Connect with us

News

കർണാടക തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് രാഹുലിൻ്റെ നീക്കമെന്ന് ബി.ജെ.പി

Published

on

കർണാടക നിയമസഭാ തെരഞ്ഞെടുപ്പാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി. രാഹുലിൻ്റെ മോദിക്കെതിരായ വാർത്താസമ്മേളനത്തിന് മറുപടിയായി രവിശങ്കർ പ്രസാദാണ് ആരോപണമുന്നയിച്ചത്. രാഹുൽ യു.പി.എ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് മിണ്ടുന്നില്ല. നുണ പറയുകയാണ് രാഹുലെന്നും പ്രസാദ് ആരോപിച്ചു. മോദി സമുദായത്തെ രാഹുൽ അപമാനിച്ചെന്നും ബി.ജെ.പി ആവർത്തിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

2022 മുതല്‍ മോദി നടത്തിയ 38 വിദേശ യാത്രകള്‍ക്ക് ചെലവായത് 258 കോടി രൂപ

ഏറ്റവും ചെലവേറിയത് 2023 ജൂണില്‍ യുഎസ് സന്ദര്‍ശനമായിരുന്നു.

Published

on

2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 38 വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത് 258 കോടി രൂപ. ഏറ്റവും ചെലവേറിയത് 2023 ജൂണില്‍ യുഎസ് സന്ദര്‍ശനമായിരുന്നു. ഇതിനായി 22 കോടിയിലധികം രൂപ ചെലവഴിച്ചു. ഹോട്ടല്‍ ക്രമീകരണങ്ങള്‍, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ക്കുള്ള മറ്റ് ചെലവുകള്‍ എന്നിവ വിശദമായ ചെലവുകളില്‍ ഉള്‍പ്പെടുന്നു.

വ്യാഴാഴ്ച രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നയിച്ച ചോദ്യത്തില്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്കായി ഇന്ത്യന്‍ എംബസികള്‍ ചെലവഴിച്ച ആകെ ചെലവ്, ഹോട്ടല്‍ ക്രമീകരണങ്ങള്‍, കമ്മ്യൂണിറ്റി സ്വീകരണങ്ങള്‍, ഗതാഗതം, മറ്റ് പലവക ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പ്രതികരണത്തില്‍ അവതരിപ്പിച്ച ഡാറ്റ, പ്രധാനമന്ത്രി മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവഴിച്ച തുക, ഔദ്യോഗിക, അനുഗമിക്കുന്ന, സുരക്ഷാ, മാധ്യമ പ്രതിനിധികള്‍ക്കുള്ള ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ വിശദീകരിച്ചു.

2023 ജൂണില്‍ യുഎസ് യാത്രയ്ക്ക് 22,89,68,509 രൂപ ചെലവായി, 2024 സെപ്റ്റംബറില്‍ യുഎസ് സന്ദര്‍ശനത്തിന് 15,33,76,348 രൂപ ചെലവായി. മറ്റ് പ്രധാന യാത്രകളില്‍ 2023 മെയ് മാസത്തില്‍ പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് 17,19,33,356 രൂപ ചെലവായി, 2022 മെയ് മാസത്തില്‍ നേപ്പാള്‍ സന്ദര്‍ശനത്തിന് 80,01,483 രൂപ ചെലവായി, ഗണ്യമായി കുറഞ്ഞ ചെലവായിരുന്നു.
2022 നും 2024 നും ഇടയില്‍ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മ്മനി, കുവൈറ്റ്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുഎഇ, ഉസ്‌ബെക്കിസ്ഥാന്‍, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഗ്രീസ്, പോളണ്ട്, ഉക്രെയ്ന്‍, റഷ്യ, ഇറ്റലി, ബ്രസീല്‍, ഗയാന എന്നിവ ഉള്‍പ്പെടുന്നു.

പോളണ്ട്: 10,10,18,686 രൂപ
ഉക്രെയ്ന്‍: 2,52,01,169 രൂപ
റഷ്യ: 5,34,71,726 രൂപ
ഇറ്റലി: 14,36,55,289 രൂപ
ബ്രസീല്‍: 5,51,86,592 രൂപ
ഗയാന: 5,45,91,495 രൂപ

2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള 38 സന്ദര്‍ശനങ്ങളുടെ ആകെ ചെലവ് ഏകദേശം 258 കോടി രൂപയാണ്.

 

 

 

 

 

 

 

 

 

 

 

Continue Reading

india

‘വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നീതി ഉറപ്പാക്കണം’: പിവി.അബ്ദുല്‍ വഹാബ് എം.പി

Published

on

വിദേശ ജയിലുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടതും, വധശിക്ഷ കാത്തിരിക്കുന്നതും, ദുരിതമനുഭവിക്കുന്നതുമായ ഇന്ത്യൻ പൗരന്മാർക്ക് നീതി ഉറപ്പാക്കണമെന്ന് പി.വി. അബ്ദുൾ വഹാബ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന നിരുത്തരവാദ നിലപാടിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 47 ഇന്ത്യൻ പൗരന്മാർക്ക് വധശിക്ഷ നൽകിയെന്നും 49 പേർ വധശിക്ഷ കാത്തിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ‘ഗവൺമെന്റിന്റെ നിലപാട്, ഞെട്ടിപ്പിക്കുന്നതും നിരുത്തരവാദപരവുമാണ്. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നുവെന്ന് അവകാശപ്പെടുമ്പോൾ, യാഥാർത്ഥ്യം അതല്ല. ‘കോൺസുലാർ സഹായം’ നൽകുന്നതിലും ‘മോചിപ്പിക്കാനും മടക്കി അയക്കാനുമുള്ള’ ശ്രമങ്ങളിലും ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വെറും ഉദ്യോഗസ്ഥപരമായ നടപടിക്രമങ്ങൾ മാത്രമാണെന്നും, ദുർബലരായ ഈ വ്യക്തികൾ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ രാജ്യങ്ങളിലെ ശക്തമായ നിയമങ്ങളാണ് കാരണമെന്ന സർക്കാറിന്റെ ഒഴികഴിവ് അംഗീകരിക്കാനാവില്ല. ഇന്ത്യൻ തടവുകാരുടെ കാര്യങ്ങളിൽ സുപ്രധാന വിവരങ്ങൾ ലഭ്യമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും വിദേശ ഗവൺമെന്റുകളുമായി സജീവമായി ഇടപെടണം. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വഴി നിയമ സഹായം ഉറപ്പാക്കണം. പല തടവുകാർക്കും ഫലപ്രദമായ നിയമപരമായ സഹായം ലഭിക്കുന്നില്ല. ഇത് ദീർഘകാല തടവിനും നീതിരഹിതമായ വിചാരണകൾക്കും കാരണമാകുന്നു. മലേഷ്യയും ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർ വധശിക്ഷ നേരിടുകയാണ്. ദയാഹർജി നൽകുന്നതിനും വധശിക്ഷകൾ തടയുന്നതിനുമുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ അപര്യാപ്തമാണ്. യു.എ.ഇയിൽ നിന്നുള്ള വധശിക്ഷാ വിവരങ്ങൾ ഏറെ വൈകി അറിഞ്ഞത് സർക്കാർ സമീപനത്തിന്റെ തെളിവാണ്. നിർണായക വിവരങ്ങൾ നേടുന്നതിനും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നയതന്ത്ര സമ്മർദ്ദം ശക്തമാക്കണമെന്നും പി.വി അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.

Continue Reading

kerala

തന്റെ നിലപാട് അഴിമതിക്കെതിരെ, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു; സിപിഐ അച്ചടക്ക നടപടിയെ വെല്ലുവിളിച്ച് കെ.ഇ ഇസ്മയില്‍

പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കി നടത്തിയ വിവാദ പ്രസ്താവനയില്‍ മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു.

Published

on

പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കി നടത്തിയ വിവാദ പ്രസ്താവനയില്‍ മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നിരുന്നു. ആറ് മാസത്തേക്കാണ് കെ.ഇ ഇസ്മയിലിനെ സിപിഐ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സിപിഐ അച്ചടക്ക നടപടിയെ വെല്ലുവിളിച്ച് കെ.ഇ ഇസ്മയില്‍. തന്റെ നിലപാട് അഴിമതിക്ക് എതിരാണെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇസ്മയില്‍ പറഞ്ഞു.

സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പി. രാജുവിനെതിരെ സാമ്പത്തികക്രമക്കേട് പരാതി ഉയരുകയും ഇത് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. 75 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്ന പരാതിയില്‍ 2.30 കോടിയുടെ ക്രമക്കേട് നടന്നതായി കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നാലെ രാജുവിനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇതിനെതിരെ കെ.ഇ ഇസ്മയില്‍ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത് കെ.രാജുവിന് മാനസിക സമ്മര്‍ദം ഉണ്ടാക്കിയെന്നും അത് തന്നോട് തുറന്നുപറഞ്ഞിരുന്നെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു. ചില വ്യക്തികള്‍ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നും ഇസ്മയില്‍ പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടെടുത്തിന് നടപടി സ്വീകരിക്കണം എന്ന് എറണാകുളം ജില്ലാ കൗണ്‍സിലിന്റെ ആവശ്യം ഉയര്‍ന്നിരുന്നു. പിന്നാലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ കെ.ഇ ഇസ്മയിലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയരുകയും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

 

Continue Reading

Trending