Connect with us

kerala

പുതുക്കാതെ റദ്ദായ എംപ്ലോയ്മെന്റ് കാർഡുകൾ സീനിയോറിറ്റി പുനസ്ഥാപിച്ച് പുതുക്കുന്നതിന് അവസരം

അർഹതയുള്ളവർ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

Published

on

സമയ പരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിക്കാൻ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചു. 2000 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിച്ചു നൽകുന്നതിന് 2023 ജനുവരി 1 മുതൽ 2023 മാർച്ച് 31 വരെ സമയമനുവദിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിന് എംപ്ലോയ്മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അർഹതയുള്ളവർ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

kerala

‘ഏഴ് വിചിത്ര രാത്രികള്‍കൊണ്ട് കാര്യങ്ങള്‍ മാറി മറിഞ്ഞു’; ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ്

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Published

on

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹിയറങുമായി ബന്ധപ്പെട്ട് ഏപ്രില്‍ നാലിന് നല്‍കിയ മറുപടി കത്തില്‍ തന്റെ ആവശ്യം അംഗീകരിച്ചിരുന്നെന്നും എന്നാല്‍ ഏഴ് ദിവസം കൊണ്ട് തീരുമാനം പിന്‍വലിച്ചെന്നും എന്‍ പ്രശാന്ത് വിമര്‍ശിച്ചു.

സര്‍ക്കാരിന്റെ മറുപടി കത്ത് ഉള്‍പ്പെടുത്തിയാണ് എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ‘ഏഴു വിചിത്ര രാത്രികള്‍ കൊണ്ട് കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്ന് എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതേസമയം തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതിന് പിന്നാലെ തീരുമാനം പിന്‍വലിച്ചതിന്റെ കാരണങ്ങള്‍ കത്തില്‍ അറിയിച്ചിട്ടില്ലെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹിയറിങുമായി ബന്ധപ്പെട്ട് ഫെബ്രുവരി പത്തിന് നല്‍കിയ കത്തില്‍, ഹിയറിങ് റെക്കോര്‍ഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടതെന്ന് പ്രശാന്ത് പറയുന്നു. ഈ ആവശ്യം ഏപ്രില്‍ നാലാം തീയതി പൂര്‍ണമായും അംഗീകരിച്ചതാണ്. ഏപ്രില്‍ പതിനൊന്നാം തീയതിയായപ്പോള്‍ ഇത് പൂര്‍ണമായും പിന്‍വലിച്ചു. ഏഴ് രാത്രികള്‍ കഴിഞ്ഞപ്പോള്‍ തീരുമാനം മാറിയതിന്റെ കാരണം അറിയിച്ചില്ലെന്നും എന്‍ പ്രശാന്ത് പറയുന്നു.

സുതാര്യതയുടെയും വിവരാവകാശത്തിന്റെയും യുഗത്തില്‍ തന്റെ ആവശ്യം വിചിത്രമാണെന്ന് പറഞ്ഞതാരെന്ന് വെളിപ്പെടുത്തണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.

 

Continue Reading

kerala

സമരം കടുപ്പിച്ച് വനിതാ സിവില്‍ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍

രക്തം കൊണ്ട് പ്ലക്കാര്‍ഡ് എഴുതി

Published

on

വിഷുദിനത്തിലും സമരം കടുപ്പിച്ച് വനിതാ സിവില്‍ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍. രക്തം കൊണ്ട് പ്ലക്കാര്‍ഡ് എഴുതിയായിരുന്നു ഇന്നത്തെ സമരരീതി. അതേസമയം റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം ബാക്കിയുള്ളൂ. സമരത്തിന്റെ കാഴ്ച ഹൃദയഭേദകമാണെന്നും സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ആശാവര്‍ക്കാര്‍മാര്‍ക്കു പിന്നാലെ കഴിഞ്ഞ 13 ദിവസമായി പലതരത്തിലുള്ള സമരരീതിയുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് വനിതാ പോലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അറുപധിലധികം ഉദ്യോഗാര്‍ത്ഥികള്‍. വിഷുദിനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ചോര കൊണ്ട് പ്ലക്കാര്‍ഡ് എഴുതി പ്രതിഷേധിച്ചു.

അതേസമയം ഭക്ഷണവും വെള്ളവുമുപേക്ഷിച്ച് പ്രതികൂല കാലാവസ്ഥയിലും സമരം ചെയ്യുന്നത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

തൊള്ളായിരത്തിലധികം പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്ന് വളരെ കുറച്ച് നിയമനം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. ബാക്കിയുള്ളവരെ കൂടി എത്രയും വേഗം നിയമിക്കണം എന്നാണ് സമരം ചെയ്യുന്നവരുടെ ആവശ്യം.

അതേസമയം ഈ മാസം 19ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. അതിനുമുമ്പുള്ള മന്ത്രിസഭായോഗം ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷയില്‍ സമരം തുടരുകയാണ് വനിതാ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍.

 

Continue Reading

kerala

സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്

ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി വിഷു വിഭവങ്ങളുമായി മുസ്‌ലിം ലീഗ് ലീഗ് സംസ്ഥാന പ്രസിഡണ്ട്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

Published

on

സമൃദ്ധിയുടെ വിഷു ആഘോഷം പാണക്കാട്ട്. ദലിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി വിഷു വിഭവങ്ങളുമായി മുസ്‌ലിം ലീഗ് ലീഗ് സംസ്ഥാന പ്രസിഡണ്ട്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു.

നെയ്യപ്പം, ഉണ്ണിയപ്പം, വെള്ളരി, കൊന്നപ്പൂവ് എന്നിവയടങ്ങിയ സമ്മാനമാണ് നല്‍കിയത്. മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി, സെക്രട്ടറി ഹാരിസ് ആമിയന്‍, ദലിത് ലീഗ് മണ്ഡലം ഭാരവാഹികളായ നീലന്‍’ കോഡൂര്‍, ബാബു പാത്തിക്കല്‍, മണി അരിമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു. ശേഷം തങ്ങള്‍ എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു.

 

Continue Reading

Trending