kerala
കടകംപള്ളിക്കെതിരായ പരാമർശം: മുഹമ്മദ് റിയാസിന് പാർട്ടിയിൽ വിമർശനം
കടകംപള്ളിയെ സംശയത്തിന്റെ കരിനിഴലിലാക്കിയ റിയാസിന്റെ പരാമർശം അപക്വമെന്നാണ് നേതൃയോഗത്തിലുയർന്ന വിമർശനം.

മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മന്ത്രി മുഹമ്മദ് റിയാസിന്റെ ‘ഒളിയമ്പ്’ പ്രയോഗത്തിൽ സി.പി.എമ്മിന് അതൃപ്തി. കടകംപള്ളിയെ സംശയത്തിന്റെ കരിനിഴലിലാക്കിയ റിയാസിന്റെ പരാമർശം അപക്വമെന്നാണ് നേതൃയോഗത്തിലുയർന്ന വിമർശനം.
തിരുവനന്തപുരം കോർപറേഷനിലെ ഇഴഞ്ഞുനീങ്ങുന്ന റോഡ് പണി ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറിയത് മേയർ ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തി കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചിരുന്നു.
മേയറെ ചാരി പൊതുമരാമത്ത് വകുപ്പിനെതിരായ വിമർശനമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. കോർപറേഷന്റെ ചടങ്ങിൽ നടത്തിയ വിമർശനത്തിന് തൊട്ടടുത്ത ദിവസം മറുപടിയുമായി മന്ത്രി റിയാസും രംഗത്തെത്തി. ചില കരാറുകാരെ ഒഴിവാക്കിയത് ചിലർക്ക് പൊള്ളിയെന്നായിരുന്നു റിയാസിന്റെ പ്രതികരണം.
കടകംപള്ളിയെ സംശയത്തിലാക്കിയ മന്ത്രി റിയാസിന്റെ പരാമർശം പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയും ചെയ്തു. റിയാസുമായി ചേർന്നുനിൽക്കുന്ന സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കടകംപള്ളി ഞങ്ങൾ തമ്മിൽ പ്രശ്നമില്ലെന്ന് വിശദീകരിച്ചു. പൊള്ളിയെന്നുപറഞ്ഞത് കടകംപള്ളിയെക്കുറിച്ചല്ലെന്ന് റിയാസും വ്യക്തമാക്കി. എന്നാൽ, റിയാസിന്റെ കടുത്ത പരാമർശം കടകംപള്ളിക്കും പാർട്ടിക്കുമുണ്ടാക്കിയ പരിക്ക് നീങ്ങിയിട്ടില്ല.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില് നിന്ന് നടന് ജഗദീഷ് പിന്മാറും
നാമനിര്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില് നിന്ന് നടന് ജഗദീഷ് പിന്മാറും. നാമനിര്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്വലിക്കും. പ്രത്യേക ദൂതന് വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള് നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില് ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, രവീന്ദ്രന് തുടങ്ങിയവര് മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള് വരുന്നതിനെ നിരവധി പേര് അനുകൂലിച്ചിരുന്നു.
india
കന്യാസ്ത്രീകളുട അറസ്റ്റ്; ഛത്തീസ്ഗഡ് ഹൈക്കോടതിയില് ഇന്ന് ജാമ്യാപേക്ഷ നല്കും
എന്ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില് ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയില് ജാമ്യാപേക്ഷ നല്കും. എന്ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം.
നിയമപോരാട്ടങ്ങള് തുടരുമെന്ന് കന്യാസ്ത്രീകള്ക്ക് വേണ്ടി ഹാജരാകുന്ന മുതിര്ന്ന അഭിഭാഷകനായ അഡ്വ രാജ്കുമാര് തിവാരി പറഞ്ഞു.
സെഷന്സ് കോടതിയില് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്ത്ത് പ്രോസിക്യൂഷന് ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകള്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷന്സ് കോടതിയിലല്ലെന്നും പ്രോസിക്യൂഷന് ശക്തമായി വാദിച്ചിരുന്നു. എന്ഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള് പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്ഐഎ കോടതിയെ സമീപിക്കാന് നിര്ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകര് നിയമോപദേശം തേടിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡില് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സിസ്റ്റര് വന്ദന ഫ്രാന്സിസ്, സിസ്റ്റര് പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്ക്കൊപ്പം മൂന്ന് പെണ്കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്കുട്ടികളെ കടത്തുകയാണെന്നും നിര്ബന്ധിത പരിവര്ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള് പ്രവര്ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള് പ്രവര്ത്തകര് തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്ക്കുമെതിരെ നിര്ബന്ധിത പരിവര്ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര് പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര് വന്ദന രണ്ടാം പ്രതിയാണ്.
കന്യാസ്ത്രീകള് നടത്തുന്ന ആശുപത്രിയില് ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെണ്കുട്ടികള്. മൂവരുടെയും രക്ഷിതാക്കള് ജോലിക്ക് പോവാന് നല്കിയ അനുമതി പത്രവും തിരിച്ചറിയല് കാര്ഡുകളും പെണ്കുട്ടികള് ഹാജരാക്കിയിരുന്നു. തങ്ങള് നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്കുട്ടികള് വ്യക്തമാക്കിയിരുന്നു. എന്നാല് ഇതൊന്നും അംഗീകരിക്കാന് ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ഉയര്ന്നിരിക്കുന്ന ആരോപണം.
kerala
ബലാത്സംഗക്കേസ് ആസൂത്രിതം, ഹൈക്കോടതിയില് മുന്കൂര് ജാമ്യാപേക്ഷ നല്കുമെന്ന് വേടന്
കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര് നല്കിയ പരാതിയിലാണ് റാപ്പര് വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്.

തനിക്കെതിരെ യുവ ഡോക്ടര് നല്കിയ ബലാത്സംഗക്കേസ് ആസൂത്രിതമെന്ന് റാപ്പര് വേടന്. ഇതിനെ നിയമപരമായി നേരിടുമെന്നും ഹൈക്കോടതിയില് മുന്കൂര് ജാമ്യാപേക്ഷ നല്കുമെന്നും വേടന് പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര് നല്കിയ പരാതിയിലാണ് റാപ്പര് വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല് 2023 മാര്ച്ചുവരെ വിവിധ സ്ഥലങ്ങളില് എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര പൊലീസ് പറഞ്ഞു.
ഇന്സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡോക്ടറുടെ കോഴിക്കോട്ടെ ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. തുടര്ന്ന് വിവാഹവാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തില്നിന്ന് അകന്നതോടെ യുവതി പരാതി നല്കുകയായിരുന്നു. മൊഴി പരിശോധിക്കുകയാണെന്നും അതിനുശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുന്പുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷന് പരിധിയില്വച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയില് കേസെടുത്തത്.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
News3 days ago
ഗസ്സയില് പട്ടിണി രൂക്ഷം; ഇസ്രാഈല് ആക്രമണത്തില് 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില് കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കന്യാസ്ത്രീകള്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്; പത്തുവര്ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര് പുറത്ത്
-
india3 days ago
നിയമ സാധുതയില്ല; ബിഹാര് വോട്ടര് പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്
-
india3 days ago
കണക്കില്പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്മ നല്കിയ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
-
GULF3 days ago
യാ ഹബീബീ’; ഹാശിം എഞ്ചിനീയർ ഓർമ്മപുസ്തകം; പ്രകാശനം ആഗസ്ത് നാലിന്
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു