Connect with us

india

രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്

Published

on

വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും. ടി20 ലോകകപ്പ് ഫൈനലില്‍ കിരീട വിജയത്തിനു പിന്നാലെയാണ് താരത്തിന്റെയും വിരമിക്കല്‍ തീരുമാനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയ്ക്കായി കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ മുമ്പ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ജഡേജ, ഫീല്‍ഡിലെ അനിഷേധ്യ സാന്നിധ്യം കൂടിയായിരുന്നു.

ഇന്ത്യയ്ക്കായി 74 ടി20 മത്സരങ്ങള്‍ കളിച്ച ജഡേജ 54 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 515 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

india

നീറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു; വിദ്യാഭ്യാസം സംസ്ഥാന വിഷയമാക്കണം -വിജയ്

സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിജയ് പറഞ്ഞു.

Published

on

നീറ്റ് പരീക്ഷയ്‌ക്കെതിരെ നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യത്തോട് യോജിക്കുന്നു. സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിജയ് പറഞ്ഞു.

നീറ്റ് പരീക്ഷ നിര്‍ത്തലാക്കുക മാത്രമാണ് പരിഹാരമെന്ന് തമിഴക വെട്രി കഴകം (ടിവികെ) മേധാവി പറഞ്ഞു. വൈദ്യപരിശോധന നിര്‍ത്തലാക്കാനുള്ള ടിഎന്‍ സംസ്ഥാന അസംബ്ലിയുടെ പ്രമേയത്തെ വിജയ് പിന്തുണച്ചു, നീറ്റില്‍ ആളുകള്‍ക്ക് അവരുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.

‘നീറ്റ് പരീക്ഷയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തിന് നീറ്റ് ആവശ്യമില്ല. നീറ്റില്‍ നിന്ന് ഒഴിവാക്കുക മാത്രമാണ് ഏക പരിഹാരം. സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയ നീറ്റിനെതിരായ പ്രമേയത്തെ ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റില്‍ നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് കൊണ്ടുവരണം- ”വിജയ് പറഞ്ഞു.

Continue Reading

india

ഹിന്ദു പരാമർശം; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഉദ്ധവ് താക്കറെ

‘പാര്‍ലമെന്റിലെ പ്രസംഗത്തിനിടയില്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തിനെതിരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. ഞാന്‍ രാഹുലിന്റെ പ്രസംഗം കേട്ടതാണ്. ഞങ്ങളാരും ഹിന്ദുത്വത്തെ അപമാനിക്കുന്നവരോ അത്തരം നടപടികള്‍ അംഗീകരിക്കുന്നവരോ അല്ല. ബി.ജെ.പിയുടേത് ഹിന്ദുത്വമല്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദുത്വത്തെ ഉപേക്ഷിച്ചത് ബി.ജെ.പിയാണ്. അവര്‍ മുന്നോട്ട് വെക്കുന്ന ആശയം ഹിന്ദുത്വമല്ലെന്ന് ഞാനും പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Published

on

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശം സംബന്ധിച്ച വിവാദത്തില്‍ പിന്തുണയുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. രാഹുല്‍ ഹിന്ദുത്വത്തെ അപമാനിച്ചിട്ടില്ലെന്ന് ഉദ്ധവ് പറഞ്ഞു.

‘പാര്‍ലമെന്റിലെ പ്രസംഗത്തിനിടയില്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തിനെതിരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. ഞാന്‍ രാഹുലിന്റെ പ്രസംഗം കേട്ടതാണ്. ഞങ്ങളാരും ഹിന്ദുത്വത്തെ അപമാനിക്കുന്നവരോ അത്തരം നടപടികള്‍ അംഗീകരിക്കുന്നവരോ അല്ല. ബി.ജെ.പിയുടേത് ഹിന്ദുത്വമല്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദുത്വത്തെ ഉപേക്ഷിച്ചത് ബി.ജെ.പിയാണ്. അവര്‍ മുന്നോട്ട് വെക്കുന്ന ആശയം ഹിന്ദുത്വമല്ലെന്ന് ഞാനും പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതോടൊപ്പം ശിവന്റെ ചിത്രം കാണിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചപ്പോള്‍ അത് തടയാന്‍ ബി.ജെ.പി ശ്രമിച്ചു, ഇതാണോ ഹിന്ദുത്വം എന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ഹിന്ദുമതത്തെ മുഴുവന്‍ അപമാനിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട ഗാന്ധിയുടെ പ്രസംഗത്തില്‍ രണ്ട് തവണ ഇടപെട്ട മോദിയെ കൂടാതെ, കുറഞ്ഞത് അഞ്ച് കാബിനറ്റ് മന്ത്രിമാരെങ്കിലും രാഹുലിനെതിരെ പ്രതികരിച്ചിരുന്നു. ഒപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തിലും വിദ്വേഷത്തിലും ഇടപെടുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇത് കൂടാതെ അഗ്‌നിവീര്‍ പദ്ധതിയെയും ന്യൂനപക്ഷങ്ങളെയും സംബന്ധിച്ച് ലോക്സഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങളും സ്പീക്കര്‍ ഓം ബിര്‍ല നീക്കം ചെയ്തിരുന്നു.

ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റിനുള്ള അഗ്‌നിവീര്‍ പദ്ധതിയെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. അഗ്‌നിവീര്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം യൂസ് ആന്റ് ത്രോ പദ്ധതിയാണെന്നും , കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇടപെട്ട് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ തള്ളി.

Continue Reading

india

ലോറിയിൽ നാരങ്ങ കൊണ്ടുപോയ യുവാക്കൾക്കും രക്ഷയില്ല; പശുക്കടത്ത് ആരോപിച്ച് ഗോ സംരക്ഷകരുടെ ക്രൂരമർദനം

സോനു ബൻഷിറാം, സുന്ദർ സിങ് എന്നിവർക്കാണ്

Published

on

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവറെയും ജീവനക്കാരനെയും ഗോ സംരക്ഷകര്‍ അതിക്രൂരമായി മര്‍ദിച്ചു. ചുരു ജില്ലയിലെ സദല്‍പുരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിയാന ഫത്തേഹ്ബാദ് സ്വദേശികളായ സോനു ബന്‍ഷിറാം (29), സുന്ദര്‍ സിങ് (35) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ജയ്പുരില്‍നിന്ന് പഞ്ചാബിലെ ബാത്തിന്‍ഡയിലേക്ക് ലോറിയില്‍ നാരങ്ങ കൊണ്ടുപോവുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ ഒരു സംഘമാളുകള്‍ ബൈക്കിലും ജീപ്പിലും പിന്തുടരാന്‍ തുടങ്ങി. ലോറി ലസേരി ഗ്രാമത്തിലെ ടോള്‍ ബൂത്തിന് സമീപമെത്തിയപ്പോള്‍ ആളുകള്‍ വടി കൊണ്ട് വാഹനത്തെ അടിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇവരെ പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. പശുക്കടത്തല്ലെന്ന് ഇരുവരും പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല. ഇവരുടെ മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ടുപേരെയും നിലത്തിട്ട് അടിക്കുന്നത് വിഡിയോയില്‍ കാണാം. കൂടാതെ മുഖത്ത് ചെരിപ്പുകൊണ്ട് അടിക്കുകയും തലയില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ട്.

ഗുരുതര പരിക്കേറ്റ ഇരുവരെയും പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഏഴുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

രാജ്യത്ത് ഗോ സംരക്ഷകരുടെ ആക്രമണം ദിനംപ്രതി വര്‍ധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് ആക്രമണത്തില്‍ മരണപ്പെട്ടത്. കഴിഞ്ഞമാസം ഛത്തീസ്ഗഢില്‍ പോത്തുകളെ കൊണ്ടുപോകുന്നതിനിടെ മൂന്നുപേരെ ജനക്കൂട്ടം ആക്രമിച്ച് കൊന്നിരുന്നു.

Continue Reading

Trending