Connect with us

News

ഒമ്പതു വയസ്സുകാരന്‍ റയാന്‍ യുട്യൂബില്‍ നിന്ന് സമ്പാദിച്ചത് 217.14 കോടി രൂപ!

ഫോര്‍ബ്‌സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാര്‍സ് 2020 പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അമേരിക്കയില്‍ നിന്നുള്ള ഈ കുട്ടി. 2020 ല്‍ റയാന്റെ ചാനല്‍ വ്യൂസ് 1220 കോടിയാണ്. സബ്‌സ്‌ക്രൈബേഴ്‌സ് 4.17 കോടിയും

Published

on

ഈ വര്‍ഷവും യുട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് അമേരിക്കയില്‍ നിന്നുള്ള 9 വയസ്സുകാരന്‍ റയാന്‍ തന്നെ. ‘റയാന്‍സ് ടോയ്‌സ് റിവ്യൂ’ എന്ന യുട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ചിരപരിചിതനായ റയാന്‍ 29.5 ദശലക്ഷം യുഎസ് ഡോളറാണു (ഏകദേശം 217.14 കോടി രൂപ) ഈ വര്‍ഷം സമ്പാദിച്ചത്. ഫോര്‍ബ്‌സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാര്‍സ് 2020 പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അമേരിക്കയില്‍ നിന്നുള്ള ഈ കുട്ടി. 2020 ല്‍ റയാന്റെ ചാനല്‍ വ്യൂസ് 1220 കോടിയാണ്. സബ്‌സ്‌ക്രൈബേഴ്‌സ് 4.17 കോടിയും.
പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റു കളിക്കോപ്പുകളുമാണ് റയാന്റെ ഇഷ്ടമേഖല. യുട്യൂബില്‍ ഇന്നു സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന ‘അണ്‍ബോക്‌സിങ്’ വിഡിയോകളുടെ കുട്ടിപ്പതിപ്പ്. ഒരു കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം വിടാത്ത ഭാഷയില്‍ റയാന്‍ വിശദീകരിക്കും.

2015 ല്‍ റയാന്റെ മാതാപിതാക്കള്‍ ആരംഭിച്ച ‘റയന്‍സ് വേള്‍ഡ്’ എന്ന ചാനലിന് നാലു വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും ഇതിനകം 41.7 ദശലക്ഷം വരിക്കാരുണ്ട്. തുടക്കത്തില്‍ ‘റയാന്‍ ടോയ്‌സ് റിവ്യൂ’ എന്ന പേരിലെ ചാനലില്‍ കൂടുതലും ‘അണ്‍ബോക്‌സിംഗ്’ വിഡിയോകള്‍ ഉള്‍പ്പെട്ടിരുന്നു. കളിപ്പാട്ടങ്ങളുടെ ബോക്‌സുകള്‍ തുറക്കുകയും കളിക്കുകയും ചെയ്യുന്നതായിരുന്നു വിഡിയോകള്‍.

നിരവധി വിഡിയോകള്‍ 100 കോടിയിലധികം വ്യൂകള്‍ നേടിയിട്ടുണ്ട്. ചാനല്‍ ഉണ്ടാക്കിയതിനുശേഷം ഏകദേശം 4300 കോടി വ്യൂകള്‍ ലഭിച്ചുവെന്ന് അനലിറ്റിക്‌സ് വെബ്‌സൈറ്റ് സോഷ്യല്‍ ബ്ലേഡില്‍ നിന്നുള്ള ഡേറ്റ പറയുന്നു.

ഫോബ്‌സിന്റെ റാങ്കിങ്ങില്‍, ടെക്‌സാസില്‍ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കള്‍ നടത്തുന്ന ‘ഡ്യൂഡ് പെര്‍ഫെക്റ്റ്’ ചാനലിനെ റയാന്‍ കാജി കഴിഞ്ഞ വര്‍ഷം തന്നെ മറികടന്നിരുന്നു. വരുമാനത്തില്‍ ഡ്യൂഡ് പെര്‍ഫെക്റ്റ് ആണ് മൂന്നാം സ്ഥാനത്താണ്. ഡ്യൂഡ് പെര്‍ഫെക്റ്റിന്റെ 2020 ലെ വരുമാനം 23 ദശലക്ഷം ഡോളറാണ്. രണ്ടാം സ്ഥാനത്ത് മിസ്റ്റര്‍ ബീസ്റ്റ് (ജിമ്മി ഡൊണാള്‍ഡ്‌സണ്‍) ചാനലാണ്, വരുമാനം 24 ദശലക്ഷം ഡോളര്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കസാക്കിസ്ഥാനിലെ വിമാനഅപകടത്തില്‍ അസര്‍ബൈജാനോട് ക്ഷമ ചോദിച്ച് പുടിന്‍

അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയായിരുന്നു പുടിന്‍ ക്ഷമ ചോദിച്ചത്

Published

on

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ അസെര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനോട് മാപ്പ് പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയായിരുന്നു പുടിന്‍ ക്ഷമ ചോദിച്ചത്. റഷ്യന്‍ വ്യോമമേഖലയില്‍ വച്ച് അപകടം ഉണ്ടായതിലാണ് അസര്‍ബൈജാനോട് പുടിന്‍ ക്ഷമ ചോദിച്ചത്.

‘റഷ്യയുടെ വ്യോമമേഖലയില്‍ നടന്ന അപകടത്തിന് ക്ഷമ ചോദിക്കുന്നു. ചെച്‌നിയയിലെ ഗ്രോസ്‌നിയില്‍ വിമാനം ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍, റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം യുക്രെയ്ന്‍ഡ്രോണുകള്‍ തടയുന്നതിനിടെ ആണ് ‘ദുരന്ത’മുണ്ടായതെന്നും’ പുടിന്‍ പറഞ്ഞു. അപകടത്തിന് പിന്നില്‍ റഷ്യയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ക്ഷമാപണം.

കസാക്കിസ്ഥാനിലെ അക്തൗവിന് സമീപമാണ് 67 യാത്രക്കാരുമായിപോയ വിമാനം അപകടത്തില്‍പ്പെടുന്നത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 38 പേര്‍ അപകടത്തില്‍ മരിച്ചു. വിമാനം തകര്‍ന്ന സംഭവത്തില്‍ ബാഹ്യഇടപെടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിമാനാപകടത്തിന് പിന്നില്‍ റഷ്യന്‍ വിമാന വിരുദ്ധ സംവിധാനമാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Continue Reading

kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു

Published

on

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ കൃഷി വകുപ്പിലെ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. റവന്യു, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് പിന്നാലെയാണ് കൃഷി വകുപ്പിന്റെയും നടപടി.സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇവരില്‍ ഉള്‍പ്പെടുന്നു.

ഇവര്‍ 18% പലിശ സഹിതം തുക തിരിച്ചടയ്ക്കണം. സസ്‌പെന്‍ഷനില്‍ ആയതില്‍ ആറ് പേര്‍ 50000 ത്തിലധികം രൂപ ക്ഷേമ പെന്‍ഷനായി തട്ടിയെടുത്തവരാണ്. ഇതോടെ ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 145 ആയി. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നതായാണ് ധനവകുപ്പ് റിപ്പോര്‍ട്ട്.

Continue Reading

kerala

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ പിടികൂടി വിജിലന്‍സ്

ആലുവ ജോയിന്റ് ആര്‍.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്

Published

on

ആലുവ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ പിടികൂടി വിജിലന്‍സ്.ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരില്‍ നിന്ന് 7000 രൂപ വാങ്ങുന്നതിനിടെ ആലുവ ജോയിന്റ് ആര്‍.ടി ഓഫിസിലെ എം.വി.ഐ താഹിറുദ്ദീനാണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം.

ആലുവ പാലസിന് സമീപം സ്വകാര്യ വാഹനത്തില്‍ വച്ചായിരുന്നു പണം കൈപറ്റിയത്. പണം കൈമാറിയ ഓട്ടോ കണ്‍സള്‍ട്ടന്റ് ഓഫിസിലെ മജീദിനെയും കസ്റ്റഡിയിലെടുത്തു. വിജിലന്‍സ് ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയിലാണ് കണ്ടെത്തിയത്.

Continue Reading

Trending