Connect with us

kerala

ജീവനെടുക്കുന്ന റീല്‍സ് ചിത്രീകരണങ്ങള്‍

ബീച്ചില്‍ വെച്ച് കാര്‍ ചെയ്‌സ് ചെയ്യുന്ന റീല്‍സ് ചിത്രീക രിക്കുന്നതിനിടെ അതേ വാഹനമിടിച്ച് വടകര കടമേരി സ്വദേശിയായ ആല്‍വിനാണ് മരണപ്പെട്ടത്.

Published

on

പതിവായി വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടരിക്കുന്ന റീല്‍സ് ചിത്രീകരണത്തിനിടെയുള്ള മരണത്തിന് ഇന്നലെ കോഴിക്കോട് നഗരവും സാക്ഷ്യംവഹിച്ചിരിക്കുകയാണ്. ബീച്ചില്‍ വെച്ച് കാര്‍ ചെയ്‌സ് ചെയ്യുന്ന റീല്‍സ് ചിത്രീക രിക്കുന്നതിനിടെ അതേ വാഹനമിടിച്ച് വടകര കടമേരി സ്വദേശിയായ ആല്‍വിനാണ് മരണപ്പെട്ടത്. റോഡിന്റെ ഡിവൈഡറില്‍നിന്നു കാര്‍ വരുന്നതിന്റെ വിഡിയോ എടുക്കു മ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ആല്‍വിനെ ഇ ടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവരുന്നതിന് സാഹസികവും അപകടകരവുമായ റീല്‍സുകള്‍ ചിത്രീകരിക്കുന്നതിനായി വ്യത്യസ്ത വഴികളിലൂടെയാണ് കൗമാരക്കാരുടെയും യുവാക്കളുടെയും നിലവിലെ സഞ്ചാരം. സ്വാഭാവികമായും ഇത്തരം ശ്രമങ്ങള്‍ക്കിടയിലുള്ള അപകടങ്ങള്‍ക്കും മരണ ങ്ങള്‍ക്കുമൊന്നും യാതൊരു പഞ്ഞവുമില്ലാതായിത്തീര്‍ ന്നിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നി ന്നെല്ലാമായിരുന്നു കാര്യമായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ സമീപകാലത്തായി നമ്മുടെ നാടും ഇതിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ചെയ്തതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊന്നിനാ യുള്ള ശ്രമത്തിനിടയില്‍ സംഭവിച്ചുപോകുന്ന ഒരുനിമി ഷത്തെ അശ്രദ്ധയാണ് കുടുംബത്തിന്റെയും നാടിന്റെയു മെല്ലാം ഒരിക്കലും തീരാത്ത വേദനയോ ഒരായുസിന്റെ തന്നെ കണ്ണീരോ ആയി മാറുന്നത്. റെയില്‍വേ ട്രാക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍, തിരക്കുള്ള റോഡുകള്‍ തുടങ്ങിയ അ പകടകരമായ സ്ഥലങ്ങളാണ് റീല്‍സിന്റെ ഹോട്‌സ്‌പോട്ടുകളായി മാറുന്നത്. അതിനാല്‍ അപകടസാധ്യതകളും പതിന്മടങ്ങായി മാറുന്നു.

മഹാരാഷ്ട്രയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫളുവന്‍സര്‍ ശ്വേത ദീപക് സുര്‍വാ സെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ടത്, മഹാരാഷ്ട്രയിലെ തന്നെ നാ സിക് ജില്ലയില്‍ സങ്കേത് കൈലാസ് റാത്തോഡ്, സച്ചിന്‍ ദിലീപ് കാര്‍വാര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചത്, ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ 16കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചത് തുടങ്ങിയവയെല്ലാം നമ്മുടെ രാജ്യത്ത് ഏതാനും ദിവസങ്ങള്‍ക്കകമുണ്ടായിട്ടുള്ള മരണങ്ങളാണ്. ഉത്തര്‍ പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിന്റെ ഡോറില്‍ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന് റീല്‍ സെടുക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റതും ഈയിടെതന്നെയാണ്.

ഇങ്ങനെ കൈയ്യുംകണക്കുമില്ലാതെ യുവാക്കള്‍ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇത്തരംസംഭവങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. മാരകമായി പരിക്കേറ്റ് സ്വപ്‌നങ്ങള്‍ക്ക് കൂച്ചുവിലങ്ങുവീണുപോയ ഹതഭാഗ്യരായ ചെറുപ്പക്കാര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം സാഹസികതകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിരന്തരം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നതിനും സോഷ്യല്‍ മീഡിയ സാക്ഷിയാണ്. പക്ഷേ കൗമാരത്തിന്റെ ചോരത്തിളപ്പില്‍ നമ്മുടെ യുവാക്കള്‍ക്ക് അതൊന്നും പാഠമായിമാറുന്നില്ലെന്നതാണ് വസ്തു.

സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവനുകൂടി ഈ അതിസാഹസികത വിനയായിമാറുന്നുവെന്നതാണ് മറ്റൊ രുവസ്തുത. പ്രകൃതി സുന്ദരമായ പ്രദേശങ്ങളിലെ റോ ഡില്‍നടക്കുന്ന അപകടകരമായ റീല്‍സ് ചിത്രീകരണങ്ങള്‍ ആ നാട്ടുകാരുടെ ഉറക്കംകെടുത്തുന്ന അവസ്ഥയി ലേക്കാണ് എത്തുന്നത്. തദ്ദേശീയരുടെ വാഹനയാത്രയും കാല്‍നടയാത്രയുമെല്ലാം അപകട നിഴലിലായി മാറുമ്പോള്‍ പരസ്യപ്രതികരണവുമായി അവര്‍ രംഗത്തെത്തുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. യുവാക്കള്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ‘ഇ വിടെ ഇരുചക്രവാഹനത്തില്‍ റീല്‍സ് ചിത്രീകരിച്ചാല്‍ കൈയ്യും കാലും തല്ലിയൊടിക്കും’ എന്ന ബാനര്‍സ്ഥാപി ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പുതുതായി നിര്‍മിക്കുന്ന റോഡുകളിലെല്ലാം ഇത്തരം മുന്നറിയിപ്പുകള്‍ സ്ഥാപിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കാണു ന്നതെന്തും റീല്‍സാക്കി മാറ്റാനുള്ള പരിസരം മറന്നുള്ള ശ്രമങ്ങള്‍ അപകടങ്ങളെപ്പോലെ തന്നെ മറ്റുപല സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നത് പതിവാണ്. നിരന്തരമായ മുന്നറിയിപ്പുകളും കര്‍ശനമായ നിയന്ത്രണങ്ങളുമാണ് ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. വിളിപ്പാടകലെയുണ്ടായ വേദനാജനകമായ മരണം ഒരുമുന്നറിയിപ്പാകട്ടേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബോര്‍ഡുകളും ഫ്ളക്സുകളും 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം

നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.

Published

on

വഴിയരികിലെ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളും പത്ത് ദിവസത്തിനുള്ളില്‍ നീക്കം സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ തദ്ദേശവകുപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അനധികൃത ബോര്‍ഡുകളും ഫ്ലെക്സുകളുമൊക്കെ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ 5000 രൂപ പിഴയീടാക്കുമെന്നും സര്‍ക്കാരിന്റെ തന്നെ ഉത്തരവുള്ള കാര്യം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തി. കേസ് അടുത്തയാഴ്ച പരിഗണിക്കുമ്പോള്‍ അനധികൃത ബോര്‍ഡുകളും ഫ്ളക്സുകളു സംബന്ധിച്ച കണക്കുകള്‍ നല്‍കണമെന്നും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

സിനിമ, മതസ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമാണ് അനധികൃതമായി ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. സിനിമാ ഫ്ലെക്സുകളും മറ്റും നീക്കം ചെയ്യാമെന്നും മതസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി നോക്കിക്കൊള്ളാമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പേടിയാണെന്നും അവര്‍ ആക്രമിക്കപ്പെടുന്നതു കൂടാതെ സ്ഥലം മാറ്റുമെന്ന ഭീഷണിയുമുണ്ടെന്നും കോടതി പറഞ്ഞു. അത്തരം ഭീഷണിക്ക് വഴങ്ങുന്നവര്‍ ജോലി രാജിവച്ചു പോകണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

kerala

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു; ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.

രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.

യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

 

Continue Reading

kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മറ്റൊരു നടി കൂടി സുപ്രിം കോടതിയെ സമീപിച്ചു

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി.

Published

on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ മറ്റൊരു നടി കൂടി സുപ്രിം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി. പ്രത്യേക അന്വേഷണ ഏജന്‍സി ഇത് വരെ തന്നെ സമീപിച്ചിട്ടില്ലെന്ന് നടി പറഞ്ഞു.

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ നടിയാണ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ക്കെതിരെ വനിതാ കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി. കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം റിപ്പോര്‍ട്ടിന്മേല്‍ എടുത്ത 32 കേസുകളില്‍ നിലവില്‍ അന്വേഷണം നടന്നുവരികയാണെന്നും ഇതില്‍ 11 എണ്ണം ഒരു അതിജീവിതയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്തതാണെന്നും നാല് കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ അവസാനിപ്പിച്ചതായും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

 

 

Continue Reading

Trending