Connect with us

kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് ചെന്നിത്തല

Published

on

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്ന് ചെന്നിത്തല പറഞ്ഞു. കായംകുളം കൊലപാതകം കോണ്‍ഗ്രസിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു മണിക്കൂറുകള്‍ക്കകം പാളിപ്പോയ അനുഭവം ഇവിടെയും സംഭവിക്കും. രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പി നടത്തിയ അഭിപ്രായപ്രകടനം അനവസരത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.

രാഷ്ട്രീയ കൊലപാതകം ആണെന്ന് പറയാനാവില്ല എന്നാണ് കേസന്വേഷിക്കുന്ന ഡി.വൈ.എസ്.പി. വ്യക്തമാക്കിയത്. കൊല നടത്താനുള്ളവരെ പോറ്റിവളര്‍ത്തുകയും ജയിലില്‍ ആകുമ്പോള്‍ അവര്‍ക്ക് വേണ്ടി പിരിവ് നടത്തുകയും കൊലയെ ന്യായീകരിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. സ്വര്‍ണകള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതിയും പിന്‍വാതില്‍ നിയമനം ഉള്‍പ്പെടെ നാണക്കേടില്‍ മുഖം നഷ്ടപ്പെട്ട സിപിഎം രക്തസാക്ഷികളെ തേടി നടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിനായി നിഷ്പക്ഷമായ അന്വേഷണം നടത്തണം. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതകരിച്ചിരുന്നു.

kerala

ഫോട്ടോഗ്രഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു

ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രം​ഗത്ത് എത്തിയത്

Published

on

ഫോട്ടോ​ഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രം​ഗത്ത് എത്തിയത്. ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

 

Continue Reading

kerala

കൈക്കൂലിക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇ ഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍

Published

on

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി ഹൈക്കോടതിയില്‍. പരാതിക്കാരന്‍ ഇ ഡി കേസിലെ പ്രതിയെന്നും പിടിയിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു. അതേസമയം പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്‍സ് എസ് പി പി എസ് ശശിധരന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥനെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ അതിനിടെയാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തത്. പരാതിക്കാരന്റേത് ഗൂഢ ഉദ്ദേശമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. താന്‍ നിരപരാധിയാണെന്നും പരാതിക്കാരന്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇ ഡി ഉദ്യോഗസ്ഥന്‍ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ഒന്നാം പ്രതിയെ വിളിപ്പിക്കുമെന്ന് വിജിലന്‍സ് എസ് പി പറഞ്ഞു.

ഇതിനിടെ 30 ലക്ഷം രൂപ അഡ്വവാന്‍സായി നല്‍കിയാല്‍ കേസെടുക്കാം എന്ന് പരാതിക്കാരനും കേസിലെ രണ്ടാംപ്രതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.

ജാമ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കേസിലെ പ്രതികളായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവര്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഏഴുദിവസം തുടര്‍ച്ചയായി ഹാജരാവാനാണ് നിര്‍ദ്ദേശം.

Continue Reading

india

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി

ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്

Published

on

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് റാപ്പര്‍ വേടന് എതിരെ എന്‍ഐഎയ്ക്ക് പരാതി. ബിജെപി പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് പരാതി നല്‍കിയത്. വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ മിനി കൃഷ്ണ കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കപട ദേശീയ വാദിയെന്ന് വേടന്‍ അവഹേളിച്ചുവെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. എന്‍ഐഎയ്ക്ക് പുറമെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് മിനി കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പങ്കുവച്ചാണ് മിനിയുടെ പ്രതികരണം.

ഹിന്ദു ഐക്യ വേദി, ആര്‍എസ്എസ് നേതാക്കള്‍ വേടന് എതിരെ നിരന്തരം ആധിക്ഷേപങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായകന് എതിരെ പരാതി സമര്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല, ആര്‍എസ്എസ് നേതാവ് എന്‍ ആര്‍ മധു എന്നിവരായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വേടനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് സംഘടിപ്പിച്ച സംഗീത പരിപാടിക്ക് പിന്നാലെ ആയിരുന്നു ആരോപണങ്ങളുടെ തുടക്കം. റാപ്പ് സംഗീതത്തിന് എസ്.സി-എസ്.ടി വിഭാഗവുമായി പുലബന്ധമില്ലെന്നും വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും കെ പി ശശികല ആരോപിച്ചിരുന്നു.

 

Continue Reading

Trending