Connect with us

local

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നീട്ടി

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസരത്തിൽ ലഭിക്കുന്ന അപേക്ഷകളിന്മേൽ മാത്രമേ തുടർ നടപടി സ്വീകരിക്കാൻ കഴിയൂ.

Published

on

 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച്  ഒന്ന് (വെള്ളിയാഴ്ച) വരെ നീട്ടിയതായും എല്ലാ മാസവും റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്‌ഡേഷനായി  അനുവദിക്കുന്ന അവധി ഇത്തവണ മാർച്ച് രണ്ട്, ശനിയാഴ്ച ആയിരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. മാർച്ച് മാസം നീല കാർഡുടമകൾക്ക് നിലവിലെ വിഹിതത്തിനു പുറമെ ഒരു കാർഡിന് 4 കിലോ അരിയും  വെള്ളകാർഡിന് 5 കിലോ അരിയും 10.90 പൈസ നിരക്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ പൂർണ്ണമായും ഓൺലൈൻ ആണ്. ആയതിനാൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസരത്തിൽ ലഭിക്കുന്ന അപേക്ഷകളിന്മേൽ മാത്രമേ തുടർ നടപടി സ്വീകരിക്കാൻ കഴിയൂ. എന്നാൽ ഗുരുതര രോഗബാധിതർക്ക് മുൻഗണനാ കാർഡിനുള്ള അപേക്ഷ എല്ലാ മാസവും 19-ാം തീയതി ബന്ധപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട്  നല്കാവുന്നതാണ്.

local

കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി

Published

on

ജുബൈൽ:സഊദി കെഎംസിസി ജുബൈൽ കേന്ദ്ര കമ്മിറ്റി റമദാൻ 2025 റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ്, വൃക്ക- അർബുദ രോഗ നിർണ്ണയം തുടങ്ങിയ ചികിൽസാ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധന സഹായം നൽകി.
കെഎംസിസിയുടെ ധന സഹായം ട്രസ്റ്റ് ചെയർമാനും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വികെ ഇബ്രാഹിം കുഞ്ഞ് സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ ജനറൽ സെക്രട്ടറി സിറാജ് ആലുവയിൽ നിന്നും ഏറ്റുവാങ്ങി.

കളമശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറിയും അൽകോബാർ കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറിയുമായ
അഷറഫ് പാനായിക്കുളം,ആലങ്ങാട് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അമീറലി ചിറയം എന്നിവർ പങ്കെടുത്തു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള സി എച്ച് സെൻ്ററുകളും ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററുകൾ അടക്കം ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി 24 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയതായി ജൂബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ ആർ സലാം ആലപ്പുഴ,ബഷീർ വെട്ടുപാറ, അസീസ് ഉണ്ണിയാൽ, ഷിബു കവലയിൽ പല്ലാരിമംഗലം എന്നിവർ അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ മദ്രസാധ്യാപകൻ മരിച്ചു

കൂടെയുണ്ടായിരുന്ന കാവനൂർ സ്വദേശി ഷഹബാസ് അഹമ്മദും ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്. 

Published

on

കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകൻ മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാവനൂർ സ്വദേശി ഷഹബാസ് അഹമ്മദും ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. മടവൂർ സിഎം മഖാം ഉറൂസ് കഴിഞ്ഞു മടങ്ങുകയായിരുന്നു ഇരുവരും. തിരിച്ചു വരുന്ന വഴിയിൽ കുന്നമംഗലം പത്താം മൈലിൽ വെച്ച് ബൈക്കും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

കെഎസ്ആർടിസി ബസ് കുന്നമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഹയാത്രികനായിരുന്ന ഷഹബാസ് അഹമ്മദ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

kerala

നിപ പേടി വേണ്ട; യുവതിക്ക് മഷ്തിക്ക ജ്വരം

ഇന്നലെ രാത്രിയോടെ കുറ്റിപ്പുറം സ്വദേശിനിയായ യുവതിയെ രോഗ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Published

on

കുറ്റിപ്പുറം : നാട്ടുകാരെ മണിക്കൂറുകൾ മുൾമുനയിലാക്കിയ നിപ പേടിക്ക് ആശ്വാസം. നിപ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 41 കാരിക്കാണ് പരിശോധനയിൽ രോഗം നിപ അല്ലന്ന് സ്ഥിതീകരിച്ചത്. ഇന്നലെ രാത്രിയോടെ കുറ്റിപ്പുറം സ്വദേശിനിയായ യുവതിയെ രോഗ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രദേശത്തെ ഒരു ആശുപത്രിയിൽ ചികിത്സയ തേടിയ യുവതിക്ക് നിപ ആണെന്ന സംശയത്തിലെത്തുകയായിരുന്നു. ഇത് കാട്ട് തീ പോലെ പടർന്നു. ഇത് നാട്ടുകാരെ ആശയിലാക്കിയിരുന്നു. എന്നാൽ ഇന്ന് (ശനി) ആശുപത്രി അധികൃതർ നടത്തിയ വിദഗ്ധ പരിശോധനയിലും ടെസ്റ്റിലുമെല്ലാം രോഗം മഷ്തിക ജ്വരമാണെന്ന് കണ്ടെത്തുകയായിരുന്നു. യുവതിക്ക് തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നടത്തി വരികയാണ്.

Continue Reading

Trending