Connect with us

kerala

ഉമ്മന്‍ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഓരാളെന്ന് ചെന്നിത്തല

അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജനങ്ങള്‍ക്ക് ഇഷ്‌പെട്ട ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന, ഇപ്പോഴും ജീവിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു. അദേഹത്തിന് മുഖ്യമന്ത്രി പദത്തിന് യോഗ്യതയുണ്ടോ എന്ന ചോദ്യംപോലും അപ്രസക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഓരാളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ്. യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രണ്ടു തവണ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഓരാളാണെന്ന് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജനങ്ങള്‍ക്ക് ഇഷ്‌പെട്ട ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന, ഇപ്പോഴും ജീവിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു. അദേഹത്തിന് മുഖ്യമന്ത്രി പദത്തിന് യോഗ്യതയുണ്ടോ എന്ന ചോദ്യംപോലും അപ്രസക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം മുന്നണിവിടാനൊരുങ്ങുന്ന ജോസ് കെ മാണി പക്ഷത്തിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ജനദ്രോഹ സര്‍ക്കാരിനെതിരെ നിലപാട് എടുക്കാനുളള അവസരം ജോസ് പക്ഷം ഇല്ലാതാക്കിയെന്ന് ചെന്നിത്തല ആരോപിച്ചു. ജോസ് പക്ഷം വിശ്വാസവഞ്ചന കാണിച്ചു, കെ.എം മാണിയുടെ ആത്മാവ് ഇത് ക്ഷമിക്കില്ല. മുന്നണിവിട്ട് നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ജനം ശിക്ഷ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജോസ് പക്ഷത്തെ ഔദ്യോഗികമായി മുന്നണിയില്‍നിന്ന് പുറത്താക്കിയെന്ന് പരസ്യമായി യു.ഡി.എഫ്. പറഞ്ഞിട്ടില്ല. സാങ്കേതികമായി അവര്‍ പുറത്ത് എന്നതുതന്നെയാണ് യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാട്. ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിനെ വഞ്ചിച്ചവരാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയത്തിലും നിയമസഭയില്‍നിന്ന് വിട്ടുനിന്ന ജോസ് മാണി വിഭാഗം മുന്നണിയെ പിന്നില്‍നിന്ന് കുത്തുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

കെ.എം. മാണി എക്കാലത്തും യു.ഡി.എഫില്‍ തുടരാന്‍ ആഗ്രഹിച്ച നേതാവാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ അപക്വമായ നിലപാടെടുക്കാന്‍ ജോസ് കെ. മാണിക്ക് കഴിയുമായിരുന്നില്ല. കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബാര്‍ കോഴ സംഭവത്തില്‍ രാഷ്ട്രീയ പിന്തുണ നല്‍കിയത് യു.ഡി.എഫാണ്. അന്ന് രാഷ്ട്രീയമായി കെ.എം. മാണിയെ ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ച എല്‍.ഡി.എഫുമായാണ് രാഷ്ട്രീയ ബാന്ധവത്തിന് ജോസ് കെ. മാണി ശ്രമിക്കുന്നതെന്നും അത് ശരിയാണോയെന്ന് അവര്‍ തന്നെ മുന്നണിയോട് പറയണം. കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ജോസ് കെ. മാണി വിഭാഗം ഇനി യു.ഡി.എഫില്‍ തുടരുന്നത് ശരിയാണോ എന്ന് ജനങ്ങള്‍ ചിന്തിക്കും അതിനും ജോസ് വിഭാഗം മറുപടി നല്‍കണം. മുന്നണിവിടാന്‍ തീരുമാനിച്ചാല്‍ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കണം. മുന്നണിവിടുന്ന എം.എല്‍.എമാരും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗങ്ങളില്‍ വിളിക്കില്ല, ഇനി ചര്‍ച്ചയുമില്ല, പുറത്താക്കിയിട്ടുമില്ല.യുഡിഎഫിനൊപ്പം നില്‍ക്കുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കള്ളകേസില്‍ മകനെ കുടുക്കാന്‍ കടയില്‍ കഞ്ചാവ് വെച്ചു; പിതാവ് അറസ്റ്റില്‍

അബൂബക്കറിന്റെ കീഴില്‍ ജോലി ചെയ്യുന്ന വ്യക്തിയുടെ സഹായത്തോടെയാണ് അബൂബക്കര്‍ മകന്റെ കടയില്‍ കഞ്ചാവ് വെച്ചത്

Published

on

മാനന്തവാടി: വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറാണ്(67) അറസ്റ്റിലായത്. അബൂബക്കറിന്റെ കീഴില്‍ ജോലി ചെയ്യുന്ന വ്യക്തിയുടെ സഹായത്തോടെയാണ് അബൂബക്കര്‍ മകന്റെ കടയില്‍ കഞ്ചാവ് വെച്ചത്. തുടര്‍ന്ന് എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു

സെപ്റ്റംബര്‍ ആറിനായിരുന്നു സംഭവം. അബൂബക്കറിന്റെ മകന്‍ നൗഫലിന്റെ മാനന്തവാടി-മൈസൂരു റോഡിലാണ് അബൂബക്കറിന്റെ മകന്‍ നൗഫലിന്റെ സ്ഥാപനമുള്ളത്. നൗഫല്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോയ സമയത്ത് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കര്‍ കടയില്‍ കഞ്ചാവ് വെക്കുകയായിരുന്നു. പിന്നാലെ അബൂബക്കര്‍ തന്നെ എക്സൈസില്‍ വിളിച്ച് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഗ്രാം കഞ്ചാവ് കണ്ടെത്തുകയും നൗഫലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നൗഫലിന്റെ നിരപരാധിത്വം തെളിയിക്കാനായത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അന്ന് തന്നെ നൗഫലിന് ജാമ്യം നല്‍കിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കേസില്‍ അബൂബക്കറിന്റെ പങ്ക് വ്യക്തമായത്.

അബൂബക്കറിന്റെ കീഴില്‍ ജോലി ചെയ്യുന്ന കര്‍ണാടക സ്വദേശിയും ഓട്ടോ ഡ്രൈവറായ ജിന്‍സ് വര്‍ഗീസും അബ്ദുള്ള എന്നയാളുമാണ് അബൂബക്കറിനെ സഹായിച്ചത്. കര്‍ണാടകയില്‍ നിന്നായിരുന്നു സംഘം കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് കൊണ്ടുവരാന്‍ സഹായം നല്‍കിയ ജിന്‍സിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. അബൂബക്കറിനെ മുഖ്യപ്രതിയാക്കിയാണ് എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടയില്‍ ഹാജരാക്കിയ അബൂബക്കറിനെ റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

കോതമംഗലത്ത് ആറുവയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവം; പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം

നെല്ലിക്കുഴിയില്‍ താമസിക്കുന്ന യുപി സ്വദേശി അജാസ് ഖാന്റെ ആറുവയസ്സുള്ള മകളെ ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

on

കോതമംഗലത്ത് ആറുവയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ദുര്‍മന്ത്രവാദം സംശയിച്ച് പൊലീസ്.

നെല്ലിക്കുഴിയില്‍ താമസിക്കുന്ന യുപി സ്വദേശി അജാസ് ഖാന്റെ ആറുവയസ്സുള്ള മകളെ ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അജാസിന്റെ രണ്ടാം ഭാര്യ അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍. അജാസിന്റെ ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്‌കാന്‍.

അറസ്റ്റിലായ അനിഷയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ആദ്യ വിവാഹത്തില്‍ അനിശക്കും ഒരു കുട്ടിയുണ്ട്. അടുത്തിടെ അനിഷ വീണ്ടും ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഒരു കുട്ടി കൂടിയായാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ മുസ്‌കാന്‍ തടസമാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്നാണ് അനിഷ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ദുര്‍മന്ത്രവാദത്തിലേക്ക് എത്തിപ്പെടുന്ന വിവരങ്ങലാണ് പൊലീസിനു ലഭിച്ചത്.

രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് അനക്കമില്ലെന്ന് അറിയിച്ച് വ്യാഴാഴ്ച രാവിലെ ആറരയോടെ അജാസ് ഖാന്‍ കുട്ടിയുമായി അയല്‍വാസികളെ സമീപിക്കുകയായിരുന്നു. പൊലീസും ശാസ്ത്രീയാന്വേഷണ വിഭാഗവും നടത്തിയ പരിശോധനയില്‍ കൊലപാതകമാണെന്ന സംശയം ഉയര്‍ന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

എസ്ഒജി കമാന്‍ഡോ വിനീതിന്റെ മരണം;അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു

അന്വേഷണ സംഘം നേരിട്ടെത്തിയാണ്‌ മൊഴിയെടുത്തത്

Published

on

മലപ്പുറം: അരീക്കോട് എസ്ഒജി ക്യാമ്പില്‍വെച്ച് ഹവില്‍ദാര്‍ വിനീത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുത്തു. വയനാട് കോട്ടത്തറ തെക്കുംതറയിലെ വീട്ടില്‍ അന്വേഷണ സംഘം നേരിട്ടെത്തി വിനീതിന്റെ അച്ഛന്‍, അമ്മ, ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, സുഹൃത്ത് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

വിനീതിന്റെ ആത്മഹത്യക്ക് പിന്നില്‍ അസി. കമാന്‍ഡന്റ് അജിത്ത് ആണെന്ന് പറഞ്ഞ് സഹോദരന്‍ രംഗത്ത് എത്തിയിരുന്നു. അജിത്തിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു എന്നും അജിത്ത് ഉപദ്രവിച്ചത് കൊണ്ടാണ് വിനീത് ജീവനൊടുക്കിയതെന്നും ബിപിന്‍ വെളിപ്പെടുത്തിയിരുന്നു. കടം കൊണ്ട് മരിക്കേണ്ട സാഹചര്യം വിനീതിനില്ല. എ സി അജിത്തിനെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നും ബിപിന്‍ ആവശ്യപ്പെട്ടിരുന്നു.

സായുധ പൊലീസ് ക്യാമ്പില്‍ വെച്ച് സ്വയം വെടിയുതിര്‍ത്താണ് വിനീത് ജീവനൊടുക്കിയത്. ശാരീരിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടതാണ് വിനീതിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ വിനീത് ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ നിന്ന് വ്യക്തമായിരുന്നു.

ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതും വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് നിഗമനം. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെട്ടിരുന്നു.

 

Continue Reading

Trending