Connect with us

kerala

ബന്ധുനിയമന പ്രതിഷേധം; മുന്‍ എം.എസ്.എഫ് നേതാക്കളെ വെറുതെ വിട്ടു

ബന്ധുനിയമനം നടത്തിയ മുന്‍ ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധിച്ച എം.എസ്എഫ് നേതാക്കളെ കോടതി വെറുതെ വിട്ടു.

Published

on

കോഴിക്കോട് : ബന്ധുനിയമനം നടത്തിയ മുന്‍ ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധിച്ച എം.എസ്എഫ് നേതാക്കളെ കോടതി വെറുതെ വിട്ടു. മുന്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, മുന്‍ ജനറല്‍ സെക്രട്ടറി എം.പി നവാസ് ഉള്‍പ്പെടെ ഇരുപത് എം.എസ്.എഫ് നേതാക്കളെയാണ് മാറാട് സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്.

ഉന്നത വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കെ.ടി ജലീല്‍ നടത്തിയ ബന്ധുനിയമനത്തിനെ തുടര്‍ന്ന് എം.എസ്എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് കലക്ട്രേറ്റിലെ പ്രതിഷേധത്തിനിടെയാണ് എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തത്. പൊലീസിനെ മാരാകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചു, പൊലീസിനെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടഞ്ഞു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത നേതാക്കളെ പത്ത് ദിവസം ജയിലിലടക്കുകയും ചെയ്തു. 2018 നവംബര്‍ 15 നായിരുന്നു കേസിന്നാസ്പദമായ സംഭവം. ബന്ധുനിയമന സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്ന വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് കെ.ടി ജലീല്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എം.എസ്.എഫ് നേതാക്കള്‍ക്ക് വേണ്ടി അഡ്വ കെ.ടി ജാസിം ഹാജരായി.

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending