Connect with us

kerala

മന്ത്രി ആര്‍.ബിന്ദുവിന്റെ പരാമര്‍ശം; രാഹുല്‍ നിയമസഭയില്‍ വെറുതെ പോയതല്ല: മറുപടിയുമായി ഷാഫി പറമ്പില്‍ എംപി

പാലക്കാട് ജനത വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചുവിട്ടതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

Published

on

നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മന്ത്രി ആര്‍.ബിന്ദു നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി. നിയമസഭയില്‍ വെറുതെ പോയി ഇരുന്നതല്ലെന്നും എല്ലാ മന്ത്രിമാരും പിണറായി വിജയന് പഠിക്കുകയാണോയെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

പാലക്കാട് ജനത വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചുവിട്ടതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. ഒന്നാം നിര ആരുടെയും തറവാട് വകയല്ലെന്നും നല്‍കിയ ജനങ്ങള്‍ക്ക് അത് തിരിച്ചെടുക്കാന്‍ അറിയാമെന്നും ഷാഫി പറമ്പില്‍ സൂചിപ്പിച്ചു.

സിപിഎമ്മും ബിജെപിയും ഒരുമിച്ചുള്ള കച്ചവടം ആണ് കൊടകരയെന്നും സുരേന്ദ്രനെ പിണറായി വിജയനും തൊടില്ല, ഇഡിയും തൊടില്ലെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

ഒരു ഔന്നത്യവും കാണിക്കാത്ത ആളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി ആര്‍.ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ നടത്തിയത് ‘വെര്‍ബല്‍ ഡയറിയ’ ആണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് 15 വയസ്സുകാരനെ കാറിടിച്ച് കൊന്ന കേസ്; വിധി ഇന്ന്

തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി.

Published

on

തിരുവനന്തപുരം കാട്ടാക്കടയില്‍ 15 വയസുകാരന്‍ ആദിശേഖറിനെ കാറിടിച്ച് കൊന്ന കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി. തിരുവനന്തപുരം വഞ്ചിയൂര്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ഇയാള്‍ കൊലപ്പെടുത്തിയത് എന്നാണ് കേസ്.

കുട്ടി സൈക്കിളില്‍ കയറാനൊരുങ്ങവെ കാര്‍ പിന്നിലൂടെ വന്ന് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. എന്നാല്‍ കാര്‍ അബദ്ധത്തില്‍ മുന്നോട്ടുനീങ്ങി ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. പക്ഷേ സിസിടിവി ദൃശ്യങ്ങളും മറ്റൊരു ബന്ധുവിന്റെ നിര്‍ണായക ദൃക്സാക്ഷി മൊഴിയും പുറത്തുവന്നതോടെയാണ് കൊലപാതകായിരുന്നെന്ന വിവരം പുറത്തുവന്നത്.

തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് വ്യക്തമാവുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

 

Continue Reading

kerala

വിനീതിന്റെ ആത്മഹത്യ; എസ്ഒജി രഹസ്യ വിവരങ്ങള്‍ കൈമാറിയ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം അരീക്കോട് പൊലീസ് ക്യാമ്പില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഹവീല്‍ദാര്‍ സി വിനീത് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി.

Published

on

മലപ്പുറം അരീക്കോട് പൊലീസ് ക്യാമ്പില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഹവീല്‍ദാര്‍ സി വിനീത് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി. എസ്ഒജി ഉദ്യോഗസ്ഥരായ രണ്ട് കമാന്‍ഡോ ഹവീല്‍ദാര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. വിനീതിന്റെ മരണത്തില്‍ സേനാംഗങ്ങളുടെ പരിശീലനം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു, എസ്ഒജിയുടെ രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാവിനും കൈമാറി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി.

ഇത്തരം പ്രവര്‍ത്തി ഗുരുതര അച്ചടക്ക ലംഘനവും സേനയ്ക്ക് അപമാനം ഉണ്ടാക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

2024ല്‍ ക്യാമ്പിലെ ശുചിമുറിയില്‍ വിനീതിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്യാമ്പിലെ റീഫ്രഷ്‌മെന്റ് പരിശീലനത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വലിയ മാനസിക പീഡനമാണ് വിനീത് നേരിട്ടതെന്ന് തെളിയിക്കുന്ന സന്ദേശവും കത്തുകളും പുറത്ത് വന്നിരുന്നു. അവധി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിനീത് ജീവനൊടുക്കിയത് എന്ന തരത്തിലും സഹപ്രവര്‍ത്തകര്‍ പരാതിയുമായി രം?ഗത്ത് വന്നിരുന്നു.

 

Continue Reading

kerala

സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിക്കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് സാന്ദ്ര തോമസ് നല്‍കിയ അധിക്ഷേപ പരാതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം.

Published

on

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് സാന്ദ്ര തോമസ് നല്‍കിയ അധിക്ഷേപ പരാതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2024 ജൂണിലാണ് സംഭവം. കേരളാ ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ആന്റോ ജോസഫ് ഒന്നാം പ്രതിയും സെക്രട്ടറി ബി. രാകേഷ് രണ്ടാം പ്രതിയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ll മുമ്പാകെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

കേസ് അട്ടിമറിക്കാനും തന്നെ സ്വാധീനിക്കാനും മലയാള സിനിമയില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താനും സംഘടിതമായ ശ്രമമുണ്ടായിട്ടുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചത് വലിയ വിജയമായി കാണുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.

Continue Reading

Trending