന്റെ സ്വന്തം നാടിനോട് ദൈവത്തിന് പോലും താത്പര്യമില്ലെന്നാണ് ചിലരുടെ ആക്ഷേപം. വയനാട്ടിൽ നടന്ന ദുരന്തം മലപ്പുറത്തായിരുന്നു സംഭവിക്കേണ്ടിയിരുന്നതെന്നും അവിടെ കത്വ ജനസംഖ്യ കൂടുതലാണെന്നും തുടങ്ങി വിദ്വേഷം നിറഞ്ഞ നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഹിന്ദുത്വവാദികൾ പങ്കുവെക്കുന്നത്.

അതേസമയം വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ 284 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങളാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്‌മോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.

crime

ലൈം​ഗി​കാ​തി​ക്ര​മക്കേസ്; വി.​കെ. പ്ര​കാ​ശിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു

2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം.

Published

on

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി വികെ പ്രകാശിനെ ചോദ്യം ചെയ്തു വരികയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മൂന്നാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംവിധായകന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പാണ് വികെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്കു വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞുവെന്നും മദ്യം ഓഫര്‍ ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു. ആ സാഹചര്യത്തില്‍ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു.

അഭിനയത്തോടു താല്‍പര്യമില്ലെന്നു പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്കു തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വികെ പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍നിന്നു പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തയിരുന്നു. തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയതായും എഴുത്തുകാരി പറഞ്ഞിരുന്നു.

 

Continue Reading

crime

ഭര്‍ത്താവിന് സംശയരോഗം: മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു, സ്‌റ്റേഷനിലെത്തി കീഴടങ്ങി

സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം കത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Published

on

കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊട്ടാരക്കര പള്ളിക്കല്‍ മുകളില്‍ഭാഗം സനല്‍ ഭവനില്‍ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള (65) ഓട്ടോറിക്ഷയില്‍ കയറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭര്‍ത്താവിന്റെ സംശയ രോഗമാണ് പ്രകോപനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

രാവിലെ പത്തരയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം കത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.സരസ്വതിയെ കൊലപ്പെടുത്തിയ വിവരം സുരേന്ദന്‍ മൂത്ത മരുമകളെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമാണ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.

സംശയത്തിന്റെ പേരില്‍ സുരേന്ദ്രന്‍ പിള്ള സരസ്വതിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുമായിരുന്നു. പതിവായി മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയെ സ്ഥിരമായി മര്‍ദിച്ചിരുന്നതായും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അയല്‍വാസികള്‍ പറയുന്നു. ഇരുവരും തയ്യല്‍ തൊഴിലാളികളാണ്.

Continue Reading

crime

സുഭദ്ര കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ കത്തിച്ചതായി കണ്ടെത്തി.

Published

on

കലവൂര്‍ സുഭദ്ര കൊലപാതക കേസിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂര്‍ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭദ്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഷാള്‍ കത്തിച്ചതായി കണ്ടെത്തി. സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടില്‍ നിന്നും കണ്ടെത്തി. കൊലപാതക സമയം സുഭദ്ര കിടക്കാന്‍ ഉപയോഗിച്ച തലയിണയാണ് കണ്ടെത്തിയത്. രക്തക്കറ പുരണ്ടതിനാലാണ് പ്രതികള്‍ തലയിണ തോട്ടില്‍ ഉപേക്ഷിച്ചത്. പറമ്പില്‍ കത്തിച്ചുകളഞ്ഞ സ്ഥലവും മാത്യൂസ് കാണിച്ചുകൊടുത്തു.

കൊലപാതകത്തിന് ആയുധങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല എന്നാണ് പ്രതികളുടെ മൊഴി. നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞെരിച്ചുമാണ് സുഭദ്രയെ കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തിയതിനുശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

ശര്‍മിളയെയും മാത്യുസിനെയും 8 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. രാത്രിയോടെ ഇവര്‍ ഒളിവില്‍ താമസിച്ച ഉടുപ്പിയിലേക്ക് അന്വേഷണസംഘം പ്രതികളുമായി തെളിവെടുപ്പിന് പോകും.

 

Continue Reading

Trending