Connect with us

Culture

മതേതരത്വവും സാമുദായിക സൗഹാര്‍ദവും എക്കാലത്തും ചന്ദ്രികയുടെ പ്രാണവായു: രമേശ് ചെന്നിത്തല

പാണക്കാട് കുടുംബവും ചന്ദ്രികയും എനിക്ക് നല്‍കുന്ന സ്‌നേഹവാല്‍സല്യങ്ങള്‍ക്ക് നന്ദി പറയുന്നു. ചന്ദ്രിക എക്കാലവും എന്റെ പ്രിയപ്പെട്ട മാധ്യമം തന്നെയാണ്.

Published

on

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച മാധ്യമസ്ഥാപനമാണ് ചന്ദ്രിക. പ്രതിവാര പത്രമായി 1934ല്‍ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച ചന്ദ്രിക 1940കളില്‍ കോഴിക്കോട്ടെത്തിയതോടെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അധഃസ്ഥിതരുടെയും ജിഹ്വയായി മാറി. മഹാന്‍മാരായ കെ.എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും ദീര്‍ഘദര്‍ശിത്വത്തോടെ വളര്‍ത്തിയെടുത്ത ചന്ദ്രിക ഇന്ന് കേരളത്തിലെ എണ്ണപ്പെട്ട മാധ്യമ സ്ഥാപനമായി മാറിയിരിക്കുകയാണ്.

ന്യൂനപക്ഷങ്ങളുടേയും ദളിത് പിന്നോക്ക വിഭാഗങ്ങളുടേയും ശബ്ദമായി മാറാന്‍ ചന്ദ്രികക്ക് കഴിഞ്ഞതാണ് അതിന്റെ എക്കാലത്തെയും വലിയ പ്രസക്തിയെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ മുഖപത്രമായിരിക്കുമ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ചന്ദ്രിക എക്കാലത്തും സന്നദ്ധമായിരുന്നു എന്ന് അതീവ സന്തോഷത്തോടെ എനിക്ക് പറയാന്‍ കഴിയും. മതേതരത്വവും മതസൗഹാര്‍ദവും എക്കാലത്തും ചന്ദ്രികയുടെ പ്രാണവായുവായിരുന്നു. ഞാനടക്കമുള്ള എത്രയോ കോണ്‍ഗ്രസ് നേതാക്കളുടെ ലേഖനങ്ങള്‍ ചന്ദ്രിക വലിയ പ്രാധാന്യത്തോടെ എപ്പോഴും പ്രസിദ്ധീകരിക്കാറുള്ളതും ഞാനോര്‍ക്കുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധമാണ് ചന്ദ്രികയുമായി എനിക്കുള്ളത്. ദിവംഗതനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എനിക്ക് പകര്‍ന്നു നല്‍കിയിട്ടുള്ള സ്‌നോഹ വാത്സല്യങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. അതേപോലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നില്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന സ്‌നേഹത്തിനും വിശ്വാസത്തിന് ഞാന്‍ അദ്ദേഹത്തോടെ ഏറെ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. പാണക്കാട് കുടുംബവും ചന്ദ്രികയും എനിക്ക് നല്‍കുന്ന സ്‌നേഹവാല്‍സല്യങ്ങള്‍ക്ക് നന്ദി പറയുന്നു. ചന്ദ്രിക എക്കാലവും എന്റെ പ്രിയപ്പെട്ട മാധ്യമം തന്നെയാണ്.

FOREIGN

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു

Published

on

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.

കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

Continue Reading

Business

ഈ കുതിപ്പ് എങ്ങോട്ടാ? സ്വർണ വില 65,000 കടക്കുമോ?

ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.

Published

on

കഴിഞ്ഞ ദിവസം ​സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045രൂപയും പവന് 64,360 രൂപയുമായി.

പ​ത്തു​ദി​വ​സം മുമ്പുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരത്തിലെത്തിയത്. ഗ്രാ​മി​ന്​ 35 രൂ​പ വ​ർ​ധി​ച്ച്​ 8070ഉം ​പ​വ​ന്​ 280 രൂ​പ വ​ർ​ധി​ച്ച്​ 64,560 രൂ​പ​യു​മാ​യിരുന്നു അന്നത്തെ വില. എന്നാൽ, ഇന്നലെ പവന് 360രൂപ കുറഞ്ഞ് 64,200 ആയിരുന്നു.

ഈ ​വ​ർ​ഷം മാ​ത്രം7,360 രൂ​പ​യാണ് ഒരുപവൻ സ്വർണത്തിന്​ വ​ർ​ധി​ച്ച​ത്. ഇതോടെ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യാ​യ അ​ഞ്ച്​ ശ​ത​മാ​ന​വും ജി.​എ​സ്.​ടി​യും ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത്​ ഒ​രു​പ​വ​ൻ സ്വ​ർ​ണം വാ​ങ്ങ​ണ​മെ​ങ്കി​ൽ 70,000 രൂ​പ​ക്ക്​ മു​ക​ളി​ൽ ന​ൽ​ക​ണം.

ഇതിന് മുമ്പ് ​ഫെ​ബ്രു​വ​രി 11നാ​ണ്​ സ്വ​ർ​ണ​ത്തി​ന്​ റെ​ക്കോ​ഡ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന്​ ഗ്രാ​മി​ന്​ 8,060 രൂ​പ​യും പ​വ​ന്​ 64,480 രൂ​പ​യു​മാ​യി​രു​ന്നു.

പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ തീരുവ ചുമത്തൽ അടക്കമുള്ള ന​ട​പ​ടി​ക​ളും സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്ന​തു​മാ​ണ്​ വി​ലക്കു​തി​പ്പി​ന്​ കാ​ര​ണം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കി​ലെ ഇ​ടി​വും സ്വ​ർ​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്.

Continue Reading

india

റ​മ​ദാ​നി​ൽ മു​സ്‍ലിം ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടു​മ​ണി​ക്കൂ​ർ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സ​യ്യി​ദ് അ​ഹ്മ​ദ്, എ.​ആ​ർ.​എം. ഹു​സൈ​ൻ എ​ന്നി​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു.

Published

on

റ​മ​ദാ​നി​ൽ ക​ർ​ണാ​ട​ക​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യ മു​സ്‍ലിം​ക​ൾ​ക്ക് വൈ​കു​ന്നേ​രം നാ​ലി​നു​ശേ​ഷം ര​ണ്ട് മ​ണി​ക്കൂ​ർ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​റു​ക​ൾ ഇ​ള​വ് അ​നു​വ​ദി​ച്ച​തു​പോ​ലെ ക​ർ​ണാ​ട​ക​യി​ലും ഇ​ള​വ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റും ആ​ന്ധ്ര​യി​ൽ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി സ​ർ​ക്കാ​റു​മാ​ണ് ഭ​ര​ണ​ത്തി​ലു​ള്ള​ത്.

മാ​ർ​ച്ച് ര​ണ്ടു​മു​ത​ൽ മാ​ർ​ച്ച് 31 വ​രെ തെ​ല​ങ്കാ​ന​യി​ലെ മു​സ്‍ലിം​ക​ളാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വൈ​കീ​ട്ട് നാ​ലു​വ​രെ മാ​ത്രം ജോ​ലി സ​മ​യ​മാ​യി നി​ശ്ച​യി​ച്ചി​രു​ന്നു. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, ക​രാ​റു​കാ​ർ, കോ​ർ​പ​റേ​ഷ​ൻ, പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം, ജീ​വ​ന​ക്കാ​ർ കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മു​സ്‍ലിം ജീ​വ​ന​ക്കാ​ർ നേ​ര​ത്തേ ജോ​ലി അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ക​ർ​ണാ​ട​ക​യി​ലും ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ര​ണ​പ​ക്ഷ പാ​ർ​ട്ടി​യാ​യ കോ​ൺ​ഗ്ര​സ് ത​ന്നെ മു​ന്നോ​ട്ടു​വ​ന്ന​ത്.

കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സ​യ്യി​ദ് അ​ഹ്മ​ദ്, എ.​ആ​ർ.​എം. ഹു​സൈ​ൻ എ​ന്നി​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു. ഈ ​ആ​വ​ശ്യ​വു​മാ​യി നേ​താ​ക്ക​ൾ ഉ​ട​ൻ മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.​ഈ ആ​വ​ശ്യം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ഷ്ട്രീ​യ സെ​ക്ര​ട്ട​റി​യും നി​യ​മ​സ​ഭാ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ന​സീ​ർ അ​ഹ്മ​ദി​നും ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​യി​ൽ മു​സ്‍ലിം ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ ശ്രീ​രാ​മ​സേ​ന​യു​ടെ ത​ല​വ​ൻ പ്ര​മോ​ദ് മു​ത്ത​ലി​ക് രം​ഗ​ത്തെ​ത്തി. ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം, എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും തു​ല്യ​പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കേ​ണ്ട​ത്. ഇ​ന്ത്യ മ​തേ​ത​ര​രാ​ഷ്ട്ര​മാ​ണ്.

ഒ​രു പ്ര​ത്യേ​ക മ​ത​ത്തി​ൽ​പെ​ട്ട സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​മാ​ത്രം പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് ശ​രി​യ​ല്ല. ശി​വ​രാ​​ത്രി, ഏ​കാ​ദ​ശി തു​ട​ങ്ങി​യ സ​മ​യ​ങ്ങ​ളി​ൽ ഹി​ന്ദു​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ന്ന് ഒ​രു​മ​ണി​ക്കൂ​ർ അ​വ​ധി​യാ​ണ് അ​വ​ർ ചോ​ദി​ക്കു​ന്ന​തെ​ന്നും നാ​ളെ വെ​ള്ളി​യാ​ഴ്ച ദി​വ​സം മു​ഴു​വ​ൻ അ​വ​ധി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Continue Reading

Trending