Culture
റൊണാള്‍ഡോയ്ക്ക് ഇരട്ടഗോള്‍; റയല്‍ മാഡ്രിഡിന് വിജയത്തുടക്കം
 
																								
												
												
											ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അപ്പോയല്‍ എഫ്‌സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. കിരീടം നിലനിര്‍ത്താനുറച്ചാണ് സിദാനും സംഘവും ആദ്യ മത്സരത്തിനിറങ്ങിയത്. ലാലീഗയില്‍ സസ്‌പെന്‍ഷനിലായിരുന്ന റൊണാള്‍ഡോ തിരിച്ചെത്തിയതോടെ ഉണര്‍ന്നു കളിച്ച റയല്‍ മൂന്ന് ഗോളിനാണ് സൈപ്രസ് ക്ലബ്ബ് അപ്പോയല്‍ എഫ്‌സിയെ തകര്‍ത്തത്. രണ്ട് തവണയാണ് റോണോ ലക്ഷ്യം കണ്ടത്. സെര്‍ജ്യോ റാമോസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.
Film
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും
36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.
 
														തിരുവനന്തപുരം: ഏറെ പ്രതീക്ഷയുണര്‍ത്തുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കാനാണ് സാധ്യത. 36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നാളെ വാര്‍ത്താ സമ്മേളനം നടത്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് സൂചന. നടന്‍ പ്രകാശ് രാജിന്റെ അധ്യക്ഷനായ ഏഴംഗ ജൂറിയാണ് അന്തിമ പട്ടിക പരിശോധിക്കുന്നത്.
മികച്ച നടനുള്ള വിഭാഗത്തില്‍ കടുത്ത മത്സരം പ്രതീക്ഷിക്കുന്നു. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടിലെ പ്രധാന താരങ്ങള്‍. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം പുരസ്‌കാര സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്. ‘കിഷ്‌കിന്ധാകാണ്ഡം’ , ‘ലെവല്‍ ക്രോസ്’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ആസിഫ് അലി ശക്തമായ മത്സരാര്‍ഥിയാകുമ്പോള്‍, ‘എആര്‍എം’ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലൂടെ കൈയടി നേടിയ ടൊവിനോയും മുന്നിലാണ്. ‘ആവേശം’ എന്ന ചിത്രത്തിലെ കഥാപാത്രം ഫഹദ് ഫാസിലിനെയും ഫൈനല്‍ റൗണ്ടിലേക്കെത്തിച്ചു.
മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാലും മത്സരിക്കുന്നുവെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത.
മികച്ച ചിത്രത്തിനുള്ള റേസില്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ , ‘ഫെമിനിച്ചി ഫാത്തിമ’ തുടങ്ങിയ ചിത്രങ്ങളാണ് മുന്നില്‍. ഈ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവര്‍ മികച്ച നടിയാവാനുള്ള സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്. അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്.
ജനപ്രിയ ചിത്രങ്ങളുടെ വിഭാഗത്തില്‍ ‘അജയന്റെ രണ്ടാം മോഷണം’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’, ‘പ്രേമലു’, ‘വര്‍ഷങ്ങള്‍ക്കുശേഷം’, ‘സൂക്ഷ്മദര്‍ശിനി’, ‘മാര്‍ക്കോ’, ‘ഭ്രമയുഗം’, ‘ആവേശം’, ‘കിഷ്‌കിന്ധാകാണ്ഡം’ തുടങ്ങിയവയാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്.
Film
കണ്ണൂർ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ പേരിൽ ‘പൊന്നിൻകുടം വഴിപാട്’
 
														Film
‘പരം സുന്ദരി’ മലയാളികളെയും കേരളത്തെയും തെറ്റായി ചിത്രീകരിക്കുന്നു: രഞ്ജിത്ത് ശങ്കര്‍
സിനിമ കേരളത്തെയും മലയാളികളെയും ”വളരെ മോശമായി” ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.
 
														കൊച്ചി: ജാന്‍വി കപൂര്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ നായകനായെത്തിയ പുതിയ ഹിന്ദി ചിത്രം ‘പരം സുന്ദരി’യെ കടുത്ത വിമര്‍ശനവുമായി മലയാള സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. സിനിമ കേരളത്തെയും മലയാളികളെയും ”വളരെ മോശമായി” ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.
തുഷാര്‍ ജലോട്ട സംവിധാനം ചെയ്ത ഈ സിനിമയില്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ഒരു മലയാളി പെണ്‍കുട്ടിയായി അഭിനയിക്കുന്നു. എന്നാല്‍ ചിത്രത്തിലെ മലയാളം സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ ആവിഷ്‌കാരവും സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.
”മറ്റേതൊരു സിനിമയെയും പോലെ തന്നെ ‘പരം സുന്ദരി’യും കേരളത്തെ വളരെയധികം പിന്നാക്കമായ ഒരു സംസ്ഥാനമായി ചിത്രീകരിക്കുന്നു. മൊബൈല്‍ ഡാറ്റയോ ഇന്റര്‍നെറ്റോ പരിണാമമോ ഇല്ലാത്ത പ്രദേശമായി കേരളത്തെ കാണിക്കുന്നതാണ് സിനിമ. യഥാര്‍ത്ഥ കേരളം ഇതിനേക്കാള്‍ മുന്നോട്ടുപോയിരിക്കുകയാണ്. സിനിമകളും അതിനനുസരിച്ച് മാറേണ്ട സമയമിതിവരെ കഴിഞ്ഞു,” എന്നായിരുന്നു രഞ്ജിത്ത് ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ചിത്രത്തില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ഒരു ഉത്തരേന്ത്യന്‍ യുവാവായും ജാന്‍വി കപൂര്‍ മലയാളി പെണ്‍കുട്ടിയായ സുന്ദരിയായും എത്തുന്നു. സിദ്ധാര്‍ഥ് അവതരിപ്പിച്ച കഥാപാത്രം പരം ആണെന്ന് വലിരല വേല ശേഹേല ‘പരം സുന്ദരി’.
ചങ്ങനാശ്ശേരിയിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗ് നടന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മ്മിച്ച ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ മലയാളി നടന്‍ രഞ്ജി പണിക്കരും പ്രധാന വേഷമിട്ടിട്ടുണ്ട്.
- 
																	   kerala3 days ago kerala3 days agoപുത്തനത്താണിയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം 
- 
																	   Film2 days ago Film2 days agoദിലീപ് ചിത്രം ‘ഭഭബ’യില്‍ നിന്ന് ഷാന്‍ റഹ്മാന് പിന്മാറിയോ?; ചര്‍ചചെയ്ത് സോഷ്യല്‍ മീഡിയ 
- 
																	   kerala3 days ago kerala3 days agoസ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 150 രൂപ കുറഞ്ഞു 
- 
																	   kerala3 days ago kerala3 days agoകാറിനും വീടിനും തീ വെച്ച് ആത്മഹത്യാശ്രമം; ആക്രമണത്തിന് കാരണം സാമ്പത്തിക തര്‍ക്കം 
- 
																	   News2 days ago News2 days agoഗസ്സയില്‍ ആക്രമണം തുടരാന്‍ ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില്‍ വീണ്ടും ഇസ്രാഈലി ഡ്രോണുകള്‍ 
- 
																	   crime22 hours ago crime22 hours agoകാറില്‍ സ്കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍ 
- 
																	   kerala2 days ago kerala2 days agoഉച്ചക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് 600 രൂപ കൂടി 
- 
																	   kerala2 days ago kerala2 days agoകൊച്ചി വിമാനത്താവള റെയില്‍വേ സ്റ്റേഷന്; അനുമതി നല്കി കേന്ദ്ര റെയില്‍വേ ബോര്‍ഡ് 


 
									 
																	 
									 
									 
									