kerala
റംസിയുടെ ആത്മഹത്യ: ഹാരിസിന്റെ മാതാവും സീരിയല്‍ നടിയും പ്രതികളാവും; മുന്‍കൂര്‍ ജാമ്യത്തിന് നീക്കം
റിമാന്‍ഡില്‍ കഴിയുന്ന ഹാരിസുമായി ബന്ധമുണ്ടായിരുന്ന നിരവധിപേരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. സീരിയല്‍ നടിയെയും ഹാരിസിന്റെ മാതാപിതാക്കളെയും തെളിവുകള്‍ ശേഖരിച്ചശേഷം വീണ്ടും ചോദ്യംചെയ്യും. മരിച്ച യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. പൂര്‍ണമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചശേഷമാകും അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുക.
കൊട്ടിയം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. സംഭവത്തില്‍ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന കൊല്ലം പള്ളിമുക്ക് ഇക്ബാല്‍നഗര്‍ സ്വദേശി ഹാരിസിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിശ്ചയിച്ച വിവാഹത്തില്‍നിന്ന് വരന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്യുന്നത്.
ഹാരിസിന്റെ മാതാവും സഹോദരഭാര്യയായ സീരിയല്‍ നടിയും കേസില്‍ പ്രതികളായേക്കും. വ്യക്തമായ തെളിവുകള്‍ ശേഖരിച്ചാകും ഇവരുടെ അറസ്റ്റ്. സീരിയല്‍ നടിയെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്യുകയും ഇവരുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ചില സുപ്രധാന തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം.
റിമാന്‍ഡില്‍ കഴിയുന്ന ഹാരിസുമായി ബന്ധമുണ്ടായിരുന്ന നിരവധിപേരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. സീരിയല്‍ നടിയെയും ഹാരിസിന്റെ മാതാപിതാക്കളെയും തെളിവുകള്‍ ശേഖരിച്ചശേഷം വീണ്ടും ചോദ്യംചെയ്യും. മരിച്ച യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. പൂര്‍ണമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചശേഷമാകും അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുക.
ഹാരിസും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന ആരോപണത്തിലും അന്വേഷണം നടക്കുന്നുണ്ട്. മധ്യ കേരളത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടന്നതെന്നാണ് വിവരം. ഇതിനായി ജമാഅത്തിന്റെ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജമാഅത്തും രംഗത്തെത്തി. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ മേല്‍നോട്ടത്തില്‍ ചാത്തന്നൂര്‍ അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ ഒമ്പതംഗസംഘമാണ് പഴുതടച്ച അന്വേഷണം നടത്തുന്നത്.
ഇതിനിടെ കേസില്‍ പ്രതിയാകുമോ എന്ന് ഭയന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ നീക്കംനടക്കുന്നതായും സൂചനയുണ്ട്. സംഭവത്തില്‍ വനിത കമീഷന്‍ അന്വേഷണ വിവരങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപത്തെ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് 24കാരിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
kerala
‘ഇ.പി ജയരാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി. ജയരാജനുമായി ചര്‍ച്ച നടത്തിയിരുന്നു എന്നാൽ ബി.ജെ.പി അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇ.പി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇ.പി. ജയരാജന്‍ സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, എല്ലാ ആളുകളെയും ബി.ജെ.പിയില്‍ എടുക്കാന്‍ പറ്റില്ലല്ലോ. ജയരാജന് ഞങ്ങളുടെ കൂടെവരാന്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് അദ്ദേഹത്തെ അത്ര താല്‍പര്യമില്ലായിരുന്നു. പ്രകാശ് ജാവദേക്കറെ കണ്ടതും അതിനുവേണ്ടിയായിരുന്നു. എല്ലാവരുമായും സംസാരിച്ചിട്ടുണ്ട്. ജരാജന്‍ വേണ്ട എന്നാണ് ബി.ജെ.പിയില്‍ ഉണ്ടായ വികാരം. കാരണം, ജയരാജനേപ്പോലുള്ള ആള്‍ക്ക് പറ്റിയ പാര്‍ട്ടിയല്ല ബി.ജെ.പി,’ അബ്ദുല്ലക്കുട്ടി പറഞ്ഞു.
തന്‍റെ മകനെ ബി.ജെ.പി സ്ഥാനാർഥിയാക്കാൻ ശ്രമം നടന്നെന്ന് ജയരാജൻ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. തന്റെ മകനെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ വിളിച്ചിരുന്നു. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി, നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും ഇ.പി ജയരാജൻ പറയുന്നു.
‘എറണാകുളത്ത് ഒരു വിവാഹച്ചടങ്ങിൽവെച്ച് അവർ മകനെ പരിചയപ്പെടുകയും ഫോൺനമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവൻ ഫോൺ എടുത്തില്ല. ഇവർ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവർ എത്ര നിസാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞത്.’ തിങ്കളാഴ്ച പുറത്തിറങ്ങിയ ‘ഇതാണെന്റെ ജീവിതം’ എന്ന ആത്മകഥയിലെ ‘വീണ്ടും വിവാദം’ എന്ന അധ്യായത്തിൽ ഇ.പി പറയുന്നു. ബി.ജെ.പി നേതാവ് പ്രകാശ്ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് മകനെ ബി.ജെ.പി നേതാവ് ബന്ധപ്പെട്ട കാര്യവും ജയരാജന്‍ വെളിപ്പെടുത്തുന്നത്.
kerala
കിണറ്റില്‍ വീണ് കുഞ്ഞ് മരിച്ച കേസ്; അമ്മ കുറ്റം സമ്മതിച്ചു
കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞ് അമ്മ മുബഷിറ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
തളിപ്പറമ്പ് (കണ്ണൂര്‍): കിണറ്റില്‍ വീണ് മരണമെന്നായിരുന്നു ആദ്യം കരുതിയത് എന്നാല്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞ് അമ്മ മുബഷിറ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
കുറുമാത്തൂര്‍ ഡെയറി ജുമാമസ്ജിദിന് സമീപം വസിക്കുന്ന ആമിഷ് അലന്‍ എന്ന കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മുബഷിറയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി, സമീപവാസി കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്കും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആദ്യം മുബഷിറ പൊലീസിനോട് പറഞ്ഞത്, കുളിമുറിയില്‍ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞ് കൈയില്‍നിന്ന് വഴുതി കിണറ്റിലേക്കുവീണു എന്നായിരുന്നു. എന്നാല്‍ സംഭവത്തെച്ചൊല്ലി പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍, മുബഷിറ കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞതായി സമ്മതിച്ചു.
കുഞ്ഞിന്റെ പിതാവ് ജാബിര്‍ ആണ്, അദ്ദേഹം കുടക് കുശാല്‍നഗറില്‍ ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. സഹോദരങ്ങള്‍: സഫ ഫാത്തിമ, അല്‍ത്താഫ്, അമന്‍.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
kerala
വൈക്കത്ത് ബൈക്ക് അപകടം; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു
ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ വൈക്കം-പൂത്തോട്ട റോഡിലെ നാനാടത്ത് ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.
കോട്ടയം: വൈക്കത്ത് നടന്ന ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ വൈക്കം-പൂത്തോട്ട റോഡിലെ നാനാടത്ത് ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.
പൂത്തോട്ടയിലെ സ്വകാര്യ കോളേജിലേക്കു ബൈക്കില്‍ പോകുന്നതിനിടെ മുന്നിലുള്ള വാഹനത്തെ മറിക്കടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതുമായി പരിക്കേറ്റ ഇര്‍ഫാനെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വൈക്കം ഇര്‍ഫാന്‍ മന്‍സില്‍ നാസറിന്റെ മകനായ ഇര്‍ഫാന്‍ ബി.എസ്.സി സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിയായിരുന്നു. സംഭവത്തില്‍ വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
india1 day ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
More2 days agoസുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
-
kerala2 days agoകണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
-
kerala1 day agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
More2 days agoവെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ കൂട്ടക്കുരുതി; ഫലസ്തീനികള്‍ക്ക് നേരെ വ്യാപക അതിക്രമം
-
News2 days agoസുഡാനില്‍ അതിഭീകര സാഹചര്യം: അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മനി, ജോര്‍ദാന്‍, ബ്രിട്ടന്
-
News2 days agoടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ വില്യംസണ്
-
kerala1 day agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു

