Connect with us

india

രാമക്ഷേത്രം രാഷ്ട്രീയവൽക്കരിച്ചു; ഇത് ഇന്ത്യയെ ഒന്നിപ്പിപ്പിക്കില്ല, പകരം വിഭജിക്കും; സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി

ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് പ്രാണപ്രതിഷ്ഠ നടത്തുന്നത് ധർമ്മശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് ശങ്കരാചാര്യ സ്വാമികളുടെ വാദം.

Published

on

അവിമുക്തേശ്വരാനന്ദ് സരസ്വതി. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ചടങ്ങിൽ 4 ശങ്കരാചാര്യന്മാരിൽ ആരും പങ്കെടുക്കില്ലെന്നും അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു. മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.

‘രാഷ്ട്രീയക്കാർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. മതപരവും ആത്മീയവുമായ മേഖലകളിലെ നിയമങ്ങളും നിയന്ത്രണങ്ങളും അവർ പാലിക്കണം. രാഷ്ട്രീയക്കാർ എല്ലാ മേഖലകളിലും ഇടപെടുന്നത് ഭ്രാന്താണ്…ദൈവത്തിനെതിരായ കലാപമാണ്.’ അവിമുക്തേശ്വരാനന്ദ് സരസ്വതി വ്യക്തമാക്കി.

രാമക്ഷേത്രത്തിന്റെ രാഷ്ട്രീയവൽക്കരണം ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനുപകരം ഇന്ത്യയെ വിഭജിക്കുകയാണെന്നും ഹിന്ദുക്കൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുമെന്നും തനിക്ക് ആശങ്കയുണ്ടെന്ന് സ്വാമി കൂട്ടിച്ചേർത്തു.

22ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ഗോവർധന മഠാധിപതി ശങ്കരാചാര്യ, നിശ്ചലാനന്ദ സരസ്വതി എന്നിവരും അറിയിച്ചിരുന്നു. ചടങ്ങ് സനാതന ധർമത്തിന് എതിരാണെന്ന് പറഞ്ഞ് വിട്ട് നിൽക്കാനാണ് ശങ്കരാചാര്യന്മാരുടെ തീരുമാനം. 4000 പുരോഹിതന്മാർക്കാണ് രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ഉള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹൈദരാബാദില്‍ മസ്ജിദിന് മുന്നില്‍ വാളുകള്‍ വീശിയും ഭീഷണി മുഴക്കുകയും ചെയ്ത് തീവ്ര ഹിന്ദുത്വവാദികള്‍

നാചരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാണക്യപുരി കോളനിയിലെ മസ്ജിദ്-ഇ-അഷ്‌റഫിന് മുന്നിലാണ് സംഭവം.

Published

on

ഹൈദരാബാദിലെ നാചരം മല്ലപൂരിൽ ബുധനാഴ്ച രാത്രി മുസ്‌ലിം പള്ളിക്ക് മുന്നിൽ ഒരു സംഘം യുവാക്കൾ വാളുകളുമായെത്തി മുദ്രാവാക്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായി റിപ്പോർട്ട്. നാചരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാണക്യപുരി കോളനിയിലെ മസ്ജിദ്-ഇ-അഷ്‌റഫിന് മുന്നിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ചാണക്യപുരിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീഡിയോയിൽ, പത്തോ അതിലധികമോ ആളുകൾ മസ്ജിദിന് മുന്നിൽ കാവി പതാകകൾ പിടിച്ച് നിൽക്കുന്നത് കാണാം. അതിൽ രണ്ട് പേരുടെ കൈവശം വാളുകളുമുണ്ട്. ഇവർ ജെ.എസ്.ആർ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കേൾക്കാൻ സാധിക്കും.

ഛത്രപതി ശിവജി ജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സംഘം എന്നാണ് റിപ്പോർട്ട്. മസ്ജിദിൽ വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൾക്കൂട്ടം മുദ്രാവാക്യവിളിയുമായി എത്തിയത്. നഗരത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ യുവാക്കൾ മനഃപൂർവ്വം ശ്രമിക്കുകയാണെന്നും ഇവർക്കെതിരെ കർശന നടപടിയടുക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.

സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന നാട്ടുകാർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും.
സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ട് നിരവധിപേർ എത്തിയിട്ടുണ്ട്.

Continue Reading

india

രണ്ടാഴ്ച്ചക്കുള്ളില്‍ ഹിമാചലിലെ സഞ്ജൗലി മസ്ജിദ് പൊളിച്ചില്ലെങ്കിൽ പ്രക്ഷോഭം; ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടന

മാർച്ച് 15ന് സംഭവവുമായി ബന്ധപ്പെട്ട അടുത്ത സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോടും ഹിമാചൽ പ്രദേശ് വഖഫ് ബോർഡിനോടും കോടതി നിർദേശിച്ചിരുന്നു.

Published

on

രണ്ടാഴ്ച്ചക്കുള്ളില്‍  ഹിമാചൽപ്രദേശിലെ സഞ്ജൗലിയിലെ മസ്ജിദ് പൊളിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന ഭീഷണിയുമായി തീവ്ര ഹിന്ദുത്വ സംഘടന. സഞ്ജൗലിയിലെ സിവിൽ സൊസൈറ്റിയിലെ അംഗങ്ങളും ദേവഭൂമി സംഘർഷ് സമിതിയുമാണ് ഭീഷണിയുമായെത്തിയിരിക്കുന്നത്. 2024 സെപ്റ്റംബർ 11ന് ഷിംലയിലെ സഞ്ജൗലി പള്ളിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉണ്ടാവുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സഞ്ജൗലിയിലെ പള്ളി നിയമവിരുദ്ധമാണെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടന്നിരുന്നു.

പിന്നാലെ ഷിംല മുനിസിപ്പൽ കമ്മീഷണർ (എം.സി) കോടതി സഞ്ജൗലി പള്ളിയുടെ മൂന്ന് നിലകൾ പൊളിച്ച് മാറ്റാൻ ഉത്തരവിട്ടു. ഉത്തരവുകൾ നടപ്പിലാക്കാൻ പള്ളി കമ്മിറ്റിക്ക് കോടതി രണ്ട് മാസത്തെ സമയപരിധിയും നൽകിയിരുന്നു. പള്ളി പൊളിക്കുന്നതിനുള്ള ചെലവ് പള്ളി കമ്മിറ്റിയും വഖഫ് ബോർഡും വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. മാർച്ച് 15ന് സംഭവവുമായി ബന്ധപ്പെട്ട അടുത്ത സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോടും ഹിമാചൽ പ്രദേശ് വഖഫ് ബോർഡിനോടും കോടതി നിർദേശിച്ചിരുന്നു. അതിനുശേഷം പള്ളിയുടെ ശേഷിക്കുന്ന രണ്ട് നിലകൾ പൊളിക്കണോ എന്നതിൽ വാദം കേൾക്കും.

ബുധനാഴ്ച, സിവിൽ സൊസൈറ്റി, സഞ്ജൗലി, ദേവഭൂമി സംഘർഷ് സമിതി എന്നിവയുടെ ഒരു പ്രതിനിധി സംഘം ഷിംല മുനിസിപ്പൽ കമ്മീഷണറെ കണ്ട് അവരുടെ ആവശ്യത്തെക്കുറിച്ച് ഒരു നിവേദനം സമർപ്പിച്ചു. മുനിസിപ്പൽ കമ്മീഷണർ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടും ഇതുവരെ പള്ളി പൊളിച്ച് മാറ്റിയിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു. 15 ദിവസത്തിനുള്ളിൽ പള്ളി പൊളിച്ചുമാറ്റിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പള്ളി നിയമവിരുദ്ധമാണെന്ന് വിവിധ ഹിന്ദുത്വവാദ സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധവും സംഘർഷവും ഉണ്ടായത്. പള്ളി അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ ഫയൽ ചെയ്ത കേസ് ഒരു ദശാബ്ദത്തിലേറെയായി മുനിസിപ്പൽ കോർട്ടിൽ നിലനിൽക്കുകയായിരുന്നു. ഷിംലയിലെ സഞ്ജൗലിക്ക് സമീപമുള്ള മാലാനയിൽ ഒരു ഹിന്ദു വ്യവസായിയെ ഏതാനും മുസ്‌ലിങ്ങൾ ആക്രമിച്ചെന്ന് ആരോപിച്ചാണ് നിലവിൽ ഹിന്ദു സംഘടനകൾ പള്ളി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുന്നത്.

Continue Reading

india

മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്.

Published

on

മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാഗര്‍കോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്.

അലക്ഷ്യമായി വാഹനമോടിക്കല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥികളായ ആദിക, വേണിക, സുതന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അതേസമയം മൂന്നാര്‍ ടാറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ അപകടനില തരണം ചെയ്തു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ചയാണ് അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 40 അംഗ സംഘം നാഗര്‍കോവില്‍ നിന്ന് മൂന്നാറിലെത്തിയത്. മാട്ടുപ്പെട്ടി സന്ദര്‍ശിച്ച് കുണ്ടള ഡാമിലേക്കുള്ള യാത്രക്കിടെയാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടത്തില്‍ പെടുന്നത്.

 

Continue Reading

Trending