Connect with us

kerala

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ശക്തമായ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴക വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ല.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

സെപ്റ്റംബര്‍ 19 ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്

സെപ്റ്റംബര്‍ 20 ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്

204.5 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കും. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

സെപ്റ്റംബര്‍ 19 ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

സെപ്റ്റംബര്‍ 20 കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്.

സെപ്റ്റംബര്‍ 21 കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

സെപ്റ്റംബര്‍ 19 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട.

സെപ്റ്റംബര്‍ 20 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

സെപ്റ്റംബര്‍ 21 കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

സെപ്റ്റംബര്‍ 22 ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്.

റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മമ്പാട് സ്വദേശി ഖത്തീഫില്‍ നിര്യാതനായി

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം

Published

on

ദമ്മാം: ഖത്തീഫ് കെഎംസിസി നേതാവും അല്‍ അനക് ഏരിയ കമ്മിറ്റി ചെയര്‍മാനുമായ മലപ്പുറം മമ്പാട് ടാണയില്‍ സ്വദേശി പണങ്ങോടന്‍ അബ്ദുല്‍ ഷുക്കൂര്‍ (57) നിര്യാതനായി.
ഖത്തീഫിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ അദ്ദേഹത്തെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.മമ്പാട് ടാണയില്‍ പണങ്ങോടന്‍ ബാപ്പുട്ടിആമിന ദമ്പതികളുടെ മകനാണ്.ഭാര്യ, സാജിദ.മക്കള്‍.സുജൂ സിയാസ്,സിനു സിയാന,സിലി സിഫ്‌ല.
കാല്‍ നൂറ്റാണ്ടോളമായി എ.സി.മെക്കാനിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ഖത്തീഫില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.പൊതുകാര്യ പ്രസക്തനും കെഎംസിസി യുടെ ജീവകാരുണ്യരംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു.
അബ്ദുല്‍ ഷുക്കൂറിന്റെ വിയോഗത്തില്‍ കെഎംസിസി അനുശോചനം രേഖപ്പെടുത്തി.ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തീഫ് കെഎംസിസി പ്രസിഡണ്ട് മുഷ്താഖ് പേങ്ങാട് അറിയിച്ചു.

Continue Reading

kerala

കേസില്‍ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാല്‍ സിപിഎമ്മില്‍ ആളുണ്ടാകുമോ?, വിവാദ പരാമര്‍ശപുമായി സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി

കമ്യൂണിസ്റ്റുകാര്‍ ഏത് സമയത്തും കേസിലും മറ്റും പ്രതികളാകും

Published

on

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ വിവാദ പരാമര്‍ശപുമായി സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍. വിധി പഠിച്ച ശേഷം തുടര്‍ തീരുമാനമെടുക്കുമെന്നും കേസില്‍ പ്രതിയാകുന്ന എല്ലാവരെയും പുറത്താക്കിയാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാകുമോ എന്നും അദ്ദേഹം പറഞ്ഞു. ഇത് അന്തിമ വിധിയല്ലെന്നും മേല്‍കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ കുറിച്ച് പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

കോടതി വിധി പറഞ്ഞിട്ടുണ്ട്. അതിനെ മാനിച്ചു കൊണ്ട് തന്നെ ആ വിധി പഠിച്ചതിന് ശേഷം നിയമപരമായ അടുത്ത സാധ്യത ആലോചിക്കും. പ്രതിപ്പട്ടികയില്‍ ആരെയാണ് ഉള്‍പ്പെടുത്താന്‍ പറ്റാത്തത്. ഒരു കോടതി വിധിച്ചാല്‍ അപ്പോള്‍ തന്നെ നടപടിയെടുക്കണോ. അന്തിമ വിധിയല്ലല്ലോ ഇത്. കമ്യൂണിസ്റ്റുകാര്‍ ഏത് സമയത്തും കേസിലും മറ്റും പ്രതികളാകാം. പ്രതിയായി എന്ന ഒറ്റക്കാരണം കൊണ്ട് പുറത്താക്കിയാല്‍ പിന്നെ ഈ പാര്‍ട്ടിയില്‍ ആരാണ് ഉണ്ടാവുക – എം.വി.ബാലകൃഷ്ണന്‍ ചോദിച്ചു.

Continue Reading

kerala

സ്‌കൂള്‍ ബസ് അപകടം; കണ്ണൂരില്‍ കെഎസ്യു പ്രധിഷേം ശക്തം

ഗതാഗത മന്ത്രി ഇടപെട്ട് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നീട്ടി നല്‍കിയതിലാണ് കെഎസ പ്രതിഷേധം

Published

on

കണ്ണൂര്‍: വളകൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആര്‍ടിഒ ഓഫീസിലേക്ക് ഇരച്ചു കയറി കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം . കണ്ണൂര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ ഓഫീസിലേക്കാണ് കെഎസ് പ്രതിഷേധം നടന്നത്.

സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഗതാഗത മന്ത്രി ഇടപെട്ട് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നീട്ടി നല്‍കിയതിലാണ് കെഎസ പ്രതിഷേധം. വിദ്യാര്‍ത്ഥികളുടെ ജീവന് സര്‍ക്കാര്‍ ഒരു വിലയും കല്പിക്കുന്നില്ല. മാനദണ്ഡങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച കെഎസ്യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

 

Continue Reading

Trending