Connect with us

More

കേരളത്തിന്റെ ആവശ്യം തള്ളി; ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് രാജ്‌നാഥ് സിങ്

Published

on

ന്യൂഡല്‍ഹി: കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേരളത്തിന്റെ ആവശ്യം തള്ളിയാണ് ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. എന്നാല്‍ ഓഖി അതീവ ഗൗരവമേറിയ ദുരന്തമാണ്. കേന്ദ്രം നവംബര്‍ 28ന് ഉച്ചയോടെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. 700 നോട്ടിക്കല്‍ മൈല്‍ വരെ ചെന്ന് പ്രതിരോധ സേന തെരച്ചില്‍ നടത്തിയിരുന്നു. 18 കപ്പലുകള്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. കേന്ദ്ര സേന സാധ്യമായ സഹായങ്ങള്‍ നല്‍കിയതായും രാജനാഥ് സിങ് പറഞ്ഞു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ കേരളത്തില്‍ 74 മരിച്ചുവെന്നും 214 പേരെ കണ്ടെത്താനുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.

kerala

പുലിപ്പല്ല് കേസ്; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം

Published

on

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. വേടനെതിരായി ചുമത്തിയ കുറ്റകൃത്യം പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് പെരുമ്പാവർ കോടതിയുടെ നിരീക്ഷണം പുറത്ത് വന്നതാണ് വകുപ്പിന് കനത്ത തിരിച്ചടിയായത്. കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം.

റാപ്പർ വേടൻ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ല. പെരുമ്പാവൂർ ജെഎഫ്എംസി കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റാപ്പർ വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പുലി പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നായിരുന്നു കോടതിയിൽ വേടൻ വാദിച്ചിരുന്നത്.

 

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്

Published

on

തിരുവനതന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.

Continue Reading

crime

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

Published

on

തൃശൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ഹാജരായി. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് മാതാവ് ഗീതയും പിതാവ് സുരേഷും ഹാജരായത്. പേട്ടയില്‍ നിന്നുള്ള പൊലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. സുകാന്തിനെതിരെ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെ മലപ്പുറത്തെ വീട് വിട്ട് ഇവര്‍ മാറിക്കഴിയുകയായിരുന്നു. നിലവില്‍ ഇരുവരും കേസില്‍ പ്രതികള്‍ അല്ല.

മാര്‍ച്ച് 24നാണ് പേട്ട റെയിൽവേ സ്റ്റേഷൻ സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പിന്നാലെ സുകാന്തിനെതിരെ പരാതിയുമായി ഉദ്യോഗസ്ഥയുടെ കുടുംബവും രംഗത്തെത്തി. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന പരാതിയും ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകളും കുടുംബം കൈമാറി.

Continue Reading

Trending