Connect with us

india

‘റമദാന് മുന്നോടിയായി അറ്റകുറ്റപണികള്‍ നടത്തണം”; സംഭാലിലെ ഷാഹി ജുമാ മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു

അറ്റകുറ്റപ്പണിക്കായി തുറന്ന് കൊടുക്കണമെന്ന ഹരജിയെ ഹിന്ദുസംഘടനകളും ഉത്തർപ്രദേശ് സർക്കാരും കോടതിയിൽ എതിർത്തു

Published

on

ലഖ്‌നൗ: റംസാന് മുന്നോടിയായി ഉത്തർപ്രദേശിലെ സംഭാലിലുള്ള ഷാഹി ജുമാമസ്ജിദിൽ അറ്റകുറ്റപ്പണികൾ നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി മസ്ജിദ് മാനേജിംഗ് കമ്മിറ്റി. പള്ളിയിൽ അറ്റകുറ്റപ്പണികൾ, വൃത്തിയാക്കൽ, വൈറ്റ് വാഷിംഗ്, ലൈറ്റിംഗ് ജോലികൾ എന്നിവ നടത്താൻ മസ്ജിദിന്റെ നടത്തിപ്പുകാരെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. പള്ളിയിൽ അവകാശവാദമുന്നയിച്ച് കൊണ്ടുള്ള ഹിന്ദു സംഘടനകളുടെ ഹരജികൾ കോടതിയിൽ നിലനിൽക്കെയാണ് നീക്കം. പള്ളിയുടെ പരിപാലകർ ഉൾപ്പടെ മൂന്നംഗ സംഘത്തോടൊപ്പം പള്ളിയിൽ അടിയന്തര പരിശോധന നടത്താൻ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)യോട് നിർദ്ദേശിച്ചു.

ഫെബ്രുവരി 28 ന് രാവിലെ 10 മണിക്കുള്ളിൽ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയിൽ പെയിന്റിംഗ്, അറ്റകുറ്റപ്പണികൾ അങ്ങനെ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് എഎസ്ഐ റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടതുണ്ട്. റംസാൻ ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട ജോലികളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താനും എഎസ്ഐക്ക് കോടതി നിർദേശം നൽകി. തുടർന്ന് ഹരജിയിൽ കോടതി അന്തിമ തീരുമാനം എടുക്കും.

അറ്റകുറ്റപ്പണിക്കായി തുറന്ന് കൊടുക്കണമെന്ന ഹരജിയെ ഹിന്ദുസംഘടനകളും ഉത്തർപ്രദേശ് സർക്കാരും കോടതിയിൽ എതിർത്തു. അറ്റകുറ്റപ്പണികളുടെയും മറ്റു ജോലികളുടെയും പേരിൽ പള്ളിയുടെ പരിപാലകർ ഹിന്ദു ക്ഷേത്രത്തിന്റെ പുരാവസ്തുക്കൾ, അടയാളങ്ങൾ, ചിഹ്നങ്ങൾ എന്നിവയെ വികൃതമാക്കുമെന്നാണ് പ്രധാന ഹരജിക്കാരനും അഭിഭാഷകനുമായ ഹരിശങ്കർ ജെയിൻ കോടതിയെ അറിയിച്ചത്. അതിനാൽ പള്ളി എഎസ്ഐ പരിശോധിക്കണമെന്നും വിവിധ ഹിന്ദുസംഘടന പ്രവർത്തകർ കോടതിയെ അറിയിച്ചു.

കൽക്കിക്ക് സമർപ്പിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഹര ഹരി ക്ഷേത്രമാണ് പള്ളിയെന്നും, ജുമാ മസ്ജിദ് കെയർടേക്കിംഗ് കമ്മിറ്റി അത് ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധമായും ഉപയോഗിക്കുന്നു എന്നുമാണ് ഹിന്ദു പ്രവർത്തകർ സമർപ്പിച്ച ഹരജിയിൽ അവകാശപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി

മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

Continue Reading

india

ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി

സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

Published

on

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.

കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Continue Reading

india

ഡല്‍ഹിയിലും യുപിയിലും കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയി

കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Published

on

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതര്‍ അറിയിച്ചു.

കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചും വെള്ളക്കെട്ടില്‍ വീണും വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുമാണ് ചിലര്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെയും ഡല്‍ഹി-എന്‍.സി.ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് മൂലം കനത്ത നാശനഷ്ട്ടം സംഭവിച്ചു.

നായിഡ, ഗാസിയാബാദ്, മൊറാദാബാദ്, മീററ്റ്, ബാഗ്പത് തുടങ്ങിയ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. റോഡില്‍ മരങ്ങളും പരസ്യബോര്‍ഡുകളും വീണ് ഗതാഗത തടസ്സമുണ്ടായി. ശക്തമായ കാറ്റിലും ഇടിമിന്നലിലും മരങ്ങളും മറ്റും വീടിനു മുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും വീണു വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി.

Continue Reading

Trending