Health
അസംസ്‌കൃത സസ്യാഹാരത്തിന്റെ പ്രചാരക ക്ഷീണം ബാധിച്ച് മരിച്ചതായി റിപ്പോർട്ട്

അസംസ്‌കൃത പച്ചക്കറി ഭക്ഷണത്തിന്റെ പ്രചാരക ക്ഷീണം ബാധിച്ച് മരിച്ചതായി റിപ്പോർട്ട്.റഷ്യൻ പൗരയായ ഷന്ന സാംസോനോവ എന്ന 39-കാരിയാണ് മരിച്ചത്.ഇവർ ഒരു ദശാബ്ദക്കാലമായി അസംസ്‌കൃത സസ്യാഹാരമാണ് പിന്തുടർന്നിരുന്നത്. വർഷങ്ങളോളം അസംസ്‌കൃത സസ്യാഹാരം പിന്തുടർന്നതുമൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലം മരിച്ചുവെന്നാണ് റിപ്പോർട്ട്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അസംസ്കൃത ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നുപ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇവർ തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു പര്യടനത്തിനിടെ ജൂലൈ 21 ന് മരിച്ചുവെന്നാണ് പറയുന്നത്.
“കുറച്ച് മാസങ്ങൾക്ക് മുമ്പ്, ശ്രീലങ്കയിൽ വച്ച് ക്ഷീണിതയായി കാണപ്പെട്ട സാംസോനോവയോട് ചികിത്സ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവർ വഴങ്ങിയില്ലെന്നും , വീണ്ടും അവളെ കണ്ടപ്പോൾ ഞാൻ ഭയന്നുപോയി.” യെന്നും അവരുടെ ഒരു സുഹൃത്ത് പറഞ്ഞു.”ഞാൻ അവളുടെ മുകളിൽ ഒരു നിലയാണ് താമസിച്ചിരുന്നത്, എല്ലാ ദിവസവും രാവിലെ അവളുടെ ചേതനയറ്റ ശരീരം കണ്ടെത്തുമെന്ന് ഞാൻ ഭയപ്പെട്ടു. ചികിത്സ തേടാൻ ഞാൻ അവളെ ബോധ്യപ്പെടുത്തി, പക്ഷേ അവൾ അത് തയ്യാറായില്ല ” അയൽവാസിയായ മറ്റൊരു യുവതി പറഞ്ഞു.
എന്തോ അണുബാധ മൂലമാണ് മകൾ മരിച്ചതെന്ന് സാംസോനോവയുടെ അമ്മ പറയുന്നത്. എന്നാൽ, മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മകൾക്ക് തളർച്ച ഉണ്ടായിരുന്നതായി ‘അമ്മ വെളിപ്പെടുത്തി.കഴിഞ്ഞ ഏഴ് വർഷമായി, വേവിക്കാത്ത പച്ചക്കറികളും മധുരമുള്ള ചക്ക, ദുറിയൻ എന്നിവ മാത്രമേ കഴിച്ചിട്ടുള്ളൂവെന്ന് ഒരു അടുത്ത സുഹൃത്ത് പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
Health
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
നിപ ആദ്യമായി റിപ്പോർട്ട് ചെയ്ത 2017 ലാണ് കോഴിക്കോട്ട് ലാബ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്

സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രഖ്യാപിച്ച വൈറോളജി ലാബിന്‍റെ നിര്‍മാണം അനിശ്ചിത്വത്തിലാണ്. നിപ ആദ്യമായി റിപ്പോർട്ട് ചെയ്ത 2017 ലാണ് കോഴിക്കോട്ട് ലാബ് ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ 8 വർഷങ്ങൾക്കിപ്പുറവും ലാബ് ഇപ്പോഴും നിര്‍മാണഘട്ടത്തില്‍ തന്നെയാണ്.
വേഗത്തില്‍ രോഗ നിര്‍ണയം സാധ്യമാക്കുന്നതിനോടൊപ്പം വേഗത്തിലുള്ള പ്രതിരോധപ്രവർത്തനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആധുനിക സജ്ജീകരണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലെവല്‍ മൂന്ന് ലാബ് പ്രഖ്യാപിച്ചത്.
2019 ഐസിഎംആർ അനുവദിച്ച 5.5 കോടി ഉപയോഗിച്ച് നിർമാണം ആരംഭിച്ചെങ്കിലും രണ്ട് തവണ പ്രവൃത്തി മുടങ്ങി. പിന്നീട് 2021 ല്‍ എസ്റ്റിമേറ്റ് തുക 11 കോടിയായി ഉയർത്തി വീണ്ടും പുനരാരംഭിച്ചെങ്കിലും ലാബിൻ്റെ നിർമ്മാണം ഇന്നും പാതി വഴിയിലാണ്.
കരാറുകാരും കേന്ദ്രപൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്‌നമാണ് ലാബിന്റെ പ്രവര്‍ത്തനം വൈകുന്നതിന്റെ പ്രധാനകാരണമായി പറഞ്ഞ് തപിതപ്പാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. നിലവില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന ലാബിലേക്ക് വിതരണം ചെയ്ത വിലകൂടിയ പല ഉപകരണങ്ങള്‍ എത്തിച്ചിട്ട് മാസങ്ങളായി.
മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ നിലവില്‍ പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. തുടര്‍ന്ന് അന്തിമപരിശോധനയ്ക്കായി പുണെ വൈറോളജി ലാബിലേക്ക് അയയ്ക്കും. എന്നാല്‍ കോഴിക്കോട്ടെ വൈറോളജി ലാബ് യാഥാര്‍ത്ഥ്യമാകുന്നതോടെ വേഗത്തിലുള്ള പരിശോധനാഫലം രോഗപ്രതിരോധത്തിനടക്കം സഹായകമാകും.
Health
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന
മെഡിക്കല്‍ കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല

എട്ടുവര്‍ഷമായിട്ടും ആരോഗ്യ വകുപ്പിന്റെ നീതി ലഭിക്കാതെ കോഴിക്കോട് സ്വദേശി ഹര്‍ഷിന. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 2017 ല്‍ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷവും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കേരള മോഡലിനെ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരോഗ്യ വകുപ്പ് തുടരുകയാണ്.
നീതിരഹിതമായ 8 വര്‍ഷങ്ങളെക്കുറിച്ച് തന്നെയാണ് ഹര്‍ഷിന ഇപ്പോഴും പറയുന്നത്. എട്ടുവര്‍ഷം പിന്നിടുമ്പോഴും തീരാത്ത വേദനകളാണ് ഹര്‍ഷിന അനുഭവിക്കുന്നത്. 2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറില്‍ കുടുങ്ങിയതെന്ന് ഹര്‍ഷിന പറയുന്നു. 2022 സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍ നടത്തിയ മറ്റൊരു ശസ്ത്രക്രിയയിലാണ് 12 സെന്റിമീറ്റര്‍ നീളവും 6.1 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക പുറത്തെടുത്തത്.
മെഡിക്കല്‍ കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. ശസ്ത്രക്രിയയില്‍ ഗുരുതരമായ അശ്രദ്ധവരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സ്വതന്ത്രരായി ജോലി ചെയ്യുമ്പോള്‍ താന്‍ വേദനകളിലും ദുരിതങ്ങളിലും തുടരുകയാണെന് ഹര്‍ഷിന പറഞ്ഞു.
ന്യായമായ ആവശ്യത്തില്‍ നീതിരഹിതമായാണ് ഹര്‍ഷിനയോട് ഇതുവരെ ആരോഗ്യവകുപ്പ് പെരുമാറിയത്. ഇപ്പോഴും ഉന്നത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹര്‍ഷിന ആവശ്യപെടുന്നത് ഔദാര്യമല്ല അവരുടെ അവകാശമാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം.
2017ൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ അടക്കം നാല് പേരെ പ്രതി ചേർത്ത് മെഡിക്കൽ കോളേജ് പൊലീസ് 2023 ഡിസംബർ 23ന് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണ തുടരുന്നതിനിടെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും 2024 ജൂണിൽ സ്‌റ്റേ വാങ്ങുകയും ചെയ്തു.
മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെഡിക്കൽ ബോർഡ് ചേർന്ന് ഡോക്ടർമാർക്ക് ക്ലീൻചിറ്റ് നൽകി. പിന്നീട് ഹർഷിന സമരം കടുപ്പിക്കുകയും പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകിയത്. നീതി തേടി ഹർഷിന മെഡിക്കൽ കോളജിന് മുന്നിൽ 106 ദിവസമാണ് സമരമിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2025 ജനുവരി 18ന് ഹർഷിന കോഴിക്കോട് സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
Health
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് ജൂലൈ 3ന്

കോഴിക്കോട്: ആരോഗ്യ മേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥക്കെതിരെ ജൂലൈ 3ന് വ്യാഴാഴ്ച സംസ്ഥാനത്തെ മുഴുവൻ ഡി.എം.ഒ ഓഫീസുകളിലേക്കും മുസ്‌ലിം യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിക്കും. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് മാർച്ച് സംഘടിപ്പിക്കുക. സംസ്ഥാനത്തെ പാവപ്പെട്ട അനേകായിരം പേർ ആശ്രയിക്കുന്ന ആശുപത്രികൾ സർക്കാറിൻ്റെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണിന്ന്. മരുന്ന് വിതരണ കമ്പനികൾക്ക് ഭീമമായ സംഖ്യ കുടിശ്ശിക വരുത്തിയതിനാൽ ആവശ്യമായ മരുന്നുകൾ കിട്ടാനില്ല. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനം നടക്കാത്തതിനാൽ ചികിത്സാമേഖല താറുമാറായിരിക്കുകയാണ്.
ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി ആശുപ്രതികളിൽ ശസ്ത്രക്രിയകൾ ഉൾപ്പടെ നിരന്തരമായി മുടങ്ങുന്നു. ഉപകരണങ്ങളില്ലാത്ത വിവരം മാസങ്ങൾക്ക് മുമ്പേ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ശസ്ത്രക്രിയ അടക്കം മാറ്റിവെക്കേണ്ടി വരുന്നത് അതീവ ഗൗരവതരമാണ്.
ആരോരുമില്ലാതെ അനാഥമായി കിടക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. സാധാരണക്കാർക്ക് വേണ്ടി നടത്തുന്ന ഈ ജനകീയ സമരം വിജയിപ്പിക്കാൻ പ്രവർത്തകരോട് രംഗത്തിറങ്ങാൻ നേതാക്കൾ ആഹ്വാനം ചെയ്തു.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
india2 days ago
1400 ഓളം മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
india2 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു