Connect with us

Culture

കരുണാനിധിയും മുസ്‌ലിംലീഗും

Published

on

ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ ഉറ്റസുഹൃത്തായിരുന്ന മുത്തുവേല്‍ കരുണാനിധിയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഇസ്മയില്‍ സാഹിബ് മരണപ്പെട്ട 1972 ഏപ്രില്‍ അഞ്ചിന് ചെന്നൈ കാന്‍ഡി ആസ്പത്രിയില്‍ മയ്യിത്ത് സന്ദര്‍ശിച്ച കരുണാനിധി പൊട്ടിക്കരഞ്ഞത് കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി. തന്റെ ‘ഏറ്റം അന്‍പുക്കൂറിയ (സ്‌നേഹമുള്ള) മഹാമനിതന്‍ മറന്തുവിട്ടാര്‍’ എന്ന് പറഞ്ഞായിരുന്നു കരുണാനിധിയുടെ വിലാപം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപകനേതാവിന്റെ പേരില്‍ രീപീകരിച്ച രാജ്യത്തെ ഏക ജില്ലയാണ് തമിഴ്‌നാട് തഞ്ചാവൂരിലെ ‘നാഗൈ ഖാഇദേമല്ലത്ത്’. 1972ലായിരുന്നു ഇത്. കരുണാനിധിയായിരുന്നു അന്ന് തമിഴ്‌നാട് മുഖ്യമന്ത്രി. എന്നാല്‍ 1997ല്‍ വ്യക്തികളുടെ പേരുള്ള ജില്ലകളെല്ലാം മാറ്റിയപ്പോഴാണ് നാഗപട്ടണം എന്ന് പേര് മാറ്റിയത്.
മുസ്‌ലിംലീഗിന്റെ പ്രഥമ രൂപീകരണയോഗം 1948 മാര്‍ച്ച് പത്തിന് ചെന്നൈയിലായിരുന്നു.ദ്രാവിഡരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പങ്ക് എത്ര വലുതാണെന്ന് തുറന്നുകാട്ടുന്നതായിരുന്നു കരുണാനിധിയും ഖാഇദേമില്ലത്തുമായുണ്ടായിരുന്നു ബന്ധം. തന്തൈപെരിയാറും അണ്ണാദുരൈയും കാമരാജും എം.ജി.ആറും കരുണാനിധിയുമെല്ലാം ഖാഇദേമില്ലത്തുമായി അളവില്ലാത്ത വ്യക്തിബന്ധമാണ് പുലര്‍ത്തിയിരുന്നത്. 1949ല്‍ ദ്രാവിഡ കഴകത്തില്‍ നിന്ന് പിരിഞ്ഞ അണ്ണാദുരൈയാണ് ഡി.എം.കെ രൂപീകരിക്കുന്നത്. അതുമുതല്‍ ഡി.എം.കെയും മുസ്‌ലിംലീഗും തമ്മില്‍ നല്ല ബന്ധമായിരുന്നു. ആ ബന്ധമാണ് കരുണാനിധിയിലെത്തിയത്. പെരിയാറിനും അണ്ണാദുരൈക്കും കാമരാജിനും കരുണാനിധിക്കുമെല്ലാം ഉറ്റ ബന്ധമാണ് ഖാഇദേമില്ലത്തും മുസ്‌ലിം ലീഗുമായി ഉണ്ടായിരുന്നത്. കരുണാനിധി ഇക്കാര്യം ഖാഇദേമില്ലത്തിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയില്‍ ഓര്‍ക്കുന്നുണ്ട്. ഖാഇദേമില്ലത്തിന്റെ ചെന്നൈയിലെ ഖബറിടത്തില്‍ പലപ്പോഴും ഈ നേതാക്കള്‍ എത്തുമായിരുന്നു.മുഖ്യമന്ത്രിമാരായിരുന്ന എ.ഐ.ഡി.എം.കെ നേതാക്കളായ എം.ജി.ആറും ജയലളിതയും ഇവിടം സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. 1941ല്‍ മുഹമ്മദലി ജിന്ന പങ്കെടുത്ത ചെന്നൈ സമ്മേളനത്തിന് എല്ലാ വിധ ഒരുക്കങ്ങളും നടത്തിയതും ഖാഇദേമില്ലത്തായിരുന്നു. 1950ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ 29 നിയമസഭാംഗങ്ങളെ വിജയിപ്പിച്ച് പ്രതിപക്ഷനേതാവായ ഖാഇദേമില്ലത്തിനെ ഇതിന് സഹായിച്ചത് ദ്രാവിഡ രാഷ്ട്രീയവും കരുണാനിധിയടക്കമുള്ള ഡി.എം.കെ നേതൃത്വവുമായിരുന്നു. ഉത്തരേന്ത്യയില്‍ വര്‍ഗീയവാദികള്‍ മുസ്‌ലിംലീഗിനെ വര്‍ഗീയകക്ഷിയായി ദുഷ്പ്രചരണം നടത്തിയപ്പോള്‍ തമിഴ്‌നാട്ടിലും കേരളത്തിലും മറ്റും ഹിന്ദു -മുസ്‌ലിം സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ ഡി.എം.കെയും മുസ്‌ലിംലീഗും വഹിച്ച പങ്ക് നിസ്സീമമാണ്. ഇതില്‍ കരുണാനിധിയുടെ പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതും. പില്‍ക്കാലം ഏറെക്കുറെ എല്ലാകാലത്തും മുസ്‌ലിംലീഗിനെ ഉറ്റ ഘടകക്ഷിയായാണ് കരുണാനിധിയും ഡി.എം.കെയും കണ്ടിരുന്നത്. ഒരുതവണ മാത്രം ബി.ജെ.പിയുമായി കരുണാനിധി സഖ്യമുണ്ടാക്കിയപ്പോള്‍ മാത്രമാണ് അല്‍പകാലത്തേക്ക് ബന്ധം ഉലഞ്ഞത്. 1999-2004 ലെ വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു ഇത്. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട്ടിലെ പല സമ്മേളനങ്ങളിലും കരുണാനിധി നേരിട്ടെത്തിുമായിരുന്നു. 1998ല്‍ ചെന്നൈയില്‍ നടന്ന ലീഗ് സുവര്‍ണജൂബിലി മഹാസമ്മേളനത്തില്‍ കരുണാനിധി ചരിത്രം അനുസ്മരിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഇതായിരുന്നു പാര്‍ട്ടി അഖേലേന്ത്യാപ്രസിഡന്റ് ബനാത്‌വാല പങ്കെടുത്ത അവസാനപൊതുപരിപാടി.

Film

50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’

Published

on

രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

Film

എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണമെന്ന് നടൻ കമൽ ഹാസൻ. മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അദ്ദേഹവുമായുള്ള സൗഹൃദത്തിന് അൻപത് വയസ്സുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്.

മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്ന എം.ടി വാസുദേവൻ നായർ അന്തരിച്ചു.

എന്നെ മലയാള ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നു.

മലയാള സാഹിത്യ ലോകത്തിന് ഇതിഹാസ നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. പത്രപ്രവർത്തന രംഗത്ത് ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്.

ഇത് വലിയ നഷ്ടമാണ്. ദക്ഷിണേന്ത്യൻ സാഹിത്യ വായനക്കാർക്കും കലാപ്രേമികൾക്കും ഒരുപോലെ നിരാശയുണ്ടാക്കുന്നത്.

മഹാനായ എഴുത്തുകാരന് എന്‍റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

Continue Reading

Trending