Categories: indiaNews

ബലാത്സംഗ കേസ്; ഏഴ് വര്‍ഷത്തിനിടയില്‍ 12-ാം തവണ പരോളിനിറങ്ങി ദേര സച്ച സൗദ നേതാവ്

ന്യൂ ഡല്‍ഹി: ഏഴ് വര്‍ഷത്തിനിടയില്‍ 12-ാം തവണ പരോളിനിറങ്ങി ദേര സച്ച സൗദ നേതാവും ബലാത്സംഗ കേസിലെ പ്രതിയുമായ ഗുര്‍മീത് റാം റഹീം സിംഗ്. വരാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്‍പ് 30 ദിവസത്തെ പരോളാണ് ഗുര്‍മീതിന് ലഭിച്ചത്. ആദ്യ 10 ദിവസം സിര്‍സ ആശ്രമത്തിലും ബാക്കി 20 ദിവസം ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ബര്‍നവ ആശ്രമത്തിലുമാണ് ഗുര്‍മീത് തങ്ങുക. അറസ്റ്റിലായതിന് ശേഷം ഇതാദ്യമായാണ് പരോള്‍ കാലയളവില്‍ ദേര ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിര്‍സ ആശ്രമം സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്

രണ്ട് ശിഷ്യരെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം ഇന്ന് രാവിലെയോടെയാണ് റോഹ്തക്കിലെ സുനാരിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്, ഹരിയാനയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഗുര്‍മീത് പുറത്ത് ഇറങ്ങിയിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ഇയാള്‍ക്ക് വലിയ ആരാധകരുള്ളതിനാള്‍ നേരത്തെയും ദേരയ്ക്ക് കാര്യമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി ഇയാള്‍ക്ക് പരോള്‍ അനുവധിച്ചിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഹരിയാന നിയമസഭാ- പഞ്ചായത്ത് – മുനിസിപ്പല്‍ കോപ്പറേഷന്‍ തെരഞ്ഞെടുപ്പ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്, ആദംപൂര്‍ ഉപതെരഞ്ഞെടുപ്പ്, പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പ്, ബറോഡ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയ സമയങ്ങളില്‍ എല്ലാം ഗുര്‍മീതിന് പരോള്‍ അനുവദിക്കുകയും പുറത്തുവിടുകയും ചെയ്തിരുന്നു.

webdesk18:
whatsapp
line