Connect with us

india

ജെഎന്‍യുവിന്റെ പേരു മാറ്റണം; വിചിത്ര ആവശ്യവുമായി ബിജെപി നേതാവ്

ഇത് ആദ്യമായല്ല, ബിജെപി ജെഎന്‍യുവിന് എതിരെ രംഗത്തു വരുന്നത്. പല വേളയില്‍ സര്‍വകലാശാല ദേശവിരുദ്ധരുടെ താവളമാണ് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

Published

on

ന്യൂഡല്‍ഹി: വിഖ്യാതമായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേരു മാറ്റണമെന്ന ആവശ്യവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ കര്‍ണാടക മന്ത്രിയുമായ സിടി രവി. സര്‍വകലാശാലയ്ക്ക് സ്വാമി വിവേകാനന്ദന്റെ പേരിടണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

‘ ഭാരതം എന്ന ആശയത്തിനു വേണ്ടി നില കൊണ്ടയാളാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിന്റെ തത്വശാസ്ത്രവും മൂല്യങ്ങളും ഭാരതത്തെ ശക്തിപ്പെടുത്തി. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിക്ക് സ്വാമി വിവേകാനന്ദന്റെ പേരിടണം. ഭാരതത്തിലെ ദേശാഭിമാനിയായ സന്യാസിയുടെ ജീവിതം വരുംതലമുറകളെ പ്രചോദിപ്പിക്കും’ – അദ്ദേഹം ട്വീറ്റ് ചെയ്തു.

നാലു ദിവസം മുമ്പാണ് സര്‍വകലാശാലാ ക്യാംപസില്‍ നിര്‍മിച്ച വിവേകാനന്ദ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തിരുന്നത്.

ഇത് ആദ്യമായല്ല, ബിജെപി ജെഎന്‍യുവിന് എതിരെ രംഗത്തു വരുന്നത്. പല വേളയില്‍ സര്‍വകലാശാല ദേശവിരുദ്ധരുടെ താവളമാണ് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. വിവാദ പ്രസ്താവനകള്‍ക്ക് പേരു കേട്ട നേതാവു കൂടിയാണ് സിടി രവി. ഈയിടെ ഇദ്ദേഹം കര്‍ണാടകയില്‍ ‘ലവ് ജിഹാദ്’ ക്രിമിനല്‍ കുറ്റമാക്കണം എന്നാവശ്യപ്പെട്ടിരുന്നു.

india

ലഡാക്കില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായി റിപ്പോര്‍ട്ടുകളുണ്ട്.

Published

on

ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് പുലര്‍ച്ചെ 2.50ന് 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേര്‍ സമൂഹമാധ്യമത്തിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉള്‍പ്പെടെ അടയാളപ്പെടുത്തി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി എക്സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഭൂചലനത്തില്‍ ഇതുവരെയും ആളപായമില്ലെന്നാണ് വിവരം. അതേസമയം, ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Continue Reading

india

ബെംഗളൂരു സ്വദേശിയില്‍നിന്നും കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തു

സര്‍വ്വകലാശാലയുടെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.

Published

on

ബെംഗളൂരു സ്വദേശിയുടെ കയ്യില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തു. എന്‍ വെങ്കിടേഷ് എന്ന ബെംഗളൂരു സ്വദേശിയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ വ്യാജ പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. 2024 ല്‍ ഇയാള്‍ ജനുവിനസ് വെരിഫിക്കേഷന് വേണ്ടി സര്‍ട്ടിഫിക്കറ്റ് സര്‍വ്വകലാശാലക്ക് കൈമാറിയിരുന്നു. പരീക്ഷ ഭവന്‍ ബിഎസ്സി വിഭാഗത്തിന് സംശയം തോന്നിയതോടെ വിശദ പരിശോധന നടത്തുകയായിരുന്നു.

1995 ഏപ്രിലില്‍ പ്രീഡിഗ്രി തോറ്റയാളുടെ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് വെങ്കിടേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. സര്‍വ്വകലാശാലയുടെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.

സര്‍വ്വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്ന ലോബി പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്.

 

 

Continue Reading

india

രേവന്ത് റെഡ്ഢിമായി ബിജെപി നേതാക്കളുടെ രഹസ്യ കൂടിക്കാഴ്ച; നേതൃത്തെ വിമര്‍ശിച്ച് രാജാ സിങ്‌

നേതാക്കള്‍ ഇത്തരം രഹസ്യയോഗങ്ങള്‍ നടത്തിയാല്‍ പിന്നെ ബിജെപിക്ക് എങ്ങനെ അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് രാജാ സിങ് ചോദിച്ചു.

Published

on

ബിജെപി നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ രാജാ സിങ്. നേതാക്കള്‍ ഇത്തരം രഹസ്യയോഗങ്ങള്‍ നടത്തിയാല്‍ പിന്നെ ബിജെപിക്ക് എങ്ങനെ അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് രാജാ സിങ് ചോദിച്ചു. ആരുടെയും പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

പാര്‍ട്ടി അധികാരത്തിലെത്തണമെങ്കില്‍ നേതൃത്വത്തില്‍ പുതിയ ആളുകള്‍ വരണം. സംസ്ഥാന നേതൃത്വത്തിലെ പലരും പാര്‍ട്ടിയെ സ്വകാര്യ സ്വത്തായാണ് കൊണ്ടുനടക്കുന്നത്. അത്തരം നേതാക്കള്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണം. എങ്കില്‍ മാത്രമേ സംസ്ഥാനത്ത് പാര്‍ട്ടിക്ക് നല്ല ദിനങ്ങള്‍ ഉണ്ടാവുകയുള്ളൂ എന്നും രാജാ സിങ് പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വം റെഡ്ഢി സമുദായത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും രാജാ സിങ് ആരോപിച്ചു. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേതൃത്വത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. എങ്കില്‍ മാത്രമേ കോണ്‍ഗ്രസിനും ബിആര്‍എസിനും ബദലായ ശക്തമായ സാന്നിധ്യമാവാന്‍ ബിജെപിക്ക് കഴിയുകയുള്ളൂവെന്നും രാജാ സിങ് പറഞ്ഞു.

Continue Reading

Trending