Connect with us

kerala

ബന്ധുക്കളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി: പിന്നാലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച് യുവാവ്

കണ്ണൂരില്‍ ബന്ധുക്കളെ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

Published

on

കണ്ണൂരില്‍ ബന്ധുക്കളെ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പാണ്ഡ്യം സ്വദേശി രഞ്ജിത്ത് (47)ആണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ രാത്രിയാണ് വീട്ടുകാരെ രഞ്ജിത്ത് ആക്രമിച്ചത്. കുടുംബാംഗങ്ങളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ ഇടുകയായിരുന്നു. സഹോദരന്‍ രജീഷ്, ഭാര്യ സുബിന, ആറു വയസ്സുള്ള ഇവരുടെ മകന്‍ ദക്ഷന്‍ തേജ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തീയിട്ടതിന്റെ പിന്നാലെ ഇദ്ദേഹം കിടപ്പുമുറിയില്‍ കയറി തൂങ്ങിമരിച്ചു. പൊള്ളലേറ്റ മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

kerala

കോളേജില്‍ ഗസ്റ്റ് അധ്യാപകനെ പ്രിന്‍സിപ്പലാക്കി ആള്‍മാറാട്ടം നടത്തിയതായി പരാതി

കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ അബ്ദുറഹീം ചെയര്‍മാനായ പാലക്കാട് സ്‌നേഹ കോളജിനെതിരെയാണ് പരാതി

Published

on

കോളേജില്‍ ഗസ്റ്റ് അധ്യാപകനെ പ്രിന്‍സിപ്പലാക്കി ആള്‍മാറാട്ടം നടത്തിയതായി പരാതി. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ അബ്ദുറഹീം ചെയര്‍മാനായ പാലക്കാട് സ്‌നേഹ കോളജിനെതിരെയാണ് പരാതി. ഒറ്റപ്പാലം സ്വദേശി ഡോ.സി.രാധാകൃഷ്ണനറെ പേരിലാണ് ആള്‍മാറാട്ടം നടത്തിയത്.

അഞ്ചു വര്‍ഷമായി കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നയാളാണ് പരാതിക്കാരന്‍.താന്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിട്ടില്ലെന്നും സര്‍വകലാശാലയില്‍ നിന്നും പ്രിന്‍സിപ്പളല്ലേയെന്ന് ചോദിച്ച് പല തവണ ഫോണ്‍ കോള്‍ വന്നപ്പോഴാണ് തന്റെ പേരില്‍ ആള്‍ മാറാട്ടം നടക്കുന്ന കാര്യം അറിഞ്ഞതെന്നും പരാതിക്കാരന്‍ പറയുന്നു.

തന്റെ പേരില്‍ മറ്റൊരാള്‍ വ്യാജ ഒപ്പിടുന്നതായും രാധാകൃഷ്ണന്‍ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിലാണ് സര്‍ലകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയത്.

 

Continue Reading

kerala

ഷൈന്‍ മോശമായി പെരുമാറി, വെള്ളപ്പൊടി തുപ്പി; വിന്‍സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി താനാണ്; അപര്‍ണ ജോണ്‍സ്

‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍വെച്ച് നടന്‍ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അപര്‍ണ ജോണ്‍സ് വെളിപ്പെടുത്തി.

Published

on

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി ‘സൂത്രവാക്യം’ സിനിമ താരം അപര്‍ണ ജോണ്‍സ്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍വെച്ച് നടന്‍ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അപര്‍ണ ജോണ്‍സ് വെളിപ്പെടുത്തി. നടി വിന്‍സിയും താനും ഇരിക്കുമ്പോഴാണ് ഷൈന്‍ വെള്ളപ്പൊടി തുപ്പിയതെന്നും വിന്‍സിയുടെ ആരോപണം ശരിയാണെന്നും എഎംഎംഎയ്ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട് എന്നും അപര്‍ണ പറഞ്ഞു.

വിന്‍സി സഹപ്രവര്‍ത്തകയെന്ന് പറഞ്ഞ നടി താനാണ്. വിന്‍സി പങ്കുവെച്ച കാര്യങ്ങള്‍ തന്നെയാണ് തനിക്കും പറയാനുള്ളത്. സെറ്റില്‍ ചെല്ലുമ്പോള്‍ മുതല്‍ അബ്‌നോര്‍മല്‍ ആയ പെരുമാറ്റമായിരുന്നു ഷൈന്റെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ടുതന്നെ ഷൈനുമായി ഒരു അകലം വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നി. തനിക്കുണ്ടായ അനുഭവങ്ങള്‍ കൂടെ ജോലി ചെയ്ത ഒരു സഹപ്രവര്‍ത്തകയോട് പറഞ്ഞിരുന്നു. അതില്‍ പരിഹാരമാകുകയും ചെയ്തു. അതുകൊണ്ടാണ് വേറെ പരാതികള്‍ നല്‍കാതിരുന്നത്. ഷൈന്‍ നല്ലൊരു നടനാണ്. പക്ഷെ ഇക്കാര്യങ്ങള്‍ എല്ലാം മനസിലാക്കി, പ്രൊഫഷണലായി ഷൈന്‍ തിരിച്ചുവരണം എന്നുതന്നെയാണ് തന്റെ ആഗ്രഹം. ഈ വിഷയം ഒതുങ്ങിത്തീര്‍ന്നു എന്നതുകൊണ്ട് മറ്റ് പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല- അപര്‍ണ പറയുന്നു.

Continue Reading

kerala

തൃശ്ശൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണനാണ് മരിച്ചത്

Published

on

തൃശ്ശൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ ആനന്ദപുരം ഷാപ്പില്‍ വെച്ചുണ്ടായ തര്‍ക്കത്തിലാണ് അതി ദാരൂണമായ സംഭവം ഉണ്ടായത്. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണനാണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠന്‍ വിഷ്ണു രക്ഷപ്പെട്ടു.

Continue Reading

Trending