Connect with us

Culture

രാജ്‌കോട്ട് ടെസ്റ്റ്: ഇന്ത്യക്ക് 310 റണ്‍സ് വിജയലക്ഷ്യം

Published

on

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 310 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് മൂന്നിന് 260 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ രണ്ടിന് 49 റണ്‍സെന്ന നിലയിലാണ്. കോഹ്‌ലിയും(2) മുരളി വിജയ്(29) എന്നിവരാണ് ക്രീസില്‍. ഗംഭീര്‍(0) പുജാര(18) എന്നിവരാണ് പുറത്തായത്. ആദില്‍ റാഷിദ്, വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

30 ഓവറുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്ക് ജയിക്കാന്‍ 261 റണ്‍സ് വേണം. ഇംഗ്ലണ്ടിന് ജയിക്കാന്‍ എട്ട് വിക്കറ്റും. അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സമനിലയിലാവും മത്സരം പിരിയുക. വിക്കറ്റ് നഷ്ടം കൂടാതെ 114 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് വേണ്ടി കുക്ക് സെഞ്ച്വറി(130)നേടി. ഹസീബ് ഹമീദ് 82, ബെന്‍ സ്‌റ്റോക്ക് 29 റണ്‍സും നേടി. ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര രണ്ടും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 537 റണ്‍സാണ് എടുത്ത്ത്. റൂട്ട്(124) മുഈന്‍ അലി(117) ബെന്‍ സ്റ്റോക്ക്(128) എന്നിവരാണ് തിളങ്ങിയത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 488ല്‍ അവസാനിച്ചു. പുജാര(124) വിജയ്(126) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.

Film

മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്ന റേക്കോര്‍ഡ് ഇനി ‘മാര്‍ക്കോ’യ്ക്ക് സ്വന്തം

ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും.

Published

on

ബോളിവുഡിലെ മലയാള ചിത്രങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച് ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ. പൃഥ്വിരാജ് നായകനായ ‘ആടുജീവിതം’ സിനിമയ്ക്കായിരുന്നു ബോളിവുഡില്‍ ഇത്രയും കാലം ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നത് (42 ലക്ഷം). ഈ റെക്കോര്‍ഡിനെ തകര്‍ത്തെറിഞ്ഞു കഴിഞ്ഞു മാര്‍ക്കോ.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിത്തീര്‍ന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാര്‍ക്കോ, കുറച്ചു തീയറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നിരിക്കുകയാണ്. പലയിടങ്ങളിലും ചിത്രത്തിന് എക്‌സ്ട്രാ ഷോസും ലഭിച്ചു. ഹിന്ദി പ്രേക്ഷകരും ചിത്രം ഏറെ ആസ്വദിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. മാര്‍ക്കോയിലെ കുട്ടികള്‍ ഉള്‍പ്പെട്ട ആക്ഷന്‍ – വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായിരുന്നു.

യുവാക്കള്‍ മാത്രമല്ല, കുടുംബങ്ങളും മാര്‍ക്കോ കാണാന്‍ തീയറ്ററുകളില്‍ എത്തുന്നുണ്ട് എന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം. വയലന്‍സും ചോരക്കളിയും കൊണ്ട് നിറഞ്ഞെങ്കിലും, പതിനെട്ടു വയസ്സിനു മുകളിലുള്ള ഏതൊരു കുടുംബപ്രേക്ഷകര്‍ക്കും കാണാവുന്ന, ഏറെ രസിപ്പിക്കുന്ന ചിത്രമായാണ് സംവിധായകനും നിര്‍മ്മാതാവും മാര്‍ക്കോ ഒരുക്കിയിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്‌സനാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്‌സണ്‍ ഒരുക്കിയിരിക്കുന്നത്. ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്.

Continue Reading

kerala

‘പെരിയ ഇരട്ടക്കൊല ചെയ്തതും ചെയ്യിപ്പിച്ചതും സി.പി.എം, കൂട്ടുനിന്നത് സര്‍ക്കാര്‍’; വി.ഡി സതീശന്‍

കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഎമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു. 

Published

on

പെരിയ ഇരട്ടക്കൊല കേസില്‍ വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎമ്മാണെന്നും കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയത് സിപിഎം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണ്. കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഎമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു.

പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണ്. ഈ പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു. ഇത് കുടുംബവും കോൺഗ്രസ് പാർട്ടിയും നടത്തിയ പോരാട്ടത്തിന്റെ ധാർമിക വിജയമാണ്. പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

കേസ് നടത്തുന്നതിന് വേണ്ടി ചെലവഴിച്ച പണം തിരികെ അടയ്ക്കാൻ തയ്യാറാവണം.പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിനു വേണ്ടി ചിലവഴിച്ചു. ആ കുടുംബത്തോട് പാർട്ടി സെക്രട്ടറിയും പാർട്ടിയും ക്ഷമാപണം നടത്തണം. ഭരണകൂടം അപ്പീൽ പോകുമെന്ന് പറഞ്ഞാൽ ഏതു കുറ്റം ചെയ്തവനെയും സംരക്ഷിക്കും എന്ന നയത്തിന്റെ ഭാഗമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്നാണ് കൊച്ചി സിബിഐ കോടതിയുടെ കണ്ടെത്തൽ. പത്ത് പ്രതികളെ കൊച്ചി സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെയും പത്ത്, പതിനഞ്ച് പ്രതികൾക്കെതിരെയും കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാബരൻ, മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുൻ ലോക്കൽ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെവി ഭാസ്ക്കരൻ ഉൾപ്പെടെ അഞ്ച് പ്രതികൾ സിപിഎം നേതാക്കളാണ്. അടുത്ത വെള്ളിയാഴ്ചയാണ് ശിക്ഷാ വിധി.

Continue Reading

kerala

പെരിയ ഇരട്ടക്കൊലപാതക വിധി സർക്കാരിനേറ്റ തിരിച്ചടി, സി.പി.എം നേതൃത്വം പ്രതികൾക്ക് ഒത്താശയും സഹായവും ചെയ്തു നൽകി: രമേശ് ചെന്നിത്തല

സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

പെരിയ ഇരട്ടക്കൊലപാതകം തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭീകരന്‍മാര്‍ ചെയ്യുന്ന രീതിയിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍ കേരളാ സര്‍ക്കാര്‍ രാജിവെക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികള്‍ ആണെന്ന് തങ്ങള്‍ ആദ്യം മുതലേ പറയുന്നതാണ്. അപ്പോഴെല്ലാം പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് സി.പി.എം കൈ കഴുകുകയാണ് ചെയ്തത്. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരണം എന്നാണ് തന്റെ അഭിപ്രായം. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നെറിവുകേടിന്റെ പ്രതിഫലനമാണ് വിധിയെന്നും സര്‍ക്കാര്‍, ക്രിമിനലുകള്‍ക്കൊപ്പമായിരുന്നെന്നും കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍ പറഞ്ഞു.

സി.ബി.ഐ കോടതിയുടെ വിധിയില്‍ പൂര്‍ണസംതൃപ്തരല്ല. ആദ്യം മുതല്‍ തന്നെ കേസ് ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഗൂഢാലോചന നടത്തിയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതന്മാരായ നേതാക്കന്മാരാണ്. അതിനേക്കാള്‍ വലിയ ഉന്നതന്മാരുടെ അറിവും സമ്മതത്തോടെയുമാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ കേരളാ സര്‍ക്കാര്‍ ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ മനുഷ്യന്റെ ജീവനെടുത്ത പ്രതികളെ രക്ഷിക്കാന്‍ വേണ്ടി കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്ന് ചെലവാക്കിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സര്‍ക്കാരാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിനും ഇങ്ങനെ ഒരു ഗതികേട് വരാതിരിക്കണമെങ്കില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending