Culture
സ്പാനിഷ് സൂപ്പര് കപ്പ്; റയലിന് തകര്‍പ്പന്‍ ജയം; ക്രിസ്റ്റ്യാനോക്ക് ചുവപ്പ് കാര്‍ഡ്
ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പിലെ ന്യൂകാമ്പില്‍ നടന്ന ആദ്യപാത മത്സരത്തില്‍ ബാഴ്‌സലോണക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ തകര്‍ത്തത്. മത്സരത്തില്‍ ക്രിറ്റിയാനോ റൊളാള്‍ഡോ ചുകപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി.
49 ആം മിനിറ്റില്‍ ജെറാര്‍ഡ് പിക്വേയുടെ സെല്‍ഫ്‌ഗോളില്‍ റയല്‍ മുന്നിലെത്തി. 77 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസ്സി ഗോള്‍ മടക്കി. പകരക്കാരനായി എത്തിയ ക്രിസ്ത്യാനോ റൊണാള്‍ഡോയിലൂടെ 79 ആം മിനിറ്റില്‍ റയല്‍ മുന്നിട്ട് നിന്നു. അസന്‍സിയോ നല്‍കിയ മനോഹര ഗോളിലൂടെ തകര്‍പ്പന്‍ ജയവുമായി റയല്‍ ജയിച്ചു കയറുകയായിരുന്നു. ബുധനാഴ്ചയാണ് രണ്ടാം പാദ മത്സരം.
നെയ്മറിനു പകരം ഡെലഫൗ, മെസ്സിക്കും സുവാരസിനുമൊപ്പം ആക്രമണം നയിക്കുന്ന രീതിയിലായിരുന്നു ബാഴ്‌സ ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തി ആയിരുന്നു സൂപ്പര്‍കപ്പ് ആദ്യ പാദത്തിന് സിദാന്‍ തന്റെ സംഘത്തെ ഇറങ്ങിയത്. രണ്ടാം പകുതിയില്‍ പിക്വെയുടെ ഓണ്‍ ഗോള്‍ റയലിനു ലീഡ് നേടിക്കൊടുത്തതോടെ ചൂടു പിടിച്ച കളിയിലേക്ക് 58ാം മിനുട്ടില്‍ പകരക്കാരനായി റൊണാള്‍ഡോയും എത്തി. അതിനു ശേഷമായിരുന്നു വിവാദ തീരുമാനങ്ങള്‍ ഉണ്ടായത്.
76ാം മിനുട്ടില്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ നവാസ് സുവാരസിനെ വീഴ്ത്തിയതിന് നല്‍കിയ പെനാള്‍ട്ടിയാണ് ആദ്യ വിവാദം. സുവാരസിന്റേത് പെനാള്‍ട്ടിക്കു വേണ്ടിയുള്ള ഡൈവ് ആയിരുന്നു എന്ന് റീപ്ലേയില്‍ വ്യക്തമാവുക ആയിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ കിട്ടിയ പെനാള്‍ട്ടി അനായാസം ലക്ഷ്യത്തിലെത്തിച്ച് മെസ്സി സ്‌കോര്‍ 11 എന്നാക്കി. 80ാം മിനിട്ടില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നേറിയ റയല്‍ മാഡ്രിഡിനെ ഒന്നാംതരം സ്‌െ്രെടക്കിലൂടെ റൊണാള്‍ഡോ വീണ്ടും മുന്നിലെത്തിച്ചു.
എന്നാല്‍ ഗോളിനു ശേഷം ജേഴ്‌സിയൂരി ആഹ്ലാദ പ്രകടനം നടത്തിയ റൊണാള്‍ഡോ മഞ്ഞ കാര്‍ഡ് വാങ്ങി. അതിനു തൊട്ടടുത്ത നിമിഷം നടന്ന മറ്റൊരു റയല്‍ നീക്കത്തിനൊടുവില്‍ പെനാള്‍ട്ടി ബോക്‌സില്‍ വീണ റൊണാള്‍ഡോയ്ക്ക് ഡൈവ് എന്നാരോപിച്ച് റഫറി രണ്ടാം മഞ്ഞ കാര്‍ഡും നല്‍കി മാര്‍ച്ചിംഗ് ഓര്‍ഡര്‍ കൊടുത്തു.
പത്തുപേരായി ചുരുങ്ങിയെങ്കിലും റയല്‍ പ്രതിരോധം ഭേദിച്ച് സമനില ഗോള്‍ നേടാന്‍ ബാഴ്‌സയ്ക്കായില്ല. അതേ സമയം മറ്റൊരു കൗണ്ടര്‍ അറ്റാക്കിലൂടെ അസന്‍സിയോ റയലിനു വേണ്ടി വലകുലുക്കി സ്‌കോര്‍ 31 എന്നാക്കി. സൂപ്പര്‍ കപ്പ് രണ്ടാം പാദ മത്സരം ബുധനാഴ്ച റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ വെച്ച് നടക്കും
Film
”ഭ്രമയുഗം ടീമിനും പ്രേക്ഷകര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി”; മമ്മുട്ടി
”ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്‍ പോറ്റിയെ ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് ഈ അംഗീകാരം സമര്‍പ്പിക്കുന്നത്.” മമ്മൂട്ടി തന്റെ പോസ്റ്റില്‍ കുറിച്ചു.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് മമ്മൂട്ടി നന്ദി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം പങ്കുവച്ചത്.
”ഇത്രയും അവിസ്മരണീയ യാത്ര സമ്മാനിച്ച ഭ്രമയുഗം ടീമിന് നന്ദി. കൊടുമണ്‍ പോറ്റിയെ ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകര്‍ക്കാണ് ഈ അംഗീകാരം സമര്‍പ്പിക്കുന്നത്.” മമ്മൂട്ടി തന്റെ പോസ്റ്റില്‍ കുറിച്ചു.
അതോടൊപ്പം, മറ്റ് അവാര്‍ഡ് ജേതാക്കളെയും മമ്മൂട്ടി അഭിനന്ദിച്ചു.
”ഷംല ഹംസ, ആസിഫ്, ടൊവിനോ, സൗബിന്‍, സിദ്ധാര്‍ത്ഥ്, ജ്യോതിര്‍മയി, ലിജോ മോള്‍, ദര്‍ശന, ചിദംബരം, മഞ്ഞുമ്മല്‍ ബോയ്‌സ് ടീം, ബൊഗെയ്ന്‍വില്ല, പ്രേമലു അടക്കം മുഴുവന്‍ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍,” എന്ന് പോസ്റ്റില്‍ പറഞ്ഞു.
‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. അതേസമയം, ‘ഫെമിനിച്ചി ഫാത്തിമ’യിലെ വേഷത്തിന് ഷംല ഹംസയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് ഉള്‍പ്പെടെ പത്ത് അവാര്‍ഡുകള്‍ നേടി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചു.
Film
ഒറിജിനലിനെ വെല്ലുന്ന ഗുണാകേവ്; സംസ്ഥാന പുരസ്‌കാരം അജയന്‍ ചാലിശ്ശേരിക്ക്
കൊടൈക്കനാലിലെ യഥാര്‍ത്ഥ ഗുണാകേവിന്റെ മാതൃകയില്‍ പെരുമ്പാവൂരിലെ ഗോഡൗണില്‍ ഫൈബര്‍ ഉപയോഗിച്ചാണ് ഈ അതിസുന്ദരമായ സെറ്റ് ഒരുക്കിയത്.
എറണാങ്കുളം: ‘ മഞ്ഞുമ്മല്‍ ബോയ്സ് ‘ എന്ന ചിത്രത്തിന് വേണ്ടി 50 അടി ആഴമുള്ള ഗുണാകേവ് പണിത പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരിക്ക് മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കൊടൈക്കനാലിലെ യഥാര്‍ത്ഥ ഗുണാകേവിന്റെ മാതൃകയില്‍ പെരുമ്പാവൂരിലെ ഗോഡൗണില്‍ ഫൈബര്‍ ഉപയോഗിച്ചാണ് ഈ അതിസുന്ദരമായ സെറ്റ് ഒരുക്കിയത്.
ഒന്നര ദശാബ്ദമായി പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്ന ഗുണാകേവിന്റെ ദൃശ്യങ്ങള്‍ സിനിമയില്‍ എങ്ങനെ പകര്‍ത്തിയെന്ന ചോദ്യത്തിന് ഉത്തരം തന്നതായിരുന്നു അജയന്റെ സൃഷ്ടി. കൊടൈക്കനാലില്‍ നിന്ന് പാറകളുടെയും ചെറുകല്ലുകളുടെയും മോള്‍ഡ് എടുത്ത് അതേപോലെ പുനര്‍നിര്‍മിച്ചാണ് സെറ്റ് തയ്യാറാക്കിയത്. മഴ, മഞ്ഞ് തുടങ്ങിയ പ്രകൃതിദൃശ്യങ്ങളും യഥാര്‍ത്ഥ്യമായി ഉള്‍പ്പെടുത്തിയതിലൂടെ പ്രേഷകരെ വിസ്മയിപ്പിച്ചു.
കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ഗുണാകേവ് നേരില്‍ സന്ദര്‍ശിച്ച് ഓരോ വിശദാംശവും പഠിച്ച ശേഷമാണ് സെറ്റ് പണിതത്. പ്രേഷകര്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ തിരിച്ചെറിഞ്ഞത് ഏറ്റവും വലിയ സന്തോഷമാണ് ‘ എന്ന് അജയന്‍ ചാലിശ്ശേരി പറഞ്ഞു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മഹേഷിന്റെ പ്രതികാരം, ട്രാന്‍സ്, പത്തൊമ്പതാം നൂറ്റാണ്ട്, പറവ, വരത്തന്‍, ഇടുക്കി ഗോള്‍ഡ്, റൈഫിള്‍ ക്ലബ്ബ് തുടങ്ങിയ നിരവധി മികച്ച സിനിമകളില്‍ അജയന്റെ കലാസംവിധാനം ഇതിനുമുമ്പും ശ്രദ്ധേയമായിരുന്നു. മികച്ച കലയുടെയും കൃത്യതയുടെയും സമന്വയമായ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയും അതിന്റെ ഗുണാകേവ് സെറ്റും അജയന്‍ ചാലിശ്ശേരിയെ മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായി ഉയര്‍ത്തിയിരിക്കുന്നു.
Film
‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
സ്താനാർത്തി ശ്രീക്കുട്ടന്‍,ഗു, ഫീനിക്സ് , ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെയല്ല കൂടുതല്‍ കുട്ടികളുടെ സിനിമ വരണമെന്ന് പറയേണ്ടതെന്നും ദേവനന്ദ കുറിച്ചു. നേരത്തെ ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ ചിത്രത്തിന്‍റെ സഹ തിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥന്‍ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍’ എന്ന ചിത്രം കുട്ടികള്‍ക്ക് വേണ്ടി ഇറങ്ങിയ ചിത്രമാണെന്നും അതിനെ പരിഗണിക്കാത്തതില്‍ വിഷമമുണ്ടെന്നും ആനന്ദ് പ്രതികരിച്ചു.
ദേവനന്ദയുടെ കുറിപ്പ്
കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. സ്താനാർത്തി ശ്രീക്കുട്ടനും,ഗു,ഫീനിക്സും,ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ, കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിഷേധിച്ചുകൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം.
-
More2 days agoസുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
-
india1 day ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
More2 days agoവെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ കൂട്ടക്കുരുതി; ഫലസ്തീനികള്‍ക്ക് നേരെ വ്യാപക അതിക്രമം
-
kerala2 days agoകണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
-
kerala1 day agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
kerala1 day agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു
-
News2 days agoസുഡാനില്‍ അതിഭീകര സാഹചര്യം: അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മനി, ജോര്‍ദാന്‍, ബ്രിട്ടന്
-
News2 days agoടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ വില്യംസണ്

