Connect with us

gulf

മക്രോണിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ കാലി, ട്രന്‍ഡിങായി ബോയ്‌കോട്ട് ഹാഷ് ടാഗ്- ഞെട്ടി ഫ്രാന്‍സ്

കുവൈത്തും ഖത്തറും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.

Published

on

കുവൈത്ത് സിറ്റി: ഇസ്‌ലാമിനെതിരെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ അറബ് ലോകത്ത് പ്രതിഷേധം രൂക്ഷം. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാണ് അറബ് ജനത പ്രസ്താവനയോട് പ്രതികരിക്കുന്നത്. കുവൈത്തും ഖത്തറും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.

കുവൈത്തില്‍ സംഘടിത ബഹിഷ്‌കരണം

കുവൈത്തിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കിക്കഴിഞ്ഞു. ഫ്രാന്‍സില്‍ നിന്നെത്തുന്ന ഭക്ഷ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. കുവൈത്തില്‍ സര്‍ക്കാറേതര, കണ്‍സ്യൂമര്‍ കോപറേറ്റീവ് സൊസൈറ്റി സര്‍ക്കുലര്‍ വഴി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിയുള്ളത്.

ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കിയ കുവൈത്തിലെ സൂപ്പര്‍മാര്‍ക്കറ്റ്‌

എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിക്കു നേരെയുള്ള തുടര്‍ച്ചയായ അപമാനത്തിന് പ്രതിഷേധമായാണ് തങ്ങളുടെ നടപടിയെന്ന് കൂട്ടായ്മയുടെ േേമധാവി ഫഹദ് അല്‍ കിഷ്തി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കുവൈത്തില്‍ സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 2019ല്‍ മാത്രം 834.70 ദശലക്ഷം ഡോളറിന്റെ ചരക്കുകളാണ് കുവൈത്ത് ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്തത്.

ഖത്തറില്‍ ഫ്രഞ്ച് വിരുദ്ധ നീക്കം സജീവം

ഖത്തറിലും പ്രതിഷേധ നടപടികള്‍ ശക്തമാവുകയാണ്. ഖത്തര്‍ സര്‍ക്കാറിന് കീഴിലെ സ്ഥാപനങ്ങളാണ് നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തര്‍ ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീരയും സൂള്‍ അല്‍ ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്‌ലാമിനേയും അതിന്റെ ചിഹ്നങ്ങളേയും അവമതിക്കുന്ന ഫ്രാന്‍സിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഫ്രഞ്ച് സാംസ്‌കാരിക ആഴ്ച എന്ന പരിപാടി മാറ്റിവെച്ചതെന്ന് ഖത്തര്‍ സര്‍വ്വകലാശാല വിശദീകരിച്ചു. മതങ്ങളേയും പാരമ്പര്യത്തേയും സംസ്‌കാരത്തേയും ബഹുമാനിക്കുന്നതിനാല്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പിന്‍വലിക്കുന്നുവെന്നാണ് അല്‍മീരയുടെ വിശദീകരണം.

സൗദിയില്‍ ബോയ്‌കോട്ട് ഹാഷ്ടാഗ്

സൗദിയില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് ട്രന്‍ഡിങാണ്. ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കാരെഫോറിനെ ബഹിഷ്‌കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തുര്‍ക്കിയും ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ ഫ്രാന്‍സില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരെയുള്ള മനോഭാവത്തില്‍ ഇമ്മാനുവല്‍ മക്രോണ് മാനസിക ചികിത്സ വേണമെന്നാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് എര്‍ദോഗന്‍ പറഞ്ഞത്.

https://twitter.com/ADerErste/status/1320512710828789761?s=20

ഞെട്ടിച്ച് പോഗ്ബയുടെ രാജി

മക്രോണിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമില്‍ നിന്ന് രാജിവച്ചത് വന്‍ വാര്‍ത്തയായി. പ്രവാചകനെ കുറിച്ച് മോശം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച അധ്യാപകനെ ആദരിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനവും പോഗ്ബയുടെ രാജിയിലേക്ക് വഴി വച്ചതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വിഷയത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യവ്യാപകമായ വിമര്‍ശം ഉയരുന്നതിനിടെയാണ് ലോകകപ്പ് ഹീറോയായ 27കാരന്‍ ഇനി ഫ്രാന്‍സിനു വേണ്ടി ബൂട്ടു കെട്ടില്ല എന്ന് തീരുമാനിക്കുന്നത്. 2013ലാണ് പോഗ്ബ ഫ്രാന്‍സിനായി അരങ്ങേറിയത്. 2018ലെ റഷ്യന്‍ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കാണ് മിഡ്ഫീല്‍ഡര്‍ വഹിച്ചത്. ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയതും പോഗ്ബയാണ്.

പോള്‍ പോഗ്ബ

അന്താരാഷ്ട്ര തലത്തില്‍ 2013ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ നായകനായിരുന്നു പോഗ്ബ. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014ലെ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരമായി. ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയതോടെ ഫ്രാന്‍സിലെ ഹീറോ ആയി പോഗ്ബ മാറുകയും ചെയ്തു.

മക്രോണിന്റെ ഇസ്‌ലാം വിരുദ്ധത

പ്രവാചകന്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് മക്രോണ്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. നേരത്തെ, പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൊത്തം മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് മക്രോണ്‍ പ്രസ്താവന നടത്തിയിരുന്നത്.

ലോകത്തുടനീളം ഇസ്‌ലാം പ്രതിസന്ധി നേരിടുകയാണ് എന്ന് നേരത്തെ മക്രോണ്‍ പറഞ്ഞിരുന്നു. ‘ഇസ്‌ലാമിക വിഘടനവാദ’ത്തിനെതിരെ ഫ്രാന്‍സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡിസംബറില്‍ ഇതിന്റെ കരട് പുറത്തുവിടും. ഫ്രാന്‍സിലെ മതേതരത്വം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്രാന്‍സിലെ ഇസ്‌ലാമിനെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിതമാക്കുകയും വേണം’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇമ്മാനുവല്‍ മക്രോണ്‍

പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ വസിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്. പ്രധാനമായും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറിയവരാണ് രാജ്യത്തുള്ളത്. 2017 ലെ പ്യൂ റിസര്‍ച്ചിന്റെ കണക്കു പ്രകാരം 57.60 ലക്ഷമാണ് രാജ്യത്തെ മുസ്‌ലിംകള്‍. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 8.8 ശതമാനം വരും.

gulf

സലാം പാപ്പിനിശ്ശേരിയുടെ കരയിലേക്കൊരു കടൽ ദൂരം പ്രകാശനം ചെയ്‌തു; പുസ്തകത്തിന്റെ റോയൽറ്റി ICWF ലേക്ക് നൽകും

സങ്കൽപ്പത്തിൽ നെയ്തെടുക്കാതെ യഥാർത്ഥ മനുഷ്യരുടെ ജീവിത കഥ പറയുന്ന ഈ പുസ്‌തകം കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നാണ് സമദാനി വിശദമാക്കിയത്

Published

on

ഷാർജ: പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്‌തകം കരയിലേക്കൊരു കടൽ ദൂരം 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ലോക്സഭാംഗം ഡോ. എം പി അബ്‌ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു.

യുഎയിൽ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. കടൽ കടന്ന പ്രവാസി ഒടുവിൽ പെട്ടെന്നൊരു ദിവസം ജീവനറ്റ് തൻ്റെ കരയിലേക്ക് കടൽ കടന്ന് പോകുന്നതാണ് ഈ പുസ്‌തകത്തിൽ കാണാൻ സാധിക്കുന്നത്.

Continue Reading

gulf

ദുബൈ കെഎംസിസി മാറാക്കര പ്രവർത്തക സമിതി, വളണ്ടിയർ മീറ്റും യാത്രയയപ്പ് സംഗമവും നടന്നു

Published

on

നീണ്ട 48 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പട്ടാക്കൽ കുഞ്ഞാപ്പു ഹാജിക്ക് മാറാക്കര പഞ്ചായത്ത് ദുബൈ കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നൽകി ജദ്ദാഫ് സാബിൽ ക്രൂയിസറിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ബാപ്പു ചേലകുത്ത് അധ്യക്ഷത വഹിച്ചു മലപ്പുറം ജില്ല കെഎംസിസി ട്രഷറർ സിവി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ പോലെ ആധുനിക സൗകര്യങ്ങൾ ഇല്ലാത്ത കാലത്തെ പ്രവാസ ജീവിതത്തെ അനുഭവങ്ങളും കഷ്ടതകളും പങ്കു വെച്ചു കൊണ്ട് കുഞ്ഞാപ്പു ഹാജി നടത്തിയ നന്ദി പ്രസംഗം പുതിയ തലമുറയിലെ പ്രവാസികൾക്ക് പഠനാർഹവും കൗതുകവുമായി,മാറാക്കര സോക്കർ ഫെസ്റ്റിൽ വളണ്ടിയർ വിങ് സേവനം ചെയ്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫക്രുദീൻ മാറാക്കര,ഷെരീഫ് പിവി കരേക്കാട്, സമീർ കാലൊടി ,ജലീൽ കൊന്നക്കൽ ,ജാഫർ പതിയിൽ,സൈദലവി പി,ഷെരീഫ് മുത്തു, ബദറു കല്പക,മുബഷിർ ,ഷമീം സി,അയ്യൂബ് സിപി, തുടങ്ങിയർ സംസാരിച്ചു ജനറൽ സെക്രട്ടറി അഷറഫ് ബാബു കാലൊടി സ്വാഗതവും ട്രഷറർ ഷിഹാബ് എപി നന്ദിയും പറഞ്ഞു

Continue Reading

gulf

കെ.​എം.​സി.​സി യാം​ബു ഷ​ർ​ഖ് ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാരവാഹികള്‍

Published

on

കെ.​എം.​സി.​സി ഷ​ർ​ഖ് ഏ​രി​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ​ത​ല ക​ൺ​വെ​ൻ​ഷ​നി​ൽ അ​ബ്ദു​റ​ഷീ​ദ് മ​ട​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​റ​ഫു​ദ്ദീ​ൻ ഒ​ഴു​കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി. മു​ഹ​മ്മ​ദ്, സി​റാ​ജ് മു​സ്‍ലി​യാ​ര​ക​ത്ത്, അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം, അ​ഷ്റ​ഫ് ക​ല്ലി​ൽ, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ന്റെ ഏ​രി​യാ​ത​ല ഉ​ദ്‌​ഘാ​ട​നം അ​ബ്ദു​റ​ഹീം ക​രു​വ​ൻതിരു​ത്തി നി​ർ​വ​ഹി​ച്ചു. മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം ഏ​രി​യാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഷ​ബീ​ർ ഹ​സ്സ​ൻ കാ​ര​ക്കു​ന്ന് സ്വാ​ഗ​ത​വും സു​ൽ​ഫി​ക്ക​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് ഫൈ​സി (ചെ​യ​ർ.), അ​ബ്ദു​റ​ഷീ​ദ് മ​ട​ത്തി​പ്പാ​റ (പ്ര​സി.), റി​യാ​സ് അ​മ്പ​ല​പ്പാ​റ, ഗ​ഫൂ​ർ വ​ണ്ടൂ​ർ, അ​ജ് നാ​സ് മ​ഞ്ചേ​രി, മു​ജീ​ബ് വെ​ള്ളേ​രി, മു​ഹ​മ്മ​ദ​ലി അ​രി​മ്പ്ര (വൈ​സ് പ്ര​സി.), സൈ​ഫു​ല്ല ക​രു​വാ​ര​കുണ്ട് (ജ​ന.​സെ​ക്ര.), ശ​രീ​ഫ് പെ​രി​ന്താ​റ്റി​രി (ഓ​ർ​ഗ. സെ​ക്ര.), നി​ഷാ​ദ് കൊ​യി​ലാ​ണ്ടി, ഫൈ​റോ​സ് മ​ഞ്ചേ​രി, നി​സാ​ർ വ​ളാ​ഞ്ചേ​രി, റി​യാ​സ് മ​മ്പു​റം, ഹം​സ കൂ​ട്ടി​ല​ങ്ങാ​ടി (ജോ. ​സെ​ക്ര.), സു​ൽ​ഫി​ക്ക​ർ അ​ലി വള്ളി​ക്കാ​പ്പറ്റ (ട്ര​ഷ.), സ​മീ​ർ ബാ​ബു കാ​ര​ക്കു​ന്ന് (സ്പോ​ർ​ട്സ് വി​ങ് ചെ​യ​ർ.), ഷ​റ​ഫു ഒ​ഴു​കൂ​ർ, അ​ഷ്റ​ഫ് ക​ല്ലി​ൽ, സി​റാ​ജ് മുസ്‍ലി​യാ​ര​ക​ത്ത്, ഷ​ബീ​ർ ഹ​സ​ൻ കാ​ര​ക്കു​ന്ന് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Continue Reading

Trending