Connect with us

kerala

ഫലസ്തീൻ ലോകജനതയുടെ വേദന: റഷീദലി ശിഹാബ് തങ്ങൾ

പതിറ്റാണ്ടുകളായി സ്വാന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീൻ ജനത
ഭീകരവാദികളല്ല തങ്ങളുടെ നാടിൻ്റെ വിമോചന പോരാളികള്‍

Published

on

മദീന സയണിസ്റ്റ് ഭീകരരുടെ അക്രമത്തിനിരയായി കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയുടെ ദുരിതപൂർണ്ണമായ ജീവിതം ലോകജനതയുടെ വേദനയാന്നെന്ന് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.മുൻ വഖഫ് ബോർഡ് ചെയർമാനും മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡൻ്റുകൂടിയായ തങ്ങൾ കുടുംബസമേതം ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.

പതിറ്റാണ്ടുകളായി സ്വാന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന ഫലസ്തീൻ ജനത
ഭീകരവാദികളല്ല തങ്ങളുടെ നാടിൻ്റെ വിമോചന പോരാളികളാണെന്നും.
ഫലസ്തിൻ ജനതക്കാവശ്യമായ വെള്ളവും വെളിച്ചവും പാർപ്പിടങ്ങളും ആശുപത്രികളും തകർത്ത് തരിപ്പണമാക്കി ഇസ്രായേൽ ഭീകരസയണിസ്റ്റ് ഭരണകൂടത്തിൻ്റെ കിരാതമായ അക്രമ തേർവാഴ്ച്ചക്ക് മുമ്പിൽ പിടഞ്ഞ് മരിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കം മനുഷ്യ ജീവനുകൾക്ക് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോകജനതയുടെ പിന്തുണയും പ്രാർഥനയുമുണ്ടാകണെമെന്നും റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു.

ലോകരാജ്യങ്ങൾക്ക് മുമ്പിൽ വ്യക്തമായ നിലപാടുണ്ടായിരുന്ന ഇന്ത്യ ഏത് കാലത്തും ഫലസ്തീൻ ജനതക്കൊപ്പമായിരുന്നു. ഫലസ്തീൻ അറബികളുടെ രാജ്യമാണെന്ന് പറഞ്ഞ
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജിയും ചേരി ചേരാ നയങ്ങളുടെ വ്യക്തമായ ഇന്ത്യയുടെ നിലപാടുകൾ പറഞ്ഞ നെഹ്രുവും ഇന്ദിരാഗാന്ധിയക്കമുള്ള ഇന്ത്യയുടെ പ്രഗത്ഭരായ ഭരണാധികാരികളും ഉയർത്തി പിടിച്ച നിലപാടുകളെല്ലാം എല്ലാ കാലവും ഫലസ്തീൻ ജനതയോടൊപ്പമായിരുന്നു. വർത്തമാനകാല ഇന്ത്യയുടെ സംഘപരിവാർ ഭരണാധികാരികൾ അധിനിവേശ ശക്തികളായ ഇസ്രായേലിനനുകൂലമായ നിലപാടെടുക്കുമ്പോൾ ഇന്ത്യരാജ്യം ഇത്രയും കാലം അനുവർത്തിച്ച് പോന്നിരുന്ന നയങ്ങൾക്കെതിരും ദുഖകരവുമാണെന്നും ജനാധിപത്യ ഇന്ത്യയിലെ ജനത ഈ നിലപാടുകൾക്കെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദീനയിലെത്തിയ റഷീദലി തങ്ങളെ കെ എം സി സി നേതാക്കളായ സൈത് മൂന്നിയൂർ, സമദ് പട്ടനിൽ, ഗഫൂർ പട്ടാമ്പി, മഹബൂബ് കീഴ്പറമ്പ് ,ഷംസുമലബാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

kerala

മുന്നേറി പ്രിയങ്ക; ചെറുത്തുനില്‍ക്കാന്‍ ആവാതെ എല്‍.ഡി.എഫും ബിജെപിയും

പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

Published

on

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വലിയ ഭൂരിപക്ഷേെത്താടെ പ്രിയങ്ക ഗാന്ധി മുന്നോട്ട് കുതിക്കുകയാണ്. വോട്ടെണ്ണല്‍ മൂന്നുമണിക്കൂറിലേക്ക് കടക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒരു ലക്ഷവും കടന്നു.

എന്നാല്‍ തുടക്കം മുതലേ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയെ കടത്തിവെട്ടിക്കാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടില്ല. പോള്‍ചെയ്ത വോട്ടിന്റെ 70 ശതമാനം വോട്ടും പ്രിയങ്ക നേടുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുക്കൊണ്ടിരിക്കുന്നത്.

പ്രിയങ്കയെയും രാഹുലിനെയും കടന്നാക്രമിച്ച് എല്‍.ഡി.എഫ് നടത്തിയ പ്രചാരണങ്ങളൊന്നും വിലപോയില്ല എന്നതാണ് വോട്ടെണ്ണലില്‍ തെളിയുന്നത്.

Continue Reading

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

kerala

‘ഷാഫി പറമ്പിലിന്റെ പിന്‍ഗാമി’; രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

Published

on

പാലക്കാട് വോട്ടെണ്ണല്‍ നടന്നുക്കൊണ്ടിരിക്കെ പുതിയ എം.എല്‍.എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനം അറിയിച്ച് വി ടി ബല്‍റാം. ”പാലക്കാട് രാഹുല്‍ തന്നെ. ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എം.എല്‍.എ.യാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദി”, എന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ആദ്യ ഘട്ടത്തില്‍ ബിജെപി മുന്നിട്ട് നിന്നെങ്കിലും പടിപടിയായി രാഹുല്‍ കോട്ട തകര്‍ത്ത് മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. നിലവില്‍ 1418 വോട്ടുകള്‍ക്ക് രാഹുല്‍ ലീഡ് ചെയ്യുകയാണ്.

 

Continue Reading

Trending