Connect with us

News

റെഡി; നീരജ് ചോപ്ര മെഡലിനിറങ്ങുന്നു

ഒളിംപിക്‌സില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ജാതകം തിരുത്തിയ താരമാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കോവിഡ് കാലത്ത് രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ താരം നാളെ ലോക ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ ഇറങ്ങുന്നു.

Published

on

യുജിന്‍: ഒളിംപിക്‌സില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ജാതകം തിരുത്തിയ താരമാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കോവിഡ് കാലത്ത് രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ താരം നാളെ ലോക ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ ഇറങ്ങുന്നു. വെള്ളിയാഴ്ച് പുലര്‍ച്ചെയാണ് യോഗ്യതാ റൗണ്ട്. ഞായറാഴ്ച്ച ഫൈനലും. ഇന്ത്യ കാത്തിരിക്കുന്നത് സ്വര്‍ണ്ണത്തിന് തന്നെയാണ്.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മുന്നേറുമ്പോള്‍ ഇത് വരെ ഇന്ത്യന്‍ നേട്ടം രണ്ട് ഫൈനലുകള്‍ മാത്രമാണ്. പുരുഷ ലോംഗ് ജമ്പില്‍ മുരളീ ശ്രീങ്കര്‍ ഫൈനലിലെത്തി ഏഴാമനായപ്പോള്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്‌ലേ പതിനൊന്നാമനായി. മറ്റ് ഇന്ത്യന്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 2003 ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇന്ത്യ ഒരു മെഡല്‍ മോഹിക്കുന്നത് നീരജില്‍ നിന്നാണ്. ടോക്കിയോ ഒളിംപിക്‌സിന് മുമ്പ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഒരു വ്യക്തിഗത സ്വര്‍ണമുണ്ടായിരുന്നില്ല. അത്‌ലറ്റിക്‌സില്‍ മാത്രമല്ല ഒളിംപിക്‌സ് വേദിയില്‍ വ്യക്തിഗത സ്വര്‍ണങ്ങള്‍ കുറവായിരുന്നു. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര എന്ന ഷൂട്ടറുടെ സ്വര്‍ണ നേട്ടത്തിന് ശേഷം 2012 ല്‍ ലണ്ടനിലും 2016 ല്‍ റിയോയിലും ഇന്ത്യക്ക് സ്വര്‍ണമുണ്ടായിരുന്നില്ല. പക്ഷേ ടോക്കിയോവില്‍ നീരജ് വിസ്മയമായി. ടോക്കിയോക്ക് ശേഷം ഈ സീസണില്‍ അദ്ദേഹം രണ്ട് രാജ്യാന്തര മീറ്റുകളില്‍ പങ്കെടുത്തു. രണ്ടിലും മികച്ച പ്രകടനം.

ഫിന്‍ലന്‍ഡിലെ കുര്‍തോണ്‍ ഗെയിംസില്‍ 86.69 മീറ്ററാണ് അദ്ദേഹം പിന്നിട്ടത്. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ നീരജ് പറഞ്ഞ വാക്കുകള്‍ ഇപ്രകാരം: അത്‌ലറ്റിക്‌സില്‍ കാര്യങ്ങള്‍ വളരെ എളുപ്പമാണ്. നിങ്ങള്‍ എറിയുകയാണെങ്കില്‍ ഏറ്റവും മികച്ച ദൂരം പിന്നിടണം, ചാടുകയാണെങ്കില്‍ ഏറ്റവും ഉയരത്തില്‍ ചാടണം, ഓടുകയാണെങ്കില്‍ ഏറ്റവും വേഗതയില്‍ ഓടണം…. ഈ നിലപാടാണ് അദ്ദേഹം പറയുന്നത്. യോഗ്യതാ മല്‍സരങ്ങളും ഫൈനലുമെല്ലാം എല്ലാവര്‍ക്കും തല്‍സമയം കാണാം-സോണി ടെന്‍ രണ്ടിലും സോണി സിക്‌സിലും വെളളി, ഞായര്‍ പുലര്‍ച്ചെ മുതല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടുത്ത ശിക്ഷ നൽകണം’; വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ

 പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മ ലത ആവശ്യപ്പെട്ടു.

Published

on

പെരിയ ഇരട്ടക്കൊല കേസിലെ വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍. കൊച്ചി സി.ബി.ഐ കോടതിയാണ് കേസിലെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ശരത് ലാലിന്റെ അമ്മ ലത ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്നും അവര്‍ പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റക്കാരെന്ന് കണ്ടെത്തിയ 8 പ്രതികളില്‍ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ ആറു പേര്‍ സി.പി.എമ്മിന്റെ പ്രധാന പ്രവര്‍ത്തകരാണ്. സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീലുമായി സുപ്രീംകോടതി വരെ പോയി നടത്തിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി വന്നത്. 2019 ഫെബ്രുവരി 17ന് രാത്രി 7.36ഓടെയാണ് കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായാണ് കൊലയാളിസംഘം നടുറോഡിലിട്ട് വെട്ടിനുറുക്കിയത്. കല്യോട്ട് കൂരാങ്കര റോഡില്‍ ബൈക്കിലെത്തിയ കൃപേഷിനെയും ശരത്ത് ലാലിനെയും അക്രമിസംഘം തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

മാരകമായി വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണത്തിന് കീഴടങ്ങി. കല്യോട്ട് നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം ആണെന്നും സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.

കേസിലെ 24 പ്രതികളില്‍ 14 പേര്‍ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ കോടതി, പത്ത് പ്രതികളെ വെറുതെവിടുകയും ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉള്‍പ്പടെ 24 പ്രതികളാണുള്ളത്. എല്ലാവരും പാര്‍ട്ടിക്കാരാണ്.

 

Continue Reading

kerala

പെരിയ കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി: ഷാഫി പറമ്പില്‍ എം.പി

വിധിയിൽ പൂർണ തൃപ്തിയില്ലന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി.

Published

on

പെരിയ കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷാഫി പറമ്പിൽ എംപി. പ്രതികളെ രക്ഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ശ്രമിച്ചെന്നും സർക്കാർ ഖജനാവിൽ നിന്ന് പ്രതികൾക്ക് വേണ്ടി പണം ഒഴുകിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

വിധിയിൽ പൂർണ തൃപ്തിയില്ലന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി. പത്ത് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയുള്ള ഉന്നത ഗൂഢാലോചനയെന്ന് തെളിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.

കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്‍റെ കള്ളക്കളി പൊളിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പറഞ്ഞു. സിപിഎമ്മിന് കഴുകിക്കളയാനാകാത്ത കറയെന്ന് രമേശ് ചെന്നിത്തലയും സിപിഎമ്മിന്‍റെ മസ്തിഷ്കത്തിനേറ്റ അടിയെന്ന് കെ.കെ.രമയും പറഞ്ഞു.

Continue Reading

india

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ന് 140ാം ജന്മദിനം

ഇന്ന് കാണുന്ന ഇന്ത്യയാക്കി രൂപപ്പെടുത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ട് പിന്നിട്ട് തൻ്റെ വിജയഗാഥ ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നു.

Published

on

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിസംബർ 28 ന് നൂറ്റിനാൽപതാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. 1885-ൽ അലൻ ഒക്ടേവിയൻ ഹ്യൂമിൻ്റെ നേതൃത്വത്തിൽ രൂപിതമായ പാർട്ടി, രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണായക പങ്കു വഹിച്ചിരുന്നു.

ഇരുട്ടിൽ അകപ്പെട്ടുപോയ ഒരുപറ്റം ജനതകളെ വെളിച്ചത്തിൻ്റെ സ്വാതന്ത്യത്തിന്റെ ലോകം കാട്ടികൊടുത്ത് ത്രസിപ്പിച്ച…. ഇന്ന് കാണുന്ന ഇന്ത്യയാക്കി രൂപപ്പെടുത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ട് പിന്നിട്ട് തൻ്റെ വിജയഗാഥ ഇപ്പോഴും മുഴക്കിക്കൊണ്ടിരിക്കുന്നു.

മഹാത്മ ഗാന്ധിയുടെ അഹിംസ വഴികളിലൂടെ പോരാടി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിരവധി സമരങ്ങൾ നയിച്ച്… ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ്, നേതാജി തുടങ്ങി നിരവധി അനവധി സമര നേതാക്കൾ നേടി തന്ന നമ്മുടെ സ്വാതന്ത്യം, ഇന്ന് നൂറ്റാണ്ട് പിന്നിട്ടിട്ടും അതേ പുതുമയോടെ അതിൻ്റെ ജന്മദിനം ആഘോഷിക്കുന്നു.

Continue Reading

Trending