Connect with us

Culture

നോട്ടുനിരോധനത്തിന് പിന്തുണയുമായി രത്തന്‍ടാറ്റ

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ പിന്തുണച്ച് രത്തന്‍ടാറ്റ. സര്‍ക്കാരിന്റേത് ധീരമായ നടപടിയാണെന്ന് ടാറ്റ ട്വിറ്ററില്‍ കുറിച്ചു.

നോട്ട് പിന്‍വലിക്കലിലൂടെ അഴിമതിയും കള്ളപ്പണവും തടയാനാകും. സര്‍ക്കാര്‍ പിന്തുണ അര്‍ഹിക്കുന്നുവെന്നും ടാറ്റ വ്യക്തമാക്കി. മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ രാജ്യമെമ്പാടും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ് രത്തന്‍ടാറ്റയുടെ പരാമര്‍ശം. മോദിക്കെതിരെ വിദേശമാധ്യമങ്ങളും വിമര്‍ശിച്ചു രംഗത്തുവന്നിട്ടുണ്ട്.

സര്‍ക്കാരിനെതിരെ അകാലിദളും ശിവസേനയും രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കളും നോട്ട് നിരോധനത്തെ എതിര്‍ത്തിട്ടുണ്ട്. അംബാനിയും അദാനിയും നോട്ട് നിരോധനം മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ബിജെപി എംഎല്‍എ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ പാര്‍ലമെന്റിലും കനത്ത പ്രതിഷേധമാണുയരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു.

Published

on

ജാര്‍ഖണ്ഡിന്റെ 14-ാം മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി നാലാം തവണയാണ് ഹേമന്ദ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവുന്നത്. റാഞ്ചിയിലെ മൊറാദാബാദ് മൈതാനിയിലായിരുന്നു ചടങ്ങ്.

ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യ സഖ്യനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കഗാന്ധി, കെ.സി. വേണുഗോപാല്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ബിഹാര്‍ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍, ഭാര്യ സുനിത കെജ്‌രിവാള്‍, എം.പി. രാഘവ് ഛദ്ദ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മന്ത്രിസഭാ രൂപവത്കരണത്തില്‍ ഉടന്‍തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. നാലു എം.എല്‍.എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയായിരിക്കും സഖ്യകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സ്വീകരിക്കുക. 81 ആംഗ നിയമസഭയില്‍ ഹേമന്ദ് സോറന്റെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യത്തിന് 56 സീറ്റാണ് ലഭിച്ചത്.

പരമാവധി 12 ആംഗ മന്ത്രിസഭയാണ് രൂപവത്കരിക്കാന്‍ കഴിയുക. നാല് എം.എല്‍.എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുല സ്വീകരിച്ചാല്‍ കോണ്‍ഗ്രസിന് നാലുമന്ത്രിമാരേയും ആര്‍.ജെ.ഡിക്കും ഇടതു പാര്‍ട്ടികള്‍ക്കും ഒന്നുവീതം മന്ത്രിമാരേയും ലഭിക്കും.

Continue Reading

Film

നടൻ സൗബിൻ ഷാഹിറിന്റെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

പറവ ഫിലിംസ് കമ്പനി, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫിസ് അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. 

Published

on

നടന്‍ സൗബിന്‍ ഷാഹിറിന്‌റെ കൊച്ചി ഓഫിസില്‍ ആദായ നികുതി വകുപ്പ് പരിശോധന. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്പനി, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫിസ് അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ സാമ്പത്തിക വിജയത്തിന്‌റെ പേരില്‍ വലിയ തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണം സൗബിന്‍ ഷാഹിര്‍ നേരിട്ടിരുന്നു. സംഭവത്തില്‍ ഇഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇന്‍കംടാക്‌സിന്‌റെ കൊച്ചി യൂണിറ്റും അന്വേഷണം നടത്തുന്നത്. വിവരശേഖരണത്തിന്‌റെ ഭാഗമായാണ് പരിശോധന എന്നാണ് വിവരം.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിർമാതാക്കൾ വഞ്ചിച്ചെന്ന് കാണിച്ച് ആലുവ സ്വദേശിയായ സിറാജ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി കേസ് എടുത്തത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിർമാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നൽകിയ പരാതി. നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് എഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.

എന്നാൽ 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർഥമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Continue Reading

More

വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ വി.വി നസീമ ടീച്ചര്‍ അന്തരിച്ചു

രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്

Published

on

കാഞ്ഞങ്ങാട്: വനിതാ ലീഗ് സംസ്ഥാന ട്രഷററും കേരള അറബിക് ടീച്ചര്‍ഴ്സ് ഫെഡറഷന്‍ സംസ്ഥാന ചെയര്‍ പെഴ്സനും അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിനി വി.വി നസീമ ടീച്ചര്‍ അന്തരിച്ചു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്.കരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ (ഗഅഠഎ) സംസ്ഥാന ചെയര്‍പേഴ്‌സന്‍ കൂടിയായിരുന്നു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ അധ്യാപികയായും സേവനനുഷ്ടിച്ചിട്ടുണ്ട്. നേരത്തെ വനിതാ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുള്ള നസീമ ടീച്ചര്‍ മുസ്ലിം ലീഗിന്റെ കരുത്തുറ്റ വനിതാ മുഖങ്ങളിലൊരാളായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് സുഹറ മംബാട് പ്രസിഡന്റായും അഡ്വ. പി കുല്‍സു ജനറല്‍ സെക്രട്ടറിയുമായുള്ള വനിതാ ലീഗ് സംസ്ഥാന കമിറ്റിയില്‍ ട്രഷററായി നസീമ ടീച്ചറെ തിരഞ്ഞെടുത്തത്. മരണ വിവരമറിഞ്ഞ് പ്രമുഖ ലീഗ് നേതാക്കള്‍ അനുശോചിച്ചു. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: മന്‍സൂര്‍ (വിദ്യാര്‍ത്ഥി), നസ്രി. മരുമകന്‍: നൗശാദ്. സഹോദരങ്ങള്‍. അബ്ദുല്‍ സലാം, അബ്ദുല്‍ നാസര്‍, ബശീര്‍, മറിയം, സഫിയ, നഫീസ, മൈമൂന, ഫൗസിയ, പരേതനായ കുഞ്ഞബ്ദുല്ല

Continue Reading

Trending