Connect with us

kerala

‘ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല’; അന്‍വറിനെ തള്ളി വി.ഡി. സതീശന്‍

അന്‍വര്‍ ഇതുപോലുള്ള തമാശകള്‍ പറയരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് തന്റെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കണമെന്ന പി.വി. അന്‍വറിന്റെ ആവശ്യം തള്ളി വി.ഡി. സതീശന്‍. അന്‍വര്‍ ഇതുപോലുള്ള തമാശകള്‍ പറയരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ചേലക്കരയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കും എന്ന മട്ടില്‍ ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ് പുറത്തു വരുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. അന്‍വര്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നെന്നും ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയെ യു.ഡി.എഫ് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടെന്നും സതീശന്‍ പറഞ്ഞു.

വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കും പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനുമെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും പ്രതിപക്ഷം പറയുന്ന അതേ കാര്യങ്ങളാണ് അന്‍വറും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ സ്ഥാര്‍ത്ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്നും ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രമ്യ ഹരിദാസിനെ മാറ്റണമെന്ന് അന്‍വര്‍ തമാശ പറയരുതെന്നും ഈ വിഷയത്തില്‍ ഇനി ഒരു ചര്‍ച്ചയുമില്ലെന്നും സതീശന്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗംഭീരമാക്കാന്‍ യുഡിഎഫ്; പ്രിയങ്ക ഗാന്ധിയുടെ പത്രികസമര്‍പ്പണത്തിന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമെത്തും

കല്പറ്റയില്‍ ബുധനാഴ്ച റോഡ് ഷോ

Published

on

വയനാട് പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇരുപത്തിമൂന്നാം തീയതി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. വയനാട് ജില്ലാ കളക്ടര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള നേതാക്കള്‍ പത്രിക സമര്‍പ്പണത്തിന് പ്രിയങ്കയോടൊപ്പം വയനാട്ടില്‍ എത്തും.

നാമനിര്‍ദേശ സമര്‍പ്പണത്തിന് മുമ്പ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കുന്ന വലിയ റോഡ് ഷോക്ക് നേതൃത്വം നല്‍കും. റോഡ് ഷോ ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ശേഷമാണ് ജില്ലാ കളക്ടറുടെ ഓഫിസില്‍ നാമനിര്‍ദേശം സമര്‍പ്പിക്കാനായി എത്തുക.

പ്രമുഖ ദേശീയ, സംസ്ഥാന നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രിയങ്കാ ഗാന്ധിക്ക് പിന്തുണ നല്‍കി ചടങ്ങില്‍ പങ്കെടുക്കും.

അതെസമയം പത്രിക സമര്‍പ്പണത്തിന് മുന്‍പ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് അനുഗ്രഹം വാങ്ങി.

Continue Reading

kerala

ജമ്മു കശ്മീര്‍ സ്ഫോടനം: സ്‌ഫോടന സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ബോംബ് കുഴിച്ചിടുകയായിരുന്നുവെന്നും വിവരമുണ്ട്.

ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. തോക്കുകളും വെടിക്കോപ്പുകളും ഭീകരനില്‍ നിന്ന് കണ്ടെത്തി.

സോനാമാര്‍ഗ് മേഖലയില്‍ സെഡ്-മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്.

Continue Reading

kerala

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

അപകടം നടന്ന ഉടനെ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Published

on

മലപ്പുറം: മലപ്പുറം മേൽമുറി അണ്ണാച്ചിപ്പടിയിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ ചമ്രവട്ടം സ്വദേശി നക്കിയത്ത് ബഷീർ ആണ് മരിച്ചത്. പുറത്തൂർ സ്വദേശിക്ക് പരിക്കേറ്റു. അപകടം നടന്ന ഉടനെ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Continue Reading

Trending