Connect with us

kerala

വിവരക്കേട് പറയരുത്, അറിയില്ലെങ്കില്‍ ചോദിച്ചു മനസിലാക്കണം: വി. മുരളീധരനോട് ചെന്നിത്തല

അതേസമയം, നെഹ്‌റു ട്രോഫി വള്ളം കളി സംബന്ധിച്ച വി. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.സി വേണുഗോപാലും രംഗത്തെത്തി.

Published

on

കൊച്ചി: നെഹ്‌റു ട്രോഫി വള്ളംകളി സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നടത്തിയ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വള്ളം തുഴഞ്ഞതുകൊണ്ടാണോ നെഹ്‌റു ട്രോഫി എന്ന പേരിട്ടതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നെഹ്റു ട്രോഫിയെക്കുറിച്ച് മുരളീധരന് അറിയില്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ചു മനസിലാക്കണം. വിവരക്കേട് വിളിച്ചു പറയരുത്. ഗോള്‍വാള്‍ക്കറുടെ പേര് ഒരു കാരണവശാലും ഇടാന്‍ അനുവദിക്കില്ല. കേരളത്തിലെ ജനങ്ങള്‍ അത് അംഗീകരിക്കില്ല. അതിനേക്കാളും ശശി തരൂരിന്റെ നിര്‍ദേശത്തോടാണ് എനിക്ക് യോജിപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡോക്ടര്‍ പല്‍പ്പുവിന്റെ പേരിടണം.’- ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

അതേസമയം, നെഹ്‌റു ട്രോഫി വള്ളം കളി സംബന്ധിച്ച വി. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.സി വേണുഗോപാലും രംഗത്തെത്തി. കേന്ദ്രമന്ത്രി നടത്തിയത് പദവിക്ക് ചേരാത്ത പ്രസ്താവനയെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ജിസിബി) ആക്കുളത്തുള്ള പുതിയ ക്യാമ്പസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ ഗോള്‍വാള്‍ക്കറുടെ പേരു നല്‍കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടാണ് വി. മുരളീധരന്‍ വിവാദ പ്രസ്താവന നടത്തിയത്. ജവഹര്‍ലാല്‍ നെഹ്റു കായികതാരമായിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്ന അദ്ദേഹത്തിന്റെ ചോദ്യമാണ് വിവാദത്തിന് കാരണമായത്.

 

kerala

സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിയത് 588 കുട്ടികള്‍

2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു

Published

on

സംസ്ഥാനത്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ 18ന് താഴെയുള്ള 588 കുട്ടികള്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. എല്ലാ ജില്ലയിലും പ്രവര്‍ത്തിക്കുന്ന 14 ഡി- അഡിക്ഷന്‍ കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2021ല്‍ 681 ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നത്. എന്നാല്‍ 2024ല്‍ 2880 പേരായി ഉയര്‍ന്നു.

ലഹരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡാര്‍ക്ക്‌നെറ്റിലെ അജ്ഞാത മാര്‍ക്കറ്റുകളും ഫോറങ്ങളും വഴിയുള്ള ലഹരി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസിന് പുറമെ, മറ്റ് ഏജന്‍സികളുടെ സഹായം തേടിയേക്കും. ലഹരിക്കേസുകളില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കുന്നുണ്ട്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.

Continue Reading

kerala

ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്

Published

on

ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കരുവാറ്റ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍, കരുവാറ്റ എന്‍എസ്എസ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കരുവാറ്റ സ്വദേശി അഭിമന്യു എന്നിവരുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. രണ്ട് സംഘങ്ങളിലായി ആറ് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇതിനിടെ അഭിമന്യുവിനെയും ആല്‍ഫിനെയും കാണാതാവുകയായിരുന്നു. ഇവര്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്

അതേസമയം സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും

Published

on

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ്. അനധികൃത സ്വത്തുസമ്പാദനം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പന, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എഡിജിപിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

അതേസമയം സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി.വി അന്‍വറിന്റെ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

Continue Reading

Trending