Connect with us

kerala

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഈ മാസം 28 വരെ അടച്ചിടും

ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് 5 വരെ നീട്ടും

Published

on

ഇ- പോസ് മെഷീന്‍ നെറ്റ്‌വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ ഷോപ്പുകള്‍ 28 വരെ അടച്ചിടും. 29 മുതല്‍ റേഷന്‍ വിതരണം ചെയ്യുക ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് 5 വരെ നീട്ടും.

സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ മൂന്ന് ദിവസത്തെ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഈ മാസത്തെ റേഷന്‍ വിതരണത്തിന് മെയ് അഞ്ച് വരെ സമയം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

kerala

‘വിശാല ഖബറിടം ഒരുക്കി വെച്ചോ’; രാഹുല്‍ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യര്‍ക്കുമെതിരെ ഭീഷണി മുഴക്കി ബിജെപി

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യര്‍ക്കുമെതിരെ ഭീഷണി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍.

Published

on

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യര്‍ക്കുമെതിരെ ഭീഷണി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. ‘വിശാല കബറിടം ഒരുക്കി വച്ചോ’യെന്നാണ് ബിജെപി രാഹുലിനും സന്ദീപിനെതിരെ ഭീഷണി മുഴക്കിയത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കൊലവിളി പ്രസംഗത്തില്‍ പ്രതിഷേധിച്ച് പാലക്കാട് ബിജെപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ബിജെപിയുടെ കൊലവിളി. നേരത്തെ തങ്ങളുടെ നേതൃത്വം തീരുമാനിച്ചാല്‍ രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയില്‍ ഉണ്ടാവില്ലെന്നും ബിജെപി ജില്ലാ സെക്രട്ടറി ഓമനക്കുട്ടന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം എല്‍എ ഓഫീസിലേക്ക് നടന്ന ബിജെപി മാര്‍ച്ചിനിടെയായിരുന്നു ഓമനക്കുട്ടന്റെ വിവാദ പ്രസംഗം.

രാഹുലിനെ പാലക്കാട് കാലുകുത്തിച്ചത് പാലക്കാട് ജനങ്ങളാണെന്നും രാഹുലിനെതിരെ ഭീഷണി മുഴക്കിയ ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷെതിരെ പൊലീസ് കേസെടുക്കാത്തത് മനഃപൂര്‍വമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്‍എസ്എസ് സ്ഥാപകന്റെ പേര് പദ്ധതികളിലേക്ക് ഒളിച്ചു കടത്താനാണ് ബിജെപി ശ്രമമെന്നും. ഹെഡ്‌ഗേവാറിന്റെ പേര് പദ്ധതിക്ക് നല്‍കാനുള്ള ബിജെപിയുടെ ശ്രമം കോണ്‍ഗ്രസ് തടയുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

kerala

പാലക്കാട് വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട് ഗോണ്ടിയ സ്റ്റേഷനില്‍ ഒന്നിലധികം ദിവസങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

Published

on

പാലക്കാട് ഗോണ്ടിയ സ്റ്റേഷനില്‍ ഒന്നിലധികം ദിവസങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. മേയ് ഒന്നിന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് രാവിലെ 6.15ന് ആരംഭിക്കുന്ന നമ്പര്‍ 22648 തിരുവനന്തപുരം-കോര്‍ബ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മേയ് മൂന്നിന് കോര്‍ബയില്‍നിന്ന് വൈകുന്നേരം 7.40ന് ആരംഭിക്കുന്ന നമ്പര്‍ 22647 കോര്‍ബ-തിരുവനന്തപുരം നോര്‍ത്ത് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ പൂര്‍ണമായി റദ്ദാക്കി.

മേയ് ഏഴിന് എറണാകുളത്തു നിന്ന് രാവിലെ 8.40ന് ആരംഭിക്കുന്ന നമ്പര്‍ 22816 എറണാകുളം-ബിലാസ്പുര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മേയ് അഞ്ചിന് ബിലാസ്പുര്‍ ജങ്ഷനില്‍നിന്ന് രാവിലെ 8.15ന് ആരംഭിക്കുന്ന നമ്പര്‍ 22815 ബിലാസ്പുര്‍-എറണാകുളം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.

 

Continue Reading

kerala

മാസപ്പടിക്കേസ്; പേര് വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണം; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്.

Published

on

മാസപ്പടിക്കേസില്‍ പേര് വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഹരജിയില്‍ മുഖ്യമന്ത്രി, മകള്‍ ടി.വീണ എന്നിവര്‍ ഉള്‍പ്പടെ 19 എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഇവരെ കൂടാതെ കേന്ദ്രസര്‍ക്കാര്‍, ഇന്ററിം ബോര്‍ഡ് ഓഫ് സെറ്റില്‍മെന്റ്, സെബി, സിബിഐ, സിഎംആര്‍എല്‍, സിഎംആര്‍എല്‍ രജിസ്റ്റാര്‍, ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത, ഭാര്യ, ജീവനക്കാര്‍, എക്സാലോജിക് സൊലൂഷ്യന്‍സ്, കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ അടക്കം 19 കക്ഷികള്‍ക്കാണ് നോട്ടീസ്.

സിബിഐ അന്വേഷണ ആവശ്യവുമായി ബന്ധപ്പെട്ട് എതിര്‍കക്ഷികളെ കൂടി കേള്‍ക്കാനുള്ള പ്രാഥമിക നടപടിയാണിത്. വിശദീകരണം കേട്ട ശേഷമായിരിക്കും തുടര്‍നടപടികള്‍.

 

Continue Reading

Trending