Connect with us

Video Stories

ഏഴ് കോടി അഭയാര്‍ത്ഥികള്‍ യൂറോപ്പിലും പ്രതിസന്ധി

Published

on

കെ. മൊയ്തീന്‍കോയ

ലോകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കാരണക്കാര്‍ ആരാണെന്ന് കണ്ടെത്തുവാന്‍ വലിയ പ്രയാസമില്ല. പ്രധാനമായും പാശ്ചാത്യശക്തികള്‍! അതുകൊണ്ട് തന്നെ പരിഹാര പദ്ധതി തയാറാക്കാനും ഇതിനുള്ള സാഹചര്യം ഒഴിവാക്കാനും പാശ്ചാത്യര്‍ക്ക് ഉത്തരവാദിത്തമുണ്ട്. 2017ന്റെ അവസാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനം അധികമാണ് സംഖ്യ. ഏഴ് കോടിയോളം വരുന്നു. ബ്രിട്ടീഷ് ജനസംഖ്യയേക്കാള്‍ കൂടുതല്‍!! ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണ പ്രശ്‌നം അഭയാര്‍ത്ഥികള്‍. ഇവയൊന്നും സ്വയം ഉണ്ടായതല്ല; മറിച്ച് പാശ്ചാത്യശക്തികളുടെ യുദ്ധകൊതിയും വെട്ടിപ്പിടിക്കല്‍ തന്ത്രവും ആയുധ കച്ചവടവും സൃഷ്ടിച്ച ഭയാനകതയുടെ ദുരന്ത സംഭവങ്ങളാണ്.
അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് യൂറോപ്പും അമേരിക്കയും. ‘വിതച്ചതേ കൊയ്യൂ’ ഇത്രയധികം അഭയാര്‍ത്ഥികള്‍ മധ്യപൗരസ്ത്യ ദേശത്ത് നിന്നും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഒഴുകുന്നത് പാശ്ചാത്യനാടുകള്‍ ഇവിടങ്ങളില്‍ നടത്തുന്ന ആക്രമണം മൂലമാണെന്ന് യു.എന്‍. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഉള്‍പ്പെടെ വന്‍ശക്തികള്‍ വര്‍ഷങ്ങളായി ഇവിടങ്ങളില്‍ തീമഴ വര്‍ഷിക്കുകയാണല്ലോ. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നാണ് അടുത്ത കാലത്തായി വന്‍തോതില്‍ അഭയാര്‍ത്ഥി പ്രവാഹം യൂറോപ്പിന് ഭീഷണിയായത്. ഇറാഖ്, ലിബിയ, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് നേരത്തെയുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷവും അഭയാര്‍ത്ഥികളായി. അമേരിക്കക്ക് പുറമെ റഷ്യയും പ്രധാന അക്രമണ ശക്തികളാണ്. സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം ഇപ്പോഴും തുടരുകയുമാണ്. 2017ല്‍ പത്തുലക്ഷം പേര്‍ യൂറോപ്പിലെത്തി. ഈ വര്‍ഷം ഒരു ലക്ഷമെങ്കിലും എത്തുമെന്നാണ് യു.എന്‍. അഭയാര്‍ത്ഥി കാര്യങ്ങള്‍ക്കുള്ള ഏജന്‍സിയുടെ നിഗമനം, അഭയാര്‍ത്ഥികളില്‍ എഴുപത് ശതമാനവും പത്ത് രാജ്യങ്ങളില്‍ നിന്നാണത്രെ.
അഭയാര്‍ത്ഥികളില്‍ 2.5 കോടി 18 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് വസ്തുത നടുക്കമുളവാക്കുന്നതാണ്. രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തെ സംഖ്യ. അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവിന് കാരണം പ്രധാനമായും സിറിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ ആണ്. സിറിയയില്‍ 5.5 മില്യണ്‍ ആണ്. ഏഴ് വര്‍ഷത്തിന്നകം നാലു ലക്ഷം മരണം. അഭയാര്‍ത്ഥികളില്‍ 2.9 മില്യണ്‍ തുര്‍ക്കി സ്വീകരിച്ചു. ലബനാനിലും ജോര്‍ദ്ദാനിലുമുള്ള ക്യാമ്പുകളില്‍ 6.60 മില്യണ്‍, ഇറാഖില്‍ തന്നെ അഭയാര്‍ത്ഥി സംഖ്യ 2.40 മില്യണ്‍. ഈജിപ്തില്‍ 1.22,000. സിറിയയിലെ ഫലസ്തീന്‍ ക്യാമ്പില്‍ 4.60 ലക്ഷം. സൗത്ത് സുഡാനിലെ അഭയാര്‍ത്ഥി സംഖ്യ 7.37 ലക്ഷം. പാക്കിസ്താനില്‍ 1.6 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍. ബംഗ്ലാദേശില്‍ ഏഴ് ലക്ഷം മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍.
അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരെയും വേര്‍തിരിച്ച് കാണാനാണ് യൂറോപ്പിന്റെ നീക്കം. അമേരിക്ക ആകട്ടെ ഇരുവിഭാഗത്തെയും തടയുന്നു. അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരിലെ അമ്മമാരില്‍ നിന്ന് കുട്ടികളെ വേര്‍തിരിച്ച് പാര്‍പ്പിക്കുന്ന തീരുമാനം വന്‍ പ്രതിഷേധത്തിന് കാരണമായി. അമേരിക്കന്‍ തെരുവീഥികളില്‍ അമര്‍ഷം കത്തിപടരുകയാണ്. യൂറോപ്യന്‍ യൂണിയന്റെ അടവ് മറ്റൊരു രീതിയില്‍. ചൈനയുടെ വന്‍ മതിലിന് സമാനം, യൂറോപ്യന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്താനാണ് അവരുടെ തീരുമാനം. ‘അതിര്‍ത്തി കോട്ട’ പോലെ സംരക്ഷിക്കുക എന്ന യൂറോപ്യന്‍ യൂണിയന്‍ തന്ത്രം എത്രമാത്രം വിജയിക്കുമെന്ന് പ്രവചിക്കാനാവില്ല. യൂറോപ്പിലേക്കുള്ള വരവ് ലിബിയ, തുര്‍ക്കി മൊറോക്കോ എന്നീ രാജ്യങ്ങള്‍ വഴിയാണെന്നതിനാല്‍ അവിടങ്ങളില്‍ തന്നെ കൂടുതല്‍ അഭയാര്‍ത്ഥിക്യാമ്പ് തുറക്കാനാണ് തീരുമാനം. ഇതിന് പുറമെ, അല്‍ബേനിയ, തൂനീഷ്യ എന്നിവിടങ്ങളിലും ക്യാമ്പ് സ്ഥാപിക്കാനും ഇവയ്ക്ക് ആവശ്യമായി വരുന്ന ഫണ്ട് യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കാനുമാണ് കഴിഞ്ഞ ആഴ്ചയില്‍ ബ്രസ്സല്‍സില്‍ യൂണിയന്‍ ഉച്ചകോടി തീരുമാനം. നിലവിലെ അഭയാര്‍ത്ഥികളെ യൂണിയനിലെ 28 അംഗ രാഷ്ട്രങ്ങളും പങ്കു വെക്കുമത്രെ. ഇറ്റലിക്കാര്‍ ക്ഷുഭിതരാണ്. ആറ് ലക്ഷം അഭയാര്‍ത്ഥികള്‍ ക്യാമ്പില്‍ പാര്‍ക്കുന്നുണ്ട്. ഇവരെ പുറത്താക്കുമെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാറിന്റെ ഭീഷണി. യൂണിയന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജര്‍മ്മന്‍ മന്ത്രിസഭയിലെ വലതുപക്ഷ തീവ്ര നിലപാടുള്ള ആഭ്യന്തരമന്ത്രി രാജി ഭീഷണി മുഴക്കിയത് ആഞ്ചല മെക്കല്‍ സര്‍ക്കാറിന് ഭീഷണിയായി. ഇറ്റലിയിലേക്കുള്ള മധ്യധരണ്യാഴി വഴിയുള്ള അഭയാര്‍ത്ഥി ബോട്ട് മുങ്ങി കഴിഞ്ഞ ആഴ്ചയില്‍ നൂറ് പേരാണ് മരിച്ചത്. 2014ന് ശേഷം ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടത് 17,000.
പുതിയ അഭയാര്‍ത്ഥി പ്രവാഹത്തിന്നിടയില്‍ ഫലസ്തീന്‍ ക്യാമ്പുകള്‍ വിസ്മരിക്കപ്പെടുന്നുണ്ട്. ബംഗ്ലാദേശില്‍ മ്യാന്‍മര്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അവരുടെ പ്രയാസം കണ്ട്, നൊമ്പരപ്പെടുകയാണ്. ‘സങ്കല്‍പ്പിക്കാനാവാത്ത പീഡനമാണ് മ്യാന്‍മര്‍ സഹോദരര്‍ അനുഭവിച്ചതെന്നാ’ണ് ഗുട്ടറസിന്റെ പ്രസ്താവന. മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാണ് മ്യാന്‍മറില്‍ നടന്നത്. ഇതിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നാണ് യു.എന്‍. സെക്രട്ടറി ജനറല്‍ ആവശ്യപ്പെടുന്നത്. അഭയാര്‍ത്ഥികളുടെ വിഷമാവസ്ഥ നേരിട്ടറിയാന്‍ ഗുട്ടറസ് എങ്കിലും എത്തിയല്ലോ. തുര്‍ക്കി പ്രസിഡന്റ് ഉറുദുഗാന്റെ പ്രതിനിധിയായി അദ്ദേഹത്തിന്റെ സഹധര്‍മ്മിണി കഴിഞ്ഞ മാസം എത്തിയിരുന്നു. തുര്‍ക്കിയും മറ്റ് അറബ് രാഷ്ട്രങ്ങളും സഹായവുമായി രംഗത്തുള്ളത് ആശ്വാസകരമാണ്. അഭയാര്‍ത്ഥിപ്രവാഹം അവസാനമില്ലാതെ തുടരുന്നത് ഭയാനകമാണ്. സ്വന്തം നാടുകളില്‍ മെച്ചപ്പെട്ട ജീവിതം നയിച്ചവരെ ആട്ടിയോടിച്ചവരെ തടയുകയാണ് ആവശ്യം. റഷ്യ ഉള്‍പ്പെടെ പാശ്ചാത്യശക്തികള്‍ മധ്യപൗരസ്ത്യ ദേശത്തും വടക്കന്‍ ആഫ്രിക്കയിലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുവാന്‍ തയാറാകുകയാണെങ്കില്‍ മാത്രമെ അഭയാര്‍ത്ഥി പ്രവാഹം അവസാനിക്കുകയുള്ളു. അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് അടിയന്തിരമായി യു.എന്‍. ചെയ്യേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നയവ്യതിയാനം ഏകാധിപത്യം

മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍.

Published

on

സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിയാനവും നേതൃനിരയിലെ ഏകാധിപത്യവുമാണ് പ്രകടമാവുന്നത്. ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച നയങ്ങളില്‍ നിന്ന് കാതലായ മാറ്റം നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന രേഖ സമ്മേളനം അംഗീകരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സേവനത്തിന് ആളുകളുടെ വരുമാനത്തിനനുസരിച്ച് വ്യത്യസ് ത ഫീസ് ഈടാക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറുക തുടങ്ങിയ വിവാദപരവും സംസ്ഥാനത്തെ സാമാന്യ ജനങ്ങളുടെ കഴുത്തിനുപിടിക്കുന്നതുമായ തീരുമാനത്തിനെതിരെ ഏതാനും പ്രതിനിധികളുടെ പേരിനുമാത്രമുള്ള വിയോജിപ്പാണുണ്ടായിരിക്കുന്നത് എന്നത് ആ പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ‘പുതുവഴി രേഖയിലെ നിര്‍ദേശങ്ങള്‍ മിക്കതും മധ്യവര്‍ഗ സമൂഹത്തെ ബാധിക്കുന്നതും അവര്‍ക്ക് മാത്രം താല്‍പര്യമുള്ളതുമാണന്നും അടിസ്ഥാന വിഭാഗങ്ങളെ മറക്കരുത്’ എന്നുമുള്ള ഒരു പ്രതിനിധിയുടെ അഭിപ്രായപ്രകടനത്തിന് പാര്‍ട്ടി സെക്രട്ടറി നല്‍കിയ മറുപടി ‘കേരളം അതിവേഗം മധ്യവര്‍ഗസമൂഹമായി മാറിക്കൊണ്ടിയിരിക്കുകയാണ്’ എന്നാണ്. സമൂഹത്തിലെ അടിസ്ഥാന, പിന്നോക്ക വിഭാഗങ്ങളുടെ സ്ഥാനം പാര്‍ട്ടിയുടെ പടിക്കു പുറത്തായിരിക്കുമെന്നും ഇടതു സര്‍ ക്കാറിന്റെ മുന്‍ഗണനാ ക്രമത്തില്‍ ഈ വിഭാഗങ്ങള്‍ ഉണ്ടാവുകയില്ലെന്നുമുള്ള സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും തുറന്നു പറച്ചിലായാണ് ഇതിനെ കാണേണ്ടത്. മുഖ്യമന്ത്രി അവതരിപ്പിച്ച രേഖക്കുപിന്നാലെ നഗരസഭാ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നല്‍കുന്ന ഓണ്‍ലൈന്‍ സര്‍ ട്ടിഫിക്കറ്റുകള്‍ക്കും ലൈസന്‍സുകള്‍ക്കും കെട്ടിട പെര്‍മിറ്റുകള്‍ക്കും ഡിജിറ്റല്‍ കോസ്റ്റ് എന്ന പേരില്‍ അധിക ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിണറായി സര്‍ക്കാറിന്റെ പുതുവഴികള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാ യിരിക്കുകയാണ്.

ഏകാധിപത്യത്തിന്റെ പര്യായമായി പാര്‍ട്ടിമാറിയെന്നതാണ് കൊല്ലം സമ്മേളനത്തിന്റെ മറ്റൊരുഫലം. പിണറായി വിജയന്‍ എന്ന ഏകധ്രുവത്തിലേക്ക് പാര്‍ട്ടി സംസ്ഥാന കമ്മറ്റി മാത്രമല്ല കേന്ദ്ര നേതൃത്വവും മാറി എന്നതിന് നരിവധി ഉദാ ഹരണങ്ങളാണ് സമ്മേളനം പ്രകടമാക്കിയത്. പ്രതികരണ ങ്ങളുടെയും പ്രസ്താവനകളുടെയും പേരില്‍ ചുരുങ്ങിയ കാലത്തിനിടെ തന്നെ വന്‍വിമര്‍ശനങ്ങള്‍ക്കിടവരുത്തിയ എം.വി ഗോവിന്ദന് വലിയ എതിര്‍പ്പുകളുണ്ടായിട്ടും സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് അതില്‍പ്രധാനം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയാണെന്നതുമാത്രമാണ് അദ്ദേഹത്തിന്റെ യോഗ്യതയായിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് പിണറായി നിര്‍ദ്ദേശിച്ച ഒരേയൊരു പേരു കാരനായാണ് ഗോവിന്ദന്‍ സെക്രട്ടറി പദവിയിലെത്തിയതെങ്കില്‍ അതേ ലാഖവത്തോടെയാണ് വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍നിന്നുള്ള പ്രമുഖ നേതാവ് പി. ജയരാജന്‍ ഇത്തവണയും പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പടിക്ക് പുറത്താണെന്നതും സമ്മേളന നഗരയില്‍ മുന്‍മുഖ്യമന്ത്രിയും പി.ബി അംഗവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒരു അടയാളപ്പെടുത്തല്‍പോലുമില്ലാത്തതും ഈ ഏകാധിപത്യത്തിന്റെ സൂചനകള്‍ തന്നെയാണ്.

പാര്‍ട്ടി സെക്രട്ടറി അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളുമായിരുന്നു സി.പി.എം സമ്മേളനങ്ങളുടെ സവിശേഷതയെങ്കില്‍ ഇത്തവണ റിപ്പോര്‍ട്ട് അവതരിപ്പിച്ച സെക്രട്ടറിയുടെ പോലും ശ്രദ്ധ മുഖ്യമന്ത്രിയുടെ നയരേഖയിലായിരുന്നു. മുഖ്യമന്ത്രിയുടെ അവതര ണത്തിനു മുമ്പെതന്നെ റിപ്പോര്‍ട്ട് ഐകകണ്ഠ്യന പാസാകുമെന്ന പ്രഖ്യാപനവും സെക്രട്ടറി നടത്തുകയുണ്ടായി. സമ്മേളന പ്രതനിധികളുടെയും മാനസികാവസ്ഥ സമാനം തന്നെയായിരുന്നുവെന്നതാണ് ചര്‍ച്ചയുടെ സ്വഭാവം അറിയിക്കുന്നത്. മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍. ഭരണത്തിന്റെ വീഴ്ച്ചകള്‍ തുറന്നുകാട്ടുമ്പോള്‍ തന്നെ പരോക്ഷമായിപ്പോലും പിണറായി വിജയനെ പരാ മര്‍ശിക്കാതിരിക്കാനുള്ള വ്യഗ്രതയിലായിരുന്നു മുഴുവന്‍ അംഗങ്ങളും. വിമര്‍ശന ശരങ്ങളേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് മാത്രമാണുണ്ടായിരുന്നതെന്നുള്ള അംഗങ്ങളുടെ പരാമര്‍ശം സ്തുതി പാടനം എത്തിച്ചേര്‍ന്ന ദയനീയതയുടെ അടയാളപ്പെടുത്ത ലായിരുന്നു. അധികാരം പാര്‍ട്ടിയെയും നേതാക്കളെയും എത്രമാത്രം ഭ്രമിപ്പിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഏതു വിധേയനയും ഭരണം നിലനിര്‍ത്തുകയെന്നതിലേക്ക് പാര്‍ട്ടിസമ്മേളനത്തിന്റെ ചര്‍ച്ചകള്‍ മുഴുവന്‍ ചുരുങ്ങിപ്പോയിരിക്കുന്നത്. സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളും വിമര്‍ശനവും സ്വയംവിമര്‍ശനവുമെല്ലാം വഴിപാടായിമാറിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല പരിതസ്ഥിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Continue Reading

Video Stories

കാസര്‍കോട് നിന്നും കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍

തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

കാസര്‍കോട് നിന്നും കാണാതായ പെണ്‍കുട്ടിയും യുവാവും മരിച്ച നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 നാണ് 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതായത്.

പ്രദേശവാസിയായ ഓട്ടോ ഡ്രൈവര്‍ പ്രദീപ് എന്ന 42 കാരനെയും കാണാതായിരുന്നു. മണ്ടേക്കാപ്പ് എന്ന സ്ഥലത്തെ ഗ്രൗണ്ടിന് സമീപം മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 26 ദിവസത്തിന് ശേഷമാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഏഴു പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് തിരച്ചിലില്‍ പങ്കെടുത്തത്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്.

മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നും ഇരുവരുടേയും മൊബൈല്‍ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമീപം ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 12 ന് രാവിലെ തങ്ങള്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മകളെ വീട്ടില്‍ കാണാതായെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നു.

 

 

Continue Reading

Video Stories

കണ്ണാടി തകര്‍ക്കാന്‍ വരട്ടെ

EDITORIAL

Published

on

അങ്ങനെ സി.പി.എം സംസ്ഥാന സമ്മേളനം പതിവ് പോലെ പിണറായി സൂക്തങ്ങള്‍ ഏറ്റുപാടി ഭക്തിയാദരപൂര്‍വം നടന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്തതിനാല്‍ വിജയനെ എതിര്‍ക്കാന്‍ ആ പാര്‍ട്ടിയില്‍ ആരും ഇല്ലാത്ത കാലമായതിനാല്‍ എല്ലാം മുഖ്യന്‍ മയം. മന്ത്രിമാരുടെ പ്രകടനമെല്ലാം മോശമെന്ന് പ്രതിനിധികള്‍ ഒന്നില്ലാതെ വിമര്‍ശിച്ചപ്പോള്‍ മരുമകന്‍ മന്ത്രി മഹാസംഭവമാണെന്ന് പറയാനും മറന്നില്ല. മറുത്തെങ്ങാനും പറഞ്ഞാല്‍ മഹാരാജാവിന്റെ കോപം ഉറപ്പെന്ന് പ്രതിനിധികള്‍ക്കും അറിയാം. സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കമുള്ള വിവാദ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് മുന്‍പേ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ബലേ ഭേഷ് പറഞ്ഞു കഴിഞ്ഞു. സമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കന്‍മാര്‍ എടുത്ത തിരുമാനളെല്ലാം മുമ്പേ ഫിക്‌സ് ചെയ്‌തോ എന്ന സംശയത്തിലാണ് ഗോവിന്ദന്റെ ഈ നിലപാടില്‍ നിന്നുയരുന്ന സംശയം. ഒരര്‍ത്ഥത്തില്‍ പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിക്ക് എല്ലാ അര്‍ത്ഥത്തിലും കീഴടങ്ങിയിരിക്കുകയാണ്. ഇത്ത വണ പതിവിന് വിരുദ്ധമായി ആകെയുണ്ടായത് പൊതുമേ ഖല സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനായി പാര്‍ട്ടി റെഡിയെന്ന് പറയല്‍ മാത്രമാണ്. ഇതാവട്ടെ നേരത്തെ തീരുമാനിച്ച് ഫിക്സ് ചെയ്ത് മുഖ്യന്‍ പ്രഖ്യാപിച്ചത് ഏറ്റുപറയുക എന്ന ജോലി മാത്രമേ പാര്‍ട്ടി സെക്രട്ടറിക്ക് ആകെ ബാക്കിയുണ്ടായിരുന്നത്. അല്ലേലും ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്നു നേരെ നയം മാറ്റി പറയുന്ന പാര്‍ട്ടി സെക്രട്ടറിക്ക് ഇതല്ലാതെ എന്തുണ്ട് പറയാന്‍. ആര്‍ക്ക് ഭ്രാന ഭ്രാന്തായാലും കാലന്‍ കോഴിക്ക് ഇരിക്കപ്പൊറുതിയില്ല എന്നു പറഞ്ഞ പോലെ സി.പി.എമ്മിനകത്തെ അന്തിഛിദ്രങ്ങള്‍ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഇതില്‍ നിന്നും അതി വിദഗ്ധമായി മാധ്യമങ്ങളെ പറ്റിക്കാന്‍ നാളേറെയായി മുഖ്യനും പാര്‍ട്ടി സെക്രട്ടറിയും കണ്ടെത്താറുള്ള മാര്‍ഗം ലീഗിനും കോണ്‍ഗ്രസിനും മേല്‍ കുതിര കേറുക എന്ന കലാപരിപാടിയാണ്. ഇത്തവണയും ആവനാഴിയിലെ ആ ആസ്ത്രം തന്നെയാണ് പ്രയോഗിച്ചത്.

മുഖം വികൃതമാകുമ്പോള്‍ കണ്ണാടി കുത്തിപ്പൊട്ടിക്കുന്ന പോലെ സ്വന്തം വകുപ്പിലെ പ്രവര്‍ത്തനം എന്തെന്ന് പോലും മനസ്സിലാവാതെ ഫാസിസം ഒരുകാലത്തും വരില്ലെന്നും പറഞ്ഞിരിക്കുന്ന മുഖ്യന് സ്വന്തം വിഴ്ചകള്‍ മറക്കാന്‍ ബെസ്റ്റ് ലീഗും കോണ്‍ഗ്രസും തന്നെ. ലീഗും കോണ്‍ഗ്രസുമൊക്കെ മാറിയാല്‍ കാര്യങ്ങള്‍ സിപി.ഐക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മുണ്ടുടുത്ത മോദിക്ക് എളുപ്പമാവും. പിന്നെ സാക്ഷാല്‍ മോദിയും മുണ്ടുടുത്ത മോദിയും തമ്മില്‍ ധ്രുവീകരണത്തില്‍ ആരാണ് കേമന്‍ എന്ന മത്സരം മാത്രമേ ബാക്കി കാണു. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വാലന്‍മാരെ പോലെ പാത്തും പതുങ്ങിയും ലീഗിന്റെ പിന്നാലെ നടക്കുകയും തങ്ങളുടെ പാട്ടിന് വരില്ലെന്ന് ഉറപ്പാകുമ്പോള്‍ പുരപ്പുറത്ത് കയറി കൂവുകയും ചെയ്യുക എന്നത് സി.പി.എമ്മിന് നാളേറെയായുള്ള കലാപരിപാടിയാണ്. അല്ലേലും കിട്ടാത്ത മുന്തിരി ഇത്തിരി പുളിക്കും. ലീഗും കോണ്‍ഗ്രസുമൊന്നുമില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഒരു കനല്‍ തരി മാത്രമേ ഇന്ന് ലോക്‌സഭയില്‍ സി.പി.എമ്മി നുണ്ടാകു എന്ന സാമാന്യ ബോധമൊക്കെ മുഖ്യനും ആവാം. താന്‍ കണ്ണടക്കുമ്പോള്‍ ലോകം മുഴുവന്‍ ഇരുട്ടാകുന്നു എന്ന് പറഞ്ഞാല്‍ കേരളത്തിലെ ഭക്ത ജനം ചിലപ്പോള്‍ കേട്ടേക്കാം. എന്നാല്‍ മാലോകരെല്ലാം പാര്‍ട്ടി അന്തങ്ങളെ പോലെ പാര്‍ട്ടി ഓഫീസില്‍ ബുദ്ധി പണയം വെച്ചവരാവില്ലല്ലോ?.

വാളയാറിനും കളൈക്കവിളക്കുമപ്പുറം ചുവന്ന കൊടി പറത്തണമെങ്കില്‍ മറ്റു പാര്‍ട്ടികളുടെ സഹായം കൂടിയേ തീരൂ. എന്തിനതികം പറയണം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച സീറ്റില്‍ പ്രചാരണത്തിന് പോലും സമീപ സംസ്ഥാനത്തെ മുഖ്യനായിട്ടു പോലും പിണറായിയെ ആരും വിളിച്ചില്ല. പകരം രാഹുല്‍ ഗാന്ധിയുടെയും സ്റ്റാലിന്റേയും പോസറ്ററൊട്ടിച്ചാണ് വോട്ടു തേടിയത്. രാജസ്ഥാനിലാവട്ടെ കെ.സി വേണുഗോപാലിന്റെറെ വരെ ഫോട്ടോ പതിച്ചാണ് വോട്ടു തേടിയത്. മറവി ഒരു അനുഗ്രഹമാണ്. പ്രത്യേകിച്ചും പിണറായിക്ക് മുമ്പ് എന്തു പറഞ്ഞിരുന്നോ അതെല്ലാം വിഴുങ്ങി ഞാനും ഞാനുമെന്റാളും ആ കണ്ണൂര്‍ക്കാരും എന്ന രീതി കൊണ്ടു പോവുകള്‍ അടുത്ത തിരഞ്ഞെടുപ്പോടെ മ്യൂസിയത്തില്‍ മാത്രം കാണാന്‍ ഭാഗ്യം ലഭിക്കുന്ന ഒരു പാര്‍ട്ടിയെ നയിച്ച അവസാന മുഖ്യമന്ത്രി എന്ന ഖ്യാതി ടിയാന് സ്വന്തമാകാനാണ് സാധ്യത. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആപിനെ തോല്‍പിച്ചുവെന്നാണ് നോട്ടയോട് പൊരുതിത്തോറ്റ സി.പി.എമ്മിന്റെ മുഖ്യമന്ത്രി പറയുന്നത്.സി.പി.എം അവിടെ ആര്‍ക്കെതിരെയാണാ മത്സരിച്ചത്. വാക്ക് ഒരു വഴിക്ക് പ്രവൃത്തി ഒരു വഴിക്ക് യഥാര്‍ഥ
മതനിരപേക്ഷ കക്ഷികള്‍ക്ക് ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോയെന്നാണ് മുഖ്യന്‍ ചോദക്കുന്നത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പയറ്റിയ തനി വര്‍ഗീയ പ്രചാരണം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിയുമായുള്ള അഡ്ജസ്റ്റ്മെന്റ് എന്നിവയാണ് ഇപ്പോള്‍ മുഖ്യനും പാര്‍ട്ടിയും മുസ്ലിം ലീഗിനെതിരെ ആരോപണം നെയ്യുന്നതിന് പിന്നിലെ ചേതോവികാരം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുമ്പോള്‍ അവിടെ സിപിഎം മത്സരിക്കുകയും ഇതേ മുഖ്യമന്ത്രി അവിടെ കോണ്‍ഗ്രസിനെതിരെ പ്രചാരണത്തിനിറങ്ങുകയും ചെയ്തത് മറക്കുരുത്. അല്ലേലും കോണ്‍ഗ്രസ് പരാജയപ്പെട്ട് ബിജെപി വിജയിക്കട്ടെ എന്ന തിയറി കാലങ്ങളായിട്ട് സി.പി.എമ്മിനുള്ളതാണ്. ആര്‍എസ്എസ് പിന്തുണയോടെ മുമ്പ് നിയമസഭയിലെത്തിയതിന്റെ കടപ്പാട് ഇന്നും കാണുമല്ലോ?. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് പോലുമല്ലെന്നാണ് സി.പി.എമ്മിന്റെ പുതിയ കണ്ടെത്തല്‍. ആണെന്ന് സമര്‍ഥിച്ചു സിതാറാം യെച്ചൂരിയെഴുതിയ ലേഖനങ്ങളൊക്കെ അദ്ദേഹം മരിച്ചതോടെ അലിഞ്ഞു പോയി. അപ്പോള്‍ മ്യതു ഹിന്ദുത്വയുടെ എക്കാലത്തേയും വക്താവാണ് പാര്‍ട്ടിയെ നയിക്കുന്നത്. അപ്പോള്‍ ഇതല്ല ഇതിലും അപ്പുറം നടന്നാലും അത്ഭുതപ്പെടേണ്ടതില്ല.

 

Continue Reading

Trending