Connect with us

gulf

ഗസൽ വിരുന്നൊരുക്കാൻ റാസ ബീഗം ആദ്യമായി ദമ്മാമിലെത്തുന്നു

സൗദി ഗവൺമെന്റിന്റെ അനുമതിയോടെ ഒരുക്കുന്ന പരിപാടിയിൽ റാസ ബീഗം ബാൻഡിന്റെ മുഴുവൻ കലാകാരന്മാരുടെയും സാന്നിധ്യം ലൈവ് ഗസൽ സന്ധ്യക്ക് കൂടുതൽ മിഴിവേകും.

Published

on

ദമ്മാം: ആഗോള സംഘടനയായ world Malayalee council ന്റെ അൽ ഖോബാർ പ്രൊവിയൻസിന്റെ ആഭിമുഖ്യത്തിൽ 07/06/2024 വെള്ളിയാഴ്ച കോബാർ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് വൈകിട്ട് 7 മണിക്ക് “മമ കിനാക്കൾ കോർത്ത് കോർത്ത്” എന്ന നാമകരണത്തിൽ മലയാളത്തിലെ പ്രമുഖ ഗസൽ ജോഡികളായ റാസ ബീഗത്തിന്റെ സസൽ വിരുന്ന് സംഘടിപ്പിക്കുന്നു.

സൗദി ഗവൺമെന്റിന്റെ അനുമതിയോടെ ഒരുക്കുന്ന പരിപാടിയിൽ റാസ ബീഗം ബാൻഡിന്റെ മുഴുവൻ കലാകാരന്മാരുടെയും സാന്നിധ്യം ലൈവ് ഗസൽ സന്ധ്യക്ക് കൂടുതൽ മിഴിവേകും.

പ്രശസ്ത പിന്നണി ഗായകൻ ഷഹബാസ് അമനെ ദമ്മാമിന്റെ സംഗീതാസ്വാദർക്ക് പരിചയപ്പെടുത്തിയ ആത്മവിശ്വസത്തിന്റെ ബലത്തിലാണ് WMC ഇത്തവണയും മറ്റൊരു ഗസലുമായി എത്തുന്നത്,

പ്രണയവും വിരഹവും ഒത്തിണങ്ങുന്ന വേറിട്ട സംഗീത വിരുന്നാസ്വദിക്കാൻ എല്ലാ സംഗീതാസ്വകരെയും സ്നേഹപ്പൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു . പരിപാടിക്ക് പങ്കെടുക്കാനുള്ള എൻട്രി കരസ്ഥമാക്കാൻ +966 59 800 9536 , +966 55 830 1341 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് സീറ്റുകൾ ഉറപ്പാക്കാനും സംഗീതാസ്വാദകരെ ഓർമ്മിപ്പിച്ചു.

പ്രസിഡണ്ട് ഷമീം കാട്ടാക്കട , ജനറൽ സിക്രട്ടറി ദിനേശ് , ട്രഷറർ അജിം ജലാലുദ്ദീൻ , ചെയർമാൻ അഷറഫ് ആലുവ, മുഖ്യ രക്ഷാധികാരി മൂസക്കോയ , വനിതാ വിഭാഗം പ്രസിഡണ്ട് ഷംല നജീബ് , വനിതാ വിഭാഗം സിക്രട്ടറി അനു ദിലീപ് , കൺവീനർ നിഷാദ് കുറ്റ്യാടി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending