Connect with us

kerala

സേവിങ്ങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കുകളില്‍ നിയന്ത്രണം

Published

on

തിരുവനന്തപുരം: ബാങ്കുകളില്‍ തിങ്കളാഴ്ച മുതല്‍ സേവിങ്ങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി സര്‍ക്കുലര്‍ ഇറക്കി. കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനാണ് നടപടി.

0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ബാങ്കില്‍ എത്തേണ്ടത്. 4, 5, 6, 7 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ രണ്ടരയ്ക്കും നാലിനും ഇടയിലും ബാങ്കില്‍ എത്തണം.

സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമാണ്. മറ്റ് ബാങ്കിടപാടുകള്‍ക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സമയ നിയന്ത്രണം ഇല്ല. അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതി. തിങ്കള്‍ മുതല്‍ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും.

ഇടപാടുകാര്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയും ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുകയും വേണമെന്ന് എസ്എല്‍ബിസി അഭ്യര്‍ഥിച്ചു. കോവിഡ് പ്രതിരോധത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ സമയത്തിന് മാറ്റമുണ്ട്. സമയക്രമം ശാഖകളില്‍ പ്രദര്‍ശിപ്പിക്കും.

kerala

ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണം നിഷേധിച്ച നടപടി ബിജെപിയുടെ മറ്റൊരു കടുത്ത ന്യൂനപക്ഷ വിരുദ്ധ നീക്കം; രമേശ് ചെന്നിത്തല

പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടിയില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു

Published

on

ഓശാനയോട് ബന്ധപ്പെട്ട് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി ബിജെപിയുടെ മറ്റൊരു കടുത്ത ന്യൂനപക്ഷ വിരുദ്ധ നീക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജബല്‍പൂരില്‍ സംഘ് പരിവാര്‍ സംഘടനകള്‍ ക്രൈസ്തവ പുരോഹിതരെ തല്ലിച്ചതച്ചതിന്റെ പിന്നാലെയാണ് ഈ പൊലീസ് നടപടി. സെന്റ് മേരീസ് പള്ളിയില്‍നിന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലേക്കു നടക്കാനിരുന്ന ഈ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടിയില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ എത്തിയാല്‍ ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്രമന്ത്രിയും താന്‍ ക്രിസ്ത്യാനിയാണെന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കുന്ന കേന്ദ്ര മന്ത്രിയുമൊക്കെ ബിജെപിയുടെ കപട മതേതര മുഖങ്ങളാണ് എന്ന് ഇന്ത്യയിലെ ക്രൈസ്തവര്‍ തിരിച്ചറിയണം. ഇന്നലെ വഖഫ് ബോര്‍ഡിനെ ഉന്നം വെച്ചവര്‍ നാളെ സഭയുടെ സ്വത്തുക്കളെ ഉന്നം വെക്കുമെന്നു മനസിലാക്കണം. ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇവര്‍ ഭിന്നിപ്പിച്ചു കീഴടക്കും എന്നതു മനസിലാക്കണം – ചെന്നിത്തല പറഞ്ഞു.

Continue Reading

kerala

ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

സമീപത്തെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മരിച്ച ഫാത്തിമ

Published

on

മലപ്പുറത്ത് ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്. സമീപത്തെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മരിച്ച ഫാത്തിമ.

വീടിന് പിന്‍വശത്തുള്ള ആമയെ വളര്‍ത്തുന്ന വാട്ടര്‍ ടാങ്കില്‍ ഇന്ന് ഉച്ചയോടെയാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ആമയ്ക്ക് തീറ്റനല്‍കാന്‍ എത്തിയ ജോലിക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഈ വീട്ടിലുള്ളത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കാസര്‍കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

വിദ്യാര്‍ഥികളെ ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്

Published

on

കാസര്‍കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികളെ ലഹരിമരുന്ന് വില്പന നടത്തുന്നുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ഫുട്‌ബോള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാര്‍ത്ഥികളെ നായ ആക്രമിക്കാന്‍ ഓടിച്ചിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ഓടിയെത്തിയത് മദ്യപ സംഘത്തിന് മുന്നിലാണ്. മദ്യപസംഘം അവരെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ആക്രമം ഭയന്ന് വിദ്യാര്‍ത്ഥികള്‍ അടുത്തുള്ള വീട്ടിലേക്ക് ഓടി കയറുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending