Connect with us

News

തുര്‍ക്കി ഭൂകമ്പം: പാകിസ്ഥാന്‍ അയച്ച ദുരിതാശ്വാസ സാമഗ്രികള്‍ മുമ്പ് തുര്‍ക്കി പാക്കിസ്ഥാന് അയച്ചത്

പാക് മാധ്യമ പ്രവര്‍ത്തകനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Published

on

തുര്‍ക്കിയിലേക്ക് ദുരിതാശ്വാസത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ അയച്ച സാമഗ്രികള്‍ മുന്‍പ് തുര്‍ക്കി പാക്കിസ്ഥാന് അയച്ചതാണെന്ന് ആരോപണം. പാക് മാധ്യമ പ്രവര്‍ത്തകനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനെ വലിയ രീതിയില്‍ ബാധിച്ച വെള്ളപ്പൊക്കത്തിന്റെ സമയത്ത് തുര്‍ക്കി സഹായമായി അയച്ച വസ്തുക്കളാണ് ഇപ്പോള്‍ തിരിച്ചയച്ചിരിക്കുന്നത്.

kerala

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് എം.ടി മടങ്ങുന്നത്: രാഹുല്‍ ഗാന്ധി

അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു

Published

on

കോഴിക്കോട്:  എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലും മാനുഷിക വികാരങ്ങളിലും ആഴത്തില്‍ വേരൂന്നിയ എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ തലമുറകളിലൂടെ എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് എം.ടി വാസുദേവന്‍ നായര്‍ മടങ്ങുന്നതെന്നും അനുശോചന കുറിപ്പില്‍ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ നമ്മള്‍ വിലപിക്കുന്നുണ്ടെങ്കിലും സമ്പന്നമായ സാഹിത്യ പാരമ്പര്യവും ജഞാനവും നമ്മളെ തുടര്‍ന്നും പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2024 ഡിസംബര്‍ 25-ന് രാത്രിയാണ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ എംടി വാസുദേവന്‍ നായര്‍ അന്തരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു.

 

Continue Reading

kerala

ലീഗ് ഓഫീസുകള്‍ നാടിന്റെ ആശ്രയകേന്ദ്രങ്ങള്‍:സാദിഖലി ശിഹാബ് തങ്ങള്‍

കോടിക്കല്‍ ശാഖ മുസ്ലിം ലീഗ് ഓഫീസ് നാടിന് സമര്‍പ്പിച്ചു

Published

on

നന്തിബസാര്‍: മുസ്ലിംലീഗിന്റെ ഓഫീസുകള്‍ നാടിന്റെ ആശ്രയ കേന്ദ്രങ്ങളാണെന്നും പാവപ്പെട്ടവരുടെയും അശരണരുടെയും കണ്ണീരൊപ്പുന്ന സ്വാന്തന ഇടങ്ങളാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എം.ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കല്‍ ശാഖ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ കെട്ടിടോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. പി.വി അബൂബക്കര്‍ സാഹിബിന്റെ നാമധേയത്തിലുള്ള ഓഡിറ്റോറിയം മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉല്‍ഘാടനം ചെയ്തു.

തീരദേശത്ത് പാര്‍ട്ടിക്ക് പുത്തനുണര്‍വ് നല്‍കി ഹൈടെക് ഓഫീസ് സംവിധാനം ഒരുക്കിയത് മാതൃകപരമാണെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.മുസ്ലിംലീഗ് സംസ്ഥാന സിക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തി.കോണ്‍ട്രാക്ടര്‍ പി.കെ.കെ അബ്ദുള്ളക്കും ബില്‍ഡിംഗ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ചെയര്‍മാന്‍ പി.കെ ഹുസൈന്‍ ഹാജിയെയും ചടങ്ങില്‍ ആദരിച്ചു.ഓഫിസിലേക്ക് ഒരു വര്‍ഷത്തെ ചന്ദ്രിക സ്പ്രാണ്‍സര്‍ ചെയ്ത സാജിദ് സജ വാര്‍ഷിക വരിസംഖ്യ കെ.എം ഷാജിക്ക് കൈമാറി.പി.കെ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു.പി കെ മുഹമ്മദലി കെട്ടിട നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ടി.ടി ഇസ്മായില്‍,റഷീദ് വെങ്ങളം,കെ.പി മുഹമ്മദ്,വി പി ഇബ്രാഹിം കുട്ടി,സി. ഹനീഫ മാസ്റ്റര്‍,മoത്തില്‍ അബ്ദുറഹ്മാന്‍,സി.കെ അബൂബക്കര്‍,വി പി ദുല്‍ഖിഫില്‍,വര്‍ദ് അബ്ദുറഹ്മാന്‍,അലി കൊയിലാണ്ടി,കെ.കെ റിയാസ്,പി വി നിസാര്‍,ഫസല്‍ തങ്ങള്‍,ജാഫര്‍ നിലയെടുത്ത്,പി റഷീദ,ശൗഖത്ത് കുണ്ടുകുളം സംസാരിച്ചു.കെ.പി കരീം സ്വാഗതവും പി.ബഷീര്‍ നന്ദിയും പറഞ്ഞു.കോടിക്കലില്‍ നിന്ന് ആരംഭിച്ച് ഞെട്ടിക്കരപാലം വരെ ശക്തിപ്രകടനവും ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും നടന്നു.

Continue Reading

india

ബലാത്സംഗം എതിര്‍ത്തു; എട്ടുവയസ്സുകാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

വാരണസി: ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് ദാരുണമായി കൊലപ്പെടുത്തി. സംഭവത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇര്‍ഷാദിനെതിരെ കൊലപാതകത്തിനും ബലാത്സംഗത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാരാണസിയിലെ സുജാബാദ് മേഖലയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ബഹദൂര്‍പൂര്‍ പ്രൈമറി സ്‌കൂളിന്റെ അതിര്‍ത്തി മതിലിന് സമീപമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം രക്തക്കറയും ചതഞ്ഞ പാടുകളും ഉണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending