Connect with us

More

റിലയന്‍സ് + എയര്‍സെല്‍ + എം.ടി.എസ്: ‘ജിയോ’യോട് ഏറ്റുമുട്ടാന്‍ അനില്‍ അംബാനിയുടെ പദ്ധതി

Published

on

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അതിവേഗ ഇന്റര്‍നെറ്റും സൗജന്യ ഓഫറുകളും കുറഞ്ഞ താരിഫുമായി മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ഒരു കൈ നോക്കാന്‍ അനില്‍ അംബാനിയുടെ റിയലന്‍സ് കമ്മ്യൂണിക്കേഷന്‍സും (ആര്‍കോം) രംഗത്ത്. മൊബൈല്‍ നെറ്റ്‌വര്‍ക്കായ എയര്‍സെല്ലിനെയും ഇന്റര്‍നെറ്റ് ഡേറ്റാ സേവന രംഗത്തെ പ്രമുഖരായ എം.ടി.എസ്സിനെയും ഒപ്പം ചേര്‍ത്ത്, വിപണിയില്‍ ചലനമുണ്ടാക്കാനാണ് ആര്‍കോമിന്റെ പദ്ധതി.

എയര്‍സെല്ലിന്റെ ഓഹരികളില്‍ പകുതിയും റഷ്യന്‍ കമ്പനിയായ എം.ടി.എസ്സിന്റെ ഇന്ത്യന്‍ ഓഹരികളില്‍ 90 ശതമാനവും സ്വന്തമാക്കിയ റിലയന്‍സ് ഡിസംബര്‍ തുടക്കത്തോടെ വിപണിയില്‍ പുതിയ ഓഫറുകളും സേവനങ്ങളുമായി രംഗപ്രവേശം ചെയ്യും.

മുകേഷ് അംബാനിയുടെ ജിയോയില്‍ തത്വത്തില്‍ ലയിച്ചുവെന്ന് സെപ്തംബര്‍ അവസാന വാരം പ്രഖ്യാപിച്ചെങ്കിലും, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയില്‍ തനിക്കുള്ള മേല്‍ക്കൈ ജ്യേഷ്ഠനു മുന്നില്‍ അടിയറവ് വെക്കേണ്ടതില്ലെന്നാണ് അനില്‍ അംബാനിയുടെ തീരുമാനമെന്നറിയുന്നു. ആര്‍കോം-ജിയോ ലയനം പൂര്‍ണമാവുന്ന ഘട്ടത്തില്‍ വിലപേശലിന് ഇതുപോഗിക്കാം എന്നും അനില്‍ കണക്കുകൂട്ടുന്നു.എയര്‍സെല്ലിനെ ഏറ്റെടുക്കുക

എയര്‍സെല്ലിനെ ഏറ്റെടുക്കുക എന്നത് ദീര്‍ഘകാലമായി റിലയന്‍സിന്റെ പദ്ധതിയിലുണ്ടായിരുന്നു. ഒരു വര്‍ഷത്തെ കൂടിയാലോചനകള്‍ക്കു ശേഷം സെപ്തംബറിലാണ് എയര്‍സെല്‍ ഉടമാ കമ്പനിയായ മാക്‌സിസ് കമ്മ്യൂണിക്കേഷന്‍സിന്റെ 50 ശതമാനം ഓഹരികള്‍ റിലയന്‍സ് വാങ്ങിയത്. ഇരുകമ്പനികളും ഒന്നിച്ചുനിന്ന് പുതിയ കമ്പനി രൂപീകരിക്കാനാണ് ധാരണ. ഈ കമ്പനിയില്‍ ആര്‍കോം 20,000 കോടി രൂപ നിക്ഷേപിക്കും. ഇരുകമ്പനികളും ഒന്നിച്ചുനില്‍ക്കുമ്പോള്‍ 18 കോടി ഉപഭോക്താക്കളാണുണ്ടാവുക. നിലവില്‍ മാര്‍ക്കറ്റിലെ നാലാം സ്ഥാനക്കാരാവും ഇത്.

കഴിഞ്ഞ ജനുവരിയില്‍, ഡേറ്റാ രംഗത്ത് ശ്രദ്ധ നേടിയ എം.ടി.എസ്സിന്റെ ഇന്ത്യന്‍ ഓഹരികളില്‍ 90 ശതമാനം ആര്‍കോം സ്വന്തമാക്കിയിരുന്നു. 90 ലക്ഷത്തോളം ഉപഭോക്താക്കളെയാണ് ഇതുവഴി റിലയന്‍സിന് ലഭിക്കുന്നത്. എം.ടി.എസ്സിന്റെ കൈവശമുള്ള 800/850 മെഗാഹെര്‍ട്‌സ് സ്വന്തമാക്കാനായത് റിലയന്‍സിന് നേട്ടമാണ്.

റിലയന്‍സും എം.ടി.എസ്സും എയര്‍സെല്ലും ചേര്‍ന്നുള്ള പ്രവര്‍ത്തനം 4ജിയിലാണ് തുടക്കത്തില്‍ ശ്ര്ദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ സി.ഡി.എം.എയില്‍ പ്രവര്‍ത്തിക്കുന്ന എം.ടി.എസ്സിനെ പൂര്‍ണമായി ജി.എസ്.എമ്മിലേക്ക് മാറ്റും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും നവംബര്‍ അവസാനത്തോടെ പൂര്‍ണമാവുമെന്നും റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. റിലയന്‍സിന്റെ ഡേറ്റാ കാര്‍ഡ് ഉപയോഗിക്കുന്നവരോട് 4ജിയിലേക്ക് മാറാന്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എം.ടി.എസിന്റെ ഡോങ്കിളുകളും 4ജിയിലേക്ക് മാറേണ്ടി വരും. പൂര്‍ണമായോ സൗജന്യ നിരക്കിലോ ഡോങ്കിളുകളുടെ 4ജി അപ്‌ഗ്രേഡ് നടക്കുമെന്നാണ് അറിയുന്നത്. ജിയോ പ്രഭാവത്തിന്റെ സാഹചര്യത്തില്‍ വന്‍തുക മുടക്കി ഡോങ്കിളും സിം കാര്‍ഡും വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നത് തിരിച്ചടിയാവുമെന്നാണ് ആര്‍കോം കരുതുന്നത്.

kerala

നോമ്പിന് മലപ്പുറത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രന്‍ പുറത്ത് വിടണം: പി.കെ ഫിറോസ്‌

Published

on

നോമ്പിന് മലപ്പുറത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദ്, ഹലാൽ വിവാദം തുടങ്ങിയ വിഷയങ്ങളിൽ പറഞ്ഞ അതേ നുണയാണ് ഈ വിഷയത്തിലും ആവർത്തിക്കുന്നത്. നുണകൾ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുകയാണ്.

രാമനാട്ടുകര മുതൽ എടപ്പാൾ വരെ നോമ്പുകാലത്ത് ഒരു യാത്ര നടത്താൻ സുരേന്ദ്രൻ തയ്യാറായാൽ ഞങ്ങളും കൂടെ വരാം. കച്ചവടമില്ലാത്ത സ്ഥലങ്ങളിൽ നോമ്പ് കാലത്ത് ഹോട്ടൽ അടച്ചിടും. അല്ലാത്ത പ്രദേശങ്ങളിൽ തുറക്കും. ഇത് കച്ചവടത്തിൽ സ്വാഭാവികമാണ്. വെറുപ്പ് പ്രചരിപ്പിക്കുന്ന ആളുകളോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ശരിയല്ല.- അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ച് പഠനം വരട്ടെ. നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിൽ ഏഴായിരത്തിലേറെ തസ്തികകൾ മുസ്ലിംകൾക്ക് നഷ്ടമായിട്ടുണ്ട് എന്നാണ് പറയുന്നത്. ആധികാരികമായ പഠന രേഖയാണിത്. ഒന്നാമത് നഷ്ടം സംഭവിച്ചത് മുസ്ലിംകൾക്കും രണ്ടാമത് ലത്തീൻ കത്തോലിക്കർക്കുമാണ്.

പിന്നോക്ക സംവരണം മുസ്ലിംകൾ കയ്യടക്കി എന്ന് സുരേന്ദ്രൻ പറയുന്നത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്? ജാതി സെൻസസാണ് ഇതിനെല്ലാം പരിഹാരം. അത് നടത്താൻ ബി.ജെ.പി തയ്യാറാകാത്തത് എന്താണ്? കെ. സുരേന്ദ്രൻ ബി.ജെ.പിക്ക് കെണിവെച്ചതാണ്. 20 കോടി മുസ്ലിംകളിൽ ഒരു എം.പി പോലുമില്ലാത്ത ബി.ജെ.പിയാണ് മുസ്ലിംകൾക്ക് മുസ്ലിംലീഗ് വാരിക്കോരി കൊടുക്കുന്നു എന്ന് പറയുന്നത്. 27 ശതമാനം മുസ്ലിംകളുള്ള കേരളത്തിൽ 14 ശതമാനം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാതിനിധ്യം. എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ലീഗ് വാരിക്കോരി കൊടുത്തു എന്ന് പറയുന്നത്. അർഹതപ്പെട്ടത് പോലും ഇല്ലെന്നാണ് കണക്കുകൾ പറയുന്നത്. കണക്ക് വെച്ച് സംസാരിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

Continue Reading

kerala

മുനമ്പം കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി

Published

on

കോഴിക്കോട്: മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി. ആധാരത്തിൽ രണ്ട് തവണ ‘വഖഫ്’ എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയെന്ന് ബോർഡ് വാദിച്ചു. എന്നാൽ ഇതിനെ എതിർത്ത ഫാറൂഖ് കോളജ്, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ചു.

ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. മുഹമ്മദ് സിദ്ദീഖ് സേട്ട് എന്ന വ്യക്തി ഫാറൂഖ് കോളജിന് വേണ്ടി ഭൂമി വഖഫായി നൽകിയ ആധാരമാണ് ജസ്റ്റിസ് രാജൻ തട്ടിൽ പ്രധാനമായും പരിശോധിച്ചത്.

ഇതിൽ രണ്ട് തവണ, ‘വഖഫായി നൽകുന്നു’ എന്ന് പരാമർശിച്ചിട്ടുണ്ടെന്നും ആത്മശാന്തിക്കും ഇസ്‌ലാമിക ആദർശത്തിനും വേണ്ടി സമർപ്പിക്കുന്നു എന്നും പറഞ്ഞതിനാൽ തന്നെ ഇത് വഖഫായി പരിഗണിക്കണമെന്നുമാണ് വഖഫ് ബോർഡ് വാദിച്ചത്. വഖഫ് ഡീഡ് എന്നുതന്നെയാണ് ഇതിനെക്കുറിച്ച് എല്ലാ കോടതി രേഖകളിലും പറയുന്നതെന്നും ബോർഡ് പറഞ്ഞു.

എന്നാൽ ക്രയവിക്രയങ്ങൾക്ക് ഫറൂഖ് കോളജിന് അവകാശമുണ്ടെന്നും ‘സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുകയും ഭൂമി ബാക്കിയുണ്ടാവുകയും ചെയ്താൽ അത് തന്റെ കുടുംബത്തിലേക്ക് തന്നെ തിരികെ വരും’- എന്ന നിബന്ധന കൂടി ഈ ഡീഡിൽ ഉള്ളതിനാൽ ഇതിനെ വഖഫായും സ്ഥിര സമർപ്പണമായും പരിഗണിക്കാനാവില്ലെന്നും ഫാറൂഖ് കോളജിന്റെ അഭിഭാഷകൻ പറഞ്ഞു.

മുനമ്പം നിവാസികൾക്കു വേണ്ടിയും അഭിഭാഷകൻ ഹാജരായിരുന്നു. ഫാറൂഖ് കോളജ് ഇസ്‌ലാമികസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലെന്നും അതിനാൽ അവർക്കായി ഭൂമി നൽകിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നും മുനമ്പം നിവാസികളുടെ അഭിഭാഷകൻ വാദിച്ചു. വാദം നാളെയും തുടരും. നാളെ പറവൂർ സബ് കോടതിയുടെ വിധിയും ഹൈക്കോടതി വിധികളും പരിശോധിക്കും. തുടർച്ചയായി വാദം കേട്ട് ഒരു വിധി പുറപ്പെടുവിക്കാനാണ് ജഡ്ജി തീരുമാനിച്ചിരിക്കുന്നത്.

Continue Reading

kerala

പി.ജി ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 10 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നൽകിയ അപ്പീലിൽ, അഞ്ച് പേർ കുറ്റക്കാരാണെന്ന് മാർച്ച് 27ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു

Published

on

കൊച്ചി: ജെഡിയു നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തിൽ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. ജീവപര്യന്തത്തിനൊപ്പം പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരെ ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്.

ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 10 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നൽകിയ അപ്പീലിൽ, അഞ്ച് പേർ കുറ്റക്കാരാണെന്ന് മാർച്ച് 27ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിലാണ് ഇന്ന് ശിക്ഷ വിധിച്ചത്. രാവിലെ മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായിരുന്നു.

 

Continue Reading

Trending